VI Plans: 300 ജിബി, 28 ദിവസത്തേക്ക്, അൺലിമിറ്റഡ് കോളും- അറിഞ്ഞില്ലേ
സാധാരണ അൺലിമിറ്റഡ് ഫീച്ചറുകളുള്ള എല്ലാ റീ ചാർജ് പ്ലാനുകളുടെയും സവിശേഷതകൾ ഇതിലുമുണ്ട്. ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റയും മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും
താരിഫ് നിരക്ക് വർധനക്ക് ശേഷം പലർക്കും മികച്ചൊരു റീ ചാർജ്ജ് പ്ലാൻ എന്നത് ഇപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. അത്തരക്കാർക്കൊയൊരു കിടിലൻ പ്ലാനുണ്ട് വിഐയുടെ കയ്യിൽ അതാണ് വിഐ നോൺ സ്റ്റോപ്പ് ഹീറോ പ്ലാൻ. ഇപ്പോഴുള്ള സാധാരണ പ്ലാനുകളുടെ നിരക്ക് തന്നെയാണെങ്കിലും മികച്ച ബെനഫിറ്റുകളാണ് ഇതിൻ്റെ പ്രത്യേകത. പ്ലാനിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ ഇത് എന്ത്കൊണ്ട് വാങ്ങണം തുടങ്ങിയവ പരിശോധിക്കാം.
പ്രധാന സവിശേഷത
വെറും 398 രൂപക്ക് 28 ദിവസത്തേക്ക് കമ്പനി നൽകുന്ന ഡാറ്റയാണ് ഇതിലെ മുഖ്യ ആകർഷണം. 300 ജിബിയാണ് പ്ലാനിൽ ലഭിക്കുന്ന ഡാറ്റ. വേണമെങ്കിൽ അൺലിമിറ്റഡ് എന്നും പറയാം. ദിവസം കുറഞ്ഞത് 10 ജിബിയെങ്കിലും ഉപയോഗിച്ചാലെ 28 ദിവസം കൊണ്ട് ഡാറ്റ തീരു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പ്ലാൻ കിടിലം എന്ന് പറയേണ്ടതില്ലല്ലോ.
ALSO READ: ചെറിയ തുക, അൺലിമിറ്റഡ് ഡാറ്റ, ജിയോ നൽകുന്നൊരു കിടിലൻ പ്ലാൻ
ഡാറ്റ മാത്രമല്ല
സാധാരണ അൺലിമിറ്റഡ് ഫീച്ചറുകളുള്ള എല്ലാ റീ ചാർജ് പ്ലാനുകളുടെയും സവിശേഷതകൾ ഇതിലുമുണ്ട്. ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റയും മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. ഈ വിഭാഗത്തിലെ ചില പ്ലാനുകളിൽ OTT ആനുകൂല്യങ്ങളും ഉൾപ്പെടുന്നുണ്ട്. പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഇതോടൊപ്പം, വാലിഡിറ്റി 28 ദിവസമാണ്. രാജ്യത്തെ മിക്ക ടെലികോം സർക്കിളുകളിലും ഇത് ലഭ്യമാണ്.
താരതമ്യം ചെയ്യുമ്പോൾ
അതേസമയം ജിയോയുടെ 398 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റയും, അൺലിമിറ്റഡ് കോളിംഗും എസ്എംഎസ് സേവനങ്ങളുമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 28 ദിവസം തന്നെയാണ് വാലിഡിറ്റി. കണക്ക് നോക്കിയാൽ 56 ജിബി ആയിരിക്കും ആകെ ലഭിക്കുന്ന ഡാറ്റ. എയർടെല്ലിൻ്റെ ഇതേ പ്ലാനിൽ അൺലിമിറ്റഡ് 5G ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 2 GB ഡാറ്റയും 28 ദിവസത്തേക്ക് ഫ്രീ ഹോട്ട് സ്റ്റാറും പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കും.