Redmi Note 17 Pro Max :10,000mAh-ൽ കൂടുതൽ ബാറ്ററി , അടുത്ത റെഡ്മി എത്തുന്നു
രണ്ട് ദിവസത്തെ ബാറ്ററി ലൈഫ്, ഗെയിമിംഗ്, സ്ട്രീമിംഗ് എന്നിവക്ക് അധിക സമയം പ്രാദേശിക ഉപയോക്താക്കൾക്ക് എല്ലാം കൊണ്ടും താത്പര്യമുണ്ടാക്കുന്ന മോഡലായിരിക്കും ഇതെന്നാണ് സൂചന. എന്തായാലും ഫോണിൻ്റെ ലോഞ്ചിനായി കാത്തിരിക്കുകയാണ് സ്മാർട്ട്ഫോൺ പ്രേമികൾ. പലയാളുകളും ഇതിനോടകം സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കു വെച്ചിട്ടുണ്ട്. മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് ഇതാണ് മികച്ചരോപ്ഷൻ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. സെഗ്മെൻ്റിലെ വമ്പൻ ബാറ്ററി ഫോണിനുണ്ടായിരിക്കുമെന്നാണ് ചില വിവരങ്ങൾ ഇതിനോടകം എത്തിയിട്ടുണ്ട്.
ന്യൂഡൽഹി: ചൈനീസ് മൊബൈൽ ബ്രാൻഡായ ഷവോമി തങ്ങളുടെ അടുത്ത റെഡ്മി നോട്ട് ലൈനപ്പ് ലോഞ്ചിന് ഒരുക്കുന്നതായി റിപ്പോർട്ട്. റെഡ്മി നോട്ട് 17 സീരിസിലായിരിക്കും ഫോൺ എത്തുക എന്നതാണ് സൂചന. വലിയ ബാറ്ററി ലൈഫ്, മികച്ച ക്യാമറ, പെർഫോമൻസ് എല്ലാം മികച്ചതായിരിക്കും എന്നതാണ് സൂചന. ക്യാമറ നോക്കിയാൽ 200MP മെയിൻ ഷൂട്ടർ തന്നെ ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് സൂചന. ഒപ്പം Samsung ISOCELL S5KHP5 സെൻസറായിരിക്കും ഇതിലുണ്ടാവുക. മികച്ച ഫോട്ടാകളും ക്യാമറയും, മികച്ച സൂം ഫീച്ചറും പ്രതീക്ഷിക്കാം എന്നാണ് സൂചന.
മറ്റ് ഹൈലൈറ്റുകൾ
8MP അൾട്രാ-വൈഡ് ലെൻസ് ഒപ്പം മികച്ച ഇമേജ് പ്രോസസ്സിംഗ്, എഐ അഡ്വാൻസ് ഫീച്ചറുകൾ, മികച്ച വീഡിയോ റെക്കോർഡിംഗ് എന്നിവ ഫോണിൽ പ്രതീക്ഷിക്കാം. 32MP സെൽഫി ക്യാമറയും ഇതിലുണ്ടായിരിക്കും. കണ്ടൻ്റ് ക്രിയേറ്റർമാരെ കൂടി കണക്കിലെടുത്താണ് ഇത്തരം ഫീച്ചറുകൾ. ഡൈമെൻസിറ്റി 7400 ചിപ്പുകളേക്കാൾ മികച്ച ഒരു മീഡിയടെക് ഡൈമെൻസിറ്റി 7500 ചിപ്പും ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് സൂചന. എല്ലാത്തരത്തിലും മികച്ച ഗെയിമിംഗ്, മികച്ച ബാറ്ററി മാനേജ്മെന്റ്, സ്പീഡിൽ ചെയ്യാവുന്ന മൾട്ടിടാസ്കിംഗ്, എഐ ഫോട്ടോഗ്രഫി, 5G പിന്തുണ എന്നിവയും ഉണ്ടാവാം. ഇന്ത്യയിലെ മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് ഇതാണ് മികച്ചരോപ്ഷൻ. 10,000mAh-ൽ കൂടുതൽ ബാറ്ററി ഫോണിനുണ്ടായിരിക്കുമെന്നാണ് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മിഡ് റേഞ്ച് ഫോണുകളിൽ ഇതുണ്ടാവാറില്ല.
ALSO READ: ബാറ്ററി ഫുൾ ആയാൽ ചാർജർ തനിയെ ഊരും, ഇനി പേടി വേണ്ട, പുത്തൻ ഐറ്റം എത്തി
പ്രചരിക്കുന്ന ചില ട്വീറ്റുകൾ
Redmi may launch the Redmi Note 17 series in Q3 in China. Ahead of the launch, tipster Digital Chat Station revealed a possible Redmi Note 17 Pro Max with a 7-inch flat display and a 10,000 mAh battery.#Techinformer #Redmi #Xiaomi #RedmiNote17ProMax pic.twitter.com/JmH14I5lYZ
— Tech Informer (@Tech_Informer_) April 4, 2026
അറിയാൻ വേറെയും
രണ്ട് ദിവസത്തെ ബാറ്ററി ലൈഫ്, ഗെയിമിംഗ്, സ്ട്രീമിംഗ് എന്നിവക്ക് അധിക സമയം പ്രാദേശിക ഉപയോക്താക്കൾക്ക് എല്ലാം കൊണ്ടും താത്പര്യമുണ്ടാക്കുന്ന മോഡലായിരിക്കും ഇതെന്നാണ് സൂചന. എന്തായാലും ഫോണിൻ്റെ ലോഞ്ചിനായി കാത്തിരിക്കുകയാണ് സ്മാർട്ട്ഫോൺ പ്രേമികൾ. പലയാളുകളും ഇതിനോടകം സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കു വെച്ചിട്ടുണ്ട്.
പ്രതീക്ഷിക്കുന്ന ലോഞ്ചും ഇന്ത്യയിലെ റിലീസും
റെഡ്മി നോട്ട് 17 സീരീസ് ആദ്യം എത്തുന്നത് ചൈനീസ് വിപണിയിൽ ആണ് ഇന്ത്യയിൽ ഇത് 2026 അവസാനത്തിലോ 2027 ന്റെ തുടക്കത്തിലോ (ഒരുപക്ഷേ വൈകിയേക്കാം) പുറത്തിറങ്ങാൻ സാധ്യതയുണ്ട്. വലിയ ബാറ്ററിയുള്ള ഒരു മികച്ച ഹാന്‍ഡ്‌സെറ്റ് നിങ്ങള്‍ക്ക് വേണമെങ്കില്‍, മികച്ച ക്യാമറയും മികച്ച ബാറ്ററിയും എല്ലാം ഉള്‍പ്പെടുന്ന മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളെ മറികടക്കാന്‍ ഇതിന് കഴിയും.