Oppo Price Hike: ഇത്തവണ 1000-ൽ തീരില്ല, പിന്നെയും വില കൂട്ടി ഓപ്പോ
സാധാരണക്കാർ കൂടുതൽ തിരഞ്ഞെടുത്തിരുന്ന മോഡലുകൾ എന്ന നിലയിൽ കണക്കാക്കുമ്പോൾ ഓപ്പോയുടെ വില വർധന ഒരിടിത്തീ തന്നെയാണ്. നേരത്തെ 1000 രൂപയായിരുന്നു വില കൂട്ടിയതെങ്കിൽ ഇത്തവണ അതിലും തീരില്ല എന്നതാണ് സ്ഥിതി. A6, A6 Pro എന്നിവയിൽ 7,000mAh ബാറ്ററി, മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ്, 120Hz ഡിസ്‌പ്ലേ എന്നിവയുണ്ട്. ആഗോളതലത്തിലെ ചിപ്പ് ഷാമവും എഐ ഫെസിലിറ്റികളിലേക്ക് കമ്പനികൾ കൂടുതൽ ഗവേഷണത്തിനായി പൈസ ഇൻവെസ്റ്റ് ചെയ്യുന്നതുമാണ് പ്രധാന കാരണം.
വലിയ സർപ്രൈസുകൾക്കൊന്നും കാത്തു നിൽക്കാതെ തങ്ങളുടെ മറ്റ് മൂന്ന് മോഡലുകളുടെയും വില കൂട്ടിയിരിക്കുകയാണ് ഓപ്പോ. K14x മോഡലിൻ്റെ വിലയാണ് കമ്പനി ജൂണിൽ ആദ്യം വർധിപ്പിച്ചതെങ്കിൽ A6, A6 പ്രോ, F33 എന്നീ മോഡലുകളുടെ വിലയും കമ്പനി കൂട്ടിയിരിക്കുകയാണ്. അപ്രതീക്ഷിതമെന്ന് പറയാൻ സാധിക്കില്ലെങ്കിലും സാധാരണക്കാർ കൂടുതൽ തിരഞ്ഞെടുത്തിരുന്ന മോഡലുകൾ എന്ന നിലയിൽ കണക്കാക്കുമ്പോൾ ഓപ്പോയുടെ വില വർധന ഒരിടിത്തീ തന്നെയാണ്. നേരത്തെ 1000 രൂപയായിരുന്നു വില കൂട്ടിയതെങ്കിൽ ഇത്തവണ അതിലും തീരില്ല എന്നതാണ് സ്ഥിതി.
കൂട്ടിയത് എത്ര
2,000 രൂപ മുതൽ 3,000 രൂപ വരെയാണ് നിലവിൽ വിവിധ മോഡലുകളുടെ വിലയിൽ ഉണ്ടായ വർധന.OPPO A6 5G-ക്ക് നിലവിൽ 23,999 രൂപയും A6 Pro 5G 28,999 രൂപയും F33 5G 34,999 രൂപയുമാണ് വില. OPPO യുടെ മിഡ്-റേഞ്ച് ഓപ്ഷനുകളിലെ ഫോണുകളാണിവ എന്നതാണ് ശ്രദ്ധേയം. മിക്ക വേരിയന്റുകളിലും 2,000 രൂപയാണ് വർദ്ധിപ്പിച്ചതെങ്കിലും, OPPO F33-ക്ക് 3,000 രൂപയാണ് വർദ്ധിപ്പിച്ചത്.
Also Read: 12999 രൂപ മാത്രം വിലയുള്ള 5G ഫോൺ! Ai+ നോവ 2 നിയോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
വില കൂട്ടാൻ കാരണം
ആഗോളതലത്തിലെ ചിപ്പ് ഷാമവും എഐ ഫെസിലിറ്റികളിലേക്ക് കമ്പനികൾ കൂടുതൽ ഗവേഷണത്തിനായി പൈസ ഇൻവെസ്റ്റ് ചെയ്യുന്നതും വിലക്കയറ്റത്തിന് കാരണമാണ്.
ഓപ്പോ എ6 5ജി
4 ജിബി + 128 ജിബി 23,999 രൂപ (പുതുക്കിയ വില)
6 ജിബി + 128 ജിബി 25,999 രൂപ (പുതുക്കിയ വില)
6 ജിബി + 256 ജിബി 27,999 രൂപ (പുതുക്കിയ വില)
ഓപ്പോ എ6 Pro 5ജി
8 ജിബി + 128 ജിബി 28,999 രൂപ (പുതുക്കിയ വില)
8 ജിബി + 256 ജിബി 31,999 രൂപ (പുതുക്കിയ വില)
ഓപ്പോ എഫ്33 5ജി
6 ജിബി + 128 ജിബി 34,999 രൂപ (പുതുക്കിയ വില)
8 ജിബി + 128 ജിബി 36,999 രൂപ (പുതുക്കിയ വില)
8 ജിബി + 256 ജിബി 39,999 രൂപ (പുതുക്കിയ വില)
അറിഞ്ഞിരിക്കാൻ ഫീച്ചർ
A6, A6 Pro എന്നിവയിൽ 7,000mAh ബാറ്ററി, മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ്, 120Hz ഡിസ്‌പ്ലേ എന്നിവയുണ്ട്, അതേസമയം F33 120Hz AMOLED പാനൽ, ഡൈമെൻസിറ്റി 6360 മാക്സ് പ്രോസസർ, 80W ഫാസ്റ്റ് ചാർജിംഗ് എന്നിവയാണുള്ളത്. ലോഞ്ച് ചെയ്ത സമയത്ത്, A6 ഉം A6 Pro ഉം അവയുടെ ബാറ്ററി കപ്പാസിറ്റി കൊണ്ട് ശ്രദ്ധ നേടിയിരുന്നു. AMOLED ഡിസ്‌പ്ലേ, വലിയ ബാറ്ററി, ഫാസ്റ്റ് ചാർജിംഗ്, പ്രീമിയം ഡ്യൂറബിലിറ്റി റേറ്റിംഗുകൾ എന്നിവയാണ് F33യെ ഇവയിൽ നിന്നെല്ലാം വേറിട്ടതാക്കുന്നത്. ഈ OPPO ഫോണുകൾ ഇപ്പോഴും കൊടുക്കുന്ന പൈസക്ക് മുതലാണ് എന്നാൽ കൂടുതൽ ഫീച്ചറുകൾ ആവശ്യമുള്ളവർക്ക് മറ്റ് മോഡലുകൾ തന്നെയാണ് നല്ലത്.
English Summary
TV9 Malayalam Reporting about Smartphone Price Hike. Chine Smartphone Company Oppo Increased their smartphone price again to RS 3000. This New Price will Applicable for their A6, A6 Pro, F33 Models. Previously they hiked their K14X Model price to 1000 Rupees