AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Innova Crysta : ട്വിസ്റ്റ്! ഇന്നോവ ക്രിസ്റ്റയെ പിന്‍വലിക്കില്ലെന്ന് ടൊയോട്ട; ആരാധകര്‍ ആവേശത്തില്‍

Toyota Innova Crysta Update: ടൊയോട്ടയുടെ ഏറ്റവും ജനപ്രിയ മോഡലാണ് ഇന്നോവ ക്രിസ്റ്റ. ഈ വാഹനം 2026 ല്‍ പ്രൊഡക്ഷന്‍ നിര്‍ത്തും എന്ന രീതിയല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വാഹന പ്രേമികളെയാകെ നിരാശയിലാക്കുന്ന വാര്‍ത്തായായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കമ്പനി.

Innova Crysta : ട്വിസ്റ്റ്! ഇന്നോവ ക്രിസ്റ്റയെ പിന്‍വലിക്കില്ലെന്ന് ടൊയോട്ട; ആരാധകര്‍ ആവേശത്തില്‍
Innova CrystaImage Credit source: Facebook / Toyota Innova
Amal KV
Amal KV | Published: 26 Jun 2026 | 11:31 AM

ഒടുവില്‍ വാഹനപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ആവര്‍ത്ത എത്തിയിരിക്കുയാണ്. ടൊയോട്ടയുടെ ഏറ്റവും ജനപ്രിയ മോഡലാണ് ഇന്നോവ ക്രിസ്റ്റ. ഈ വാഹനം 2026 ല്‍ പ്രൊഡക്ഷന്‍ നിര്‍ത്തും എന്ന രീതിയല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വാഹന പ്രേമികളെയാകെ നിരാശയിലാക്കുന്ന വാര്‍ത്തായായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കമ്പനി.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ പിന്‍വലിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളും എല്ലാം കമ്പനി പൂര്‍ണമായും തള്ളി. ടോടോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ കണ്‍ട്രി ഹെഡും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ വിക്രം ഗുലാത്തിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. വാഹനം പിന്‍വലിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തീര്‍ത്തും ഊഹാപോഹമാണെന്നാണ് ഓട്ടോ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ഇന്ത്യയില്‍ ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമായ ഡീസല്‍ വാഹനങ്ങള്‍ക്ക് ഇപ്പോഴും വലിയ ഡിമാന്‍ഡാണുള്ളത്. ആധുനിക ഡീസല്‍ എഞ്ചിനുകള്‍ പഴയ എഞ്ചിനുകളേക്കാള്‍ ഏറെ മലിനീകരണം കുറവുള്ളവയാണ്. മലിനീകരണ തോതിന്റെ കാര്യത്തില്‍ അവ സിഎന്‍ജിയോടും പെട്രോളിനോടും ഏകദേശം സമമാണ്. ബി.എസ് 6 നിലവാരത്തുള്ള എഞ്ചിനുകള്‍ ഏറെ പുതുമയുളളതാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: കാറ് ഫുള്‍ ഓപ്ഷന്‍ വാങ്ങണോ, അതോ ബേസ് മോഡല്‍ വാങ്ങി ഫുള്‍ ഓപ്ഷനാക്കണോ, ഏതാണ് ലാഭം?

എമിഷന്‍ നിയമങ്ങളുടെ ഭാഗമയി ഈ വര്‍ഷം അവസാനത്തോടെ ഇന്നോവ ക്രിസ്റ്റയുടെ നിര്‍മ്മാണം ടൊയോട്ട അവസാനിപ്പിക്കുമെന്നാണ് നേരത്തെ പുറത്ത് വന്നിരുന്ന വാര്‍ത്തകള്‍. ഏറെ ഞെട്ടലോടെയാണ് വാഹന ലോകം ഈ വാര്‍ത്ത കേട്ടത്. കാരണം ടൊയോട്ടയുടെ ലൈനപ്പിലെ ഏറ്റവും ജനപ്രിയവും വില്‍പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുതുമായ വാഹനമാണ് ഇന്നോവ ക്രിസ്റ്റ. ഇന്നോവ ഹൈക്രോസ് എന്ന മോഡല്‍ നിലവില്‍ വിപണിയിലുണ്ടെങ്കിലും ക്രിസ്റ്റയോടുള്ള ഇഷ്ടം ഇന്ത്യക്കാര്‍ വിട്ടിട്ടില്ല.

യാത്രാ സുഖം തന്നെയാണ് ക്രിസ്റ്റയുടെ മുഖമുദ്ര. ഉലച്ചിലുകളോ മറ്റ് ബുദ്ധമുട്ടുകളോ ഇല്ലാതെ എത്ര ദൂരം വേണമെങ്കിലും ഈ വാഹനത്തില്‍ സഞ്ചരിക്കാം. സെക്കന്റ് റോ സീറ്റുകളാണ് ഏറ്റവും കംഫര്‍ട്ട് തരുന്നത്. നമ്മുടെ നാട്ടിലെ മന്ത്രിമാരും രാഷ്ട്രീയക്കാരും പ്രധാന ഉദ്യോഗസ്ഥരുമെല്ലാം ഈ വാഹനം തിരഞ്ഞെടുക്കുന്നതിന് പിന്നിലെ കാരണവും അതു തന്നെയാണ്. ടൂറിസ്റ്റ് ടാക്‌സി വിഭാഗത്തിലും ഏറ്റവും കൂടുതല്‍ ക്രിസ്റ്റയാണ് ഉള്ളത്. ടൊയോട്ടയുടെ ഡീസല്‍ എഞ്ചിനുകളോടുള്ള വിശ്വാസ്യതയും ഈ മോഡലിന് ആവശ്യക്കാരെ കൂട്ടുന്നു. ആദ്യ തലമുറയിലെ ഇന്നോവ 10 ലക്ഷം കിലോമീറ്റര്‍ വരെ ഓടി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.

English Summary

The Innova Crysta is Toyota’s most popular model in India. There were rumors that this vehicle would stop production in 2026. It was news that disappointed all car enthusiasts. But now the company has clarified the matter.

Follow Us