AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

April Smartphone Launches: എത്തുന്നത് കിടിലൻ ഐറ്റംസ്, ഏപ്രിലിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ സംഭവമാണ്

ഏപ്രിൽ ആദ്യ ആഴ്ചയിൽ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയേക്കുമെന്നാണ് വിവരം. ഏപ്രിൽ 7 ന് ഇന്ത്യയിലാണ് വൺ പ്ലസ് നോർഡ്-6ൻ്റെ ലോഞ്ചിംഗ്. അതേസമയം വിവോ ഇത്തവണ വിപണിയിലേക്ക് എത്തിക്കുന്നത്. വിവോ രണ്ട് മോഡലുകളാണ് എപ്രിലിൽ വിപണിയിൽ എത്തിക്കുന്നത്. അധികം താമസിക്കാതെ ഇന്ത്യയിലും ഫോണുകൾ എത്തും. ശക്തമായ മത്സരം തന്നെയാണ് ഇത്തവണ സ്മാർട്ട്ഫോൺ ലോഞ്ചുകളിൽ പ്രതീക്ഷിക്കുന്നത്.

April Smartphone Launches: എത്തുന്നത് കിടിലൻ ഐറ്റംസ്, ഏപ്രിലിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ സംഭവമാണ്
Smartphone Launches 2026Image Credit source: PTI
Arun Nair
Arun Nair | Updated On: 31 Mar 2026 | 06:33 PM

ഒന്നും രണ്ടുമല്ല, പ്രമുഖ ബ്രാൻഡുകളുടെ അഞ്ച് കിടിലൻ സ്മാർട്ട്ഫോണുകളാണ് എപ്രിലിൽ ഇന്ത്യയിൽ ലോഞ്ചിന് ഒരുങ്ങുന്നത്. വൺപ്ലസ്, ഒപ്പോ, വിവോ, റിയൽമി തുടങ്ങിയവയാണ് ആ ബ്രാൻഡുകൾ. വിവോയുടെ രണ്ട് മോഡലുകളും ലോഞ്ചാകുന്നവയിൽ ഉൾപ്പെട്ടിട്ടുണ്ട്. ശക്തമായ മത്സരം തന്നെയാണ് ഇത്തവണ സ്മാർട്ട്ഫോൺ ലോഞ്ചുകളിൽ പ്രതീക്ഷിക്കുന്നത്. ഏപ്രിൽ ആദ്യ ആഴ്ചയിൽ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയേക്കുമെന്നാണ് വിവരം.

ഒപ്പോ

ഒപ്പോയുടെ Find X9 Ultra 5G ആണ് എപ്രിലിൽ എത്തുന്നവയിൽ പ്രധാനി. ഫോൺ ഏപ്രിൽ 21 ന് ചൈനയിൽ ലോഞ്ച് ചെയ്യും. ആഗോള വിപണികളിലെ സ്മാർട്ട്‌ഫോൺ പ്രേമികൾക്കും, ഫൈൻഡ് എക്സ് 9 ആരാധകർക്കും ആവേശമുണ്ടാക്കുന്നതാണ് ഒപ്പോയുടെ പുത്തൻ ഫോൺ ലോഞ്ച്.

വൺ പ്ലസ് നോർഡ്-6

ഏപ്രിൽ 7 ന് ഇന്ത്യയിലാണ് വൺ പ്ലസ് നോർഡ്-6ൻ്റെ ലോഞ്ചിംഗ്. ക്വാൽകോം സ്നാപ്പ് ഡ്രാഗൺ പ്രോസസ്സാണ് ഇതിലുള്ളതാണെന്നാണ് വിവരം. 6.78 ഇഞ്ച് AMOLED സ്‌ക്രീനും, കൂടാതെ 165Hz റിഫ്രഷ് റേറ്റും മികച്ച ഡിസ്പ്ലേ ബ്രൈറ്റ്‌നസ്സും ഇതിലുണ്ടാവും.

വിവോ

വിവോ രണ്ട് മോഡലുകളാണ് എപ്രിലിൽ വിപണിയിൽ എത്തിക്കുന്നത്. വി70 എഫ്ഇ 5ജി ഇന്തോനേഷ്യയിൽ ഇതിനകം ലോഞ്ച് ചെയ്തു കഴിഞ്ഞു. അധികം താമസിക്കാതെ ഇന്ത്യയിലും ഫോൺ എത്തും. 026 ഏപ്രിൽ 2 ആയിരിക്കും മോഡലിൻ്റെ ലോഞ്ചിംഗ് തീയ്യതി എന്ന് വിവോ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ വിവോ ടി5 പ്രോയും വിപണിയിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് കമ്പനി. ഏപ്രിൽ പകുതിയോടെയായിരിക്കും ലോഞ്ച്. 9020mAh ബാറ്ററിയായിരിക്കും ഫോണിൻ്റെ പ്രധാന ആകർഷണം. 30,000 മുതൽ 35,000 രൂപ വരെ ഇതിന് വില പ്രതീക്ഷിക്കുന്നു.

റിയൽമി

ഏപ്രിൽ 2-നാണ് റിയൽമി 16 5G എത്തുന്നത്. ഐഫോൺ എയറിനു സമാനമായ ഡിസൈനാണ് ഇതിൽ പ്രതീക്ഷിക്കുന്നത്, മികച്ച പെർഫോമൻസും, മീഡിയടെക് ഡൈമെൻസിറ്റി 6400 ടർബോ SoC പ്രോസ്സറും ഇതിൽ ഉണ്ടാവും. 7000mAh ബാറ്ററിയിൽ 60W വയർഡ് ഫാസ്റ്റ് ചാർജിംഗാണ് ഫോണിൽ കമ്പനി നൽകിയിരിക്കുന്നത്

 

 

Follow Us