Artemis II: അടുത്ത സ്‌റ്റോപ്പ് അമ്പിളിമാമന്‍; നാസ ‘ഡബിള്‍ ബെല്ല’ടിച്ചു; ആര്‍ട്ടെമിസ് കുതിച്ചുയര്‍ന്നു

Artemis II Lifts Off: ആര്‍ട്ടെമിസ് II കുതിച്ചുയര്‍ന്നു. കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. നാല് ബഹിരാകാശ സഞ്ചാരികളാണ് ഭാഗമാകുന്നത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ എന്നിവരാണ് ദൗത്യത്തിലുള്ളത്. അപ്പോളോ അപ്പോളോ ദൗത്യങ്ങള്‍ വിക്ഷേപിച്ച അതേ സ്ഥലത്തുനിന്നാണ് ആര്‍ട്ടെമിസ് II കുതിച്ചുയര്‍ന്നത്.

Artemis II: അടുത്ത സ്‌റ്റോപ്പ് അമ്പിളിമാമന്‍; നാസ ഡബിള്‍ ബെല്ലടിച്ചു; ആര്‍ട്ടെമിസ് കുതിച്ചുയര്‍ന്നു

Artemis II Mission Launch

Updated On: 

02 Apr 2026 | 08:36 AM

നാസയുടെ ചാന്ദ്രദൗത്യം ആര്‍ട്ടെമിസ് II കുതിച്ചുയര്‍ന്നു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ദൗത്യത്തില്‍ നാല് ബഹിരാകാശ സഞ്ചാരികളാണ് ഭാഗമാകുന്നത്. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ ചാന്ദ്രദൗത്യമാണിത്. പതിറ്റാണ്ടുകൾക്ക് മുമ്പ് അപ്പോളോ അപ്പോളോ ദൗത്യങ്ങള്‍ വിക്ഷേപിച്ച അതേ സ്ഥലത്തുനിന്നാണ് ആര്‍ട്ടെമിസ് II-ഉം കുതിച്ചുയര്‍ന്നത്.

നാസയിലെ കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയിലെ മിഷൻ സ്പെഷ്യലിസ്റ്റ് ജെറമി ഹാൻസൺ എന്നിവരാണ് ദൗത്യത്തിലുള്ളത്. 10 ദിവസമാണ് ദൗത്യം. ചന്ദ്രനിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ അപ്പുറം സഞ്ചരിച്ച ശേഷം സംഘം ഭൂമിയിലേക്ക് മടങ്ങും. ‘ഫ്രീ റിട്ടേണ്‍ ട്രാജക്ടറി’ എന്ന രീതിയിലാകും ഇവരുടെ സഞ്ചാരം.

നേട്ടങ്ങള്‍

ചാന്ദ്ര ദൗത്യത്തിന് പുറപ്പെടുന്ന ആദ്യ വനിതയാണ്‌ ക്രിസ്റ്റീന കോച്ച്. വിക്ടര്‍ ഗ്ലോവ് ആദ്യ കറുത്ത വര്‍ഗക്കാരനും. ഇത്തരത്തിലുള്ള ദൗത്യത്തിന്റെ ഭാഗമാകുന്ന അമേരിക്കക്കാരനല്ലാത്ത ആദ്യയാളെന്ന നേട്ടം ജെറമി ഹാന്‍സെണും സ്വന്തമാക്കി.

Also Read: Smartphone Tips: യാത്രയ്ക്കിടെ ഫോണിൽ നെറ്റ് വർക്ക് പോയാൽ, 10 സെക്കൻ്റിലൊരു ട്രിക്ക്

തയ്യാറെടുപ്പ്‌

ഏകദേശം മൂന്ന് വര്‍ഷമാണ് സംഘം പരിശീലനം നടത്തിയത്. നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിൽ പറക്കുന്ന ആദ്യ ടീമാണ് ഈ നാലുപേര്‍. 2017-ലാണ് പ്രോഗ്രാം ആരംഭിച്ചത്. അടുത്ത ദശകത്തിൽ ചന്ദ്രനിൽ മനുഷ്യസാന്നിധ്യം സ്ഥിരമാക്കുകയാണ് ലക്ഷ്യം.

നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെയും ഓറിയോൺ ബഹിരാകാശ പേടകത്തിന്റെയും മനുഷ്യർ ഉൾപ്പെടുന്ന ആദ്യ വിക്ഷേപണമാണ്‌ ആര്‍ട്ടെമിസ് II. ചന്ദ്രനിൽ നിന്ന് ഏകദേശം 4,700 മൈൽ അപ്പുറത്തേക്ക് ദൗത്യാംഗങ്ങള്‍ സഞ്ചരിക്കും. തിരിച്ചുവരവാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടമെന്നാണ് വിലയിരുത്തല്‍. നാസയുടെ ചാന്ദ്ര ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് ആര്‍ട്ടെമിസ് II. ആർട്ടെമിസ് IV ദൗത്യത്തിലൂടെ 2028 ഓടെ വീണ്ടും ചന്ദ്രനിൽ ബഹിരാകാശയാത്രികരെ ഇറക്കുകയാണ് ലക്ഷ്യം.

വിക്ഷേപണം കാണാം

Follow Us
വോട്ട് ചോദിച്ച് വന്ന രമേഷ് പിഷാരടിയെ തടഞ്ഞു ബിജെപി പ്രവർത്തകർ
രഞ്ജിത്ത് ജഡ്ജിന് മുൻപിൽ പറഞ്ഞത് എന്ത്?
പ്രധാനമന്ത്രി മാത്രമല്ല, തരൂരും ചെണ്ടകൊട്ടി
പാരാസെയിലിംഗിനിടെ കേബിള്‍ പൊട്ടി വിനോദസഞ്ചാരി കടലില്‍ വീണു; പിന്നാലെ രക്ഷപ്പെടുത്തി; സംഭവം ഗോവയില്‍