AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tecno Pova Curve 2 : ഒറ്റ ചാർജിൽ 47 ദിവസം പ്രവർത്തിക്കും! 8000mAh ഭീമൻ ബാറ്ററിയുമായി ടെക്നോ പോവ കർവ് 2

Tecno Pova Curve 2 Price & Specifications : ഫെബ്രുവരി 20-ാം തീയതി മുതൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട് വഴിയാണ് സെയിൽസ് ആരംഭിക്കുക. മൂന്ന് വ്യത്യസ്ത കളറിലെ വേരിയൻ്റിലാണ് ടെക്നോ പോവ കർവ് 2 വിപണിയിൽ എത്തുന്നത്.

Tecno Pova Curve 2 : ഒറ്റ ചാർജിൽ 47 ദിവസം പ്രവർത്തിക്കും! 8000mAh ഭീമൻ ബാറ്ററിയുമായി ടെക്നോ പോവ കർവ് 2
Tecno Pova Curve 2Image Credit source: TECNO X
Jenish Thomas
Jenish Thomas | Updated On: 14 Feb 2026 | 11:30 PM

ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ടെക്നോയുടെ ഏറ്റവും പുതിയ ഫോണായ ടെക്നോ പോവ കർവ് 2 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ഇറങ്ങിയ കർവ് 5ജിയുടെ രണ്ടാം പതിപ്പായിട്ടാണ് ടെക്നോ കർവ് 2 5ജി വിപണിയിലേക്കെത്തിക്കുന്നത്. നിലവിൽ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കൾ മുന്നോട്ട് വെക്കുന്ന ഭീമൻ ബാറ്ററി തന്നെയാണ് ടെക്നോയുടെ കർവ് 2ൻ്റെയും ആകർഷണീയത. 8000എംഎഎച്ചാണ് ഫോണിൻ്റെ ബാറ്ററി ബാക്ക്അപ്പ്. 45 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യും. 8000എംഎഎച്ചിൻ്റെ ഭീമൻ ബാറ്ററി ബാക്ക്അപ്പ് നൽകുന്ന ഏറ്റവും കനം കുറഞ്ഞ ഫോണെന്ന് പ്രത്യേകതയും ടെക്നോ പോവ കർവ് 2നുണ്ട്.  ഈ മാസം 27-ാം തീയതി മുതൽ ഫ്ലിപ്പ്കാർട്ട് ടെക്നോ പോവ കർവ് 2 5ജി വിപണിയിൽ എത്തും.

പേര് പോലെ തന്നെ കർവായിട്ടുള്ള സ്ക്രീനാണ് ഫോണിനുള്ളത്. 144 ഹെർട്സ് കർവ്ഡ് ആമോൾഡ് സ്ക്രിനിന് 4,500 നിറ്റ്സാണ് ഏറ്റവും ഉയർന്ന ബ്രൈറ്റ്നെസ്. മീഡിയടെക് ഡൈമെൻസിറ്റി 7100 ചിപ്പ്സെറ്റാണ് ഫോണിൻ്റേത്, ഒപ്പ്ം 8ജിബി റാമിലാണ് കർവ് 2 പ്രവർത്തിക്കുക. മൂന്ന് കളർ വേരിയൻ്റുകളിലായിട്ടാണ് ടെക്നോ പോവ കർവ് 2 വിപണിയിൽ എത്തുന്നത്. സ്റ്റോം ടൈറ്റാനീയം, മെൽട്ടിങ് സിൽവർ, മിസ്റ്റിക് പർപ്പിൾ എന്നീ മൂന്ന് നിറത്തിലാണ് കർവ് 2 ഇന്ത്യയിൽ അവതരിപ്പിച്ചുട്ടുള്ളത്.

ALSO READ : Realme Narzo 90X : വാലൻ്റൈൻസ് ദിനത്തിൽ ഒരു ചുവന്ന ഫോൺ വാങ്ങാം; റിയൽമീ നർസോ 90X പുതിയ വേരിയൻ്റ് അവതരിപ്പിച്ചു

ടെക്നോ പോവ കർവ് 2 ഫോണിൻ്റെ വില

എട്ട് ജിബി റാമുള്ള ഫോൺ 128 ജിബിയുടെയും 256 ജിബിയുടെയും രണ്ട് സ്റ്റോറേജ് വേരിയൻ്റുണ്ട്. 128 ജിബി സ്റ്റോറേജുള്ള ഫോണിന് 27,999 രൂപയാണ് വില. 256 ജിബിയുടേത് 29,999 രൂപയാണ്. ഫെബ്രുവരി 20-ാം തീയതി ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോണിൽ വിൽപന ഫ്ലിപ്പ്കാർട്ട് വഴി ആരംഭിക്കുക. അതേസമയം ഫോണുകൾക്ക് 3,000 രൂപ വരെ വിലക്കിഴിവ് ലഭിക്കുന്നതാണ്.

ടെക്നോ പോവ കർവ് 2 ഫോണിൻ്റെ മറ്റ് ഫീച്ചറുകൾ

ആൻഡ്രോയ്ഡ് 16 അടിസ്ഥാനപ്പെടുത്തി HiOS 16ലാണ് ഫോൺ പ്രവർത്തിക്കുക. ഡ്യുവർ സിം സ്ലോട്ട് ഫോണിനുണ്ട്. 6.78 ഇഞ്ചിൽ ഫുൾ എച്ച്ഡി പ്ലസാണ് ഫോണിൻ്റെ സ്ക്രീൻ. ഒപ്പം കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ സുരക്ഷ ഡിസ്പ്ലെയ്ക്ക് ലഭിക്കുന്നു. 8000എംഎഎച്ചാണ് ഫോണിൻ്റെ ബാറ്ററി ബാക്ക്അപ്പ്. 45 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ചർജറും ഫോണിൻ്റെ ബോക്സിനൊപ്പം ലഭിക്കുന്നതാണ്. ഫുൾചാർജിൽ 16.4 മണിക്കൂർ വീഡിയോ പ്ലേ ചെയ്യും, മ്യൂസിക് പ്ലേബാക്ക് 35.7 മണിക്കൂറാണ്. 48.1 മണിക്കൂർ ഫുൾച്ചാർജിലുള്ള കോളിങ് സമയമെന്ന് കമ്പനി അവകാശപ്പെടുന്നത്. വെറും സ്റ്റാൻഡ്ബൈയായി മാത്രം 1133.1 മണിക്കൂർ പ്രവർത്തിക്കും. അതായത് 47 ദിവസത്തിന് മുകളിൽ പ്രവർത്തിക്കുമെന്നാണ് ടെക്നോ കമ്പനി അവകാശപ്പെടുന്നത്.

Follow Us