AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hero Xpulse 421 : വീണ്ടും വിസ്മയം തീര്‍ക്കാന്‍ എക്‌സ് പള്‍സ്, പുതിയ മോഡല്‍ ഉടന്‍!

Hero Xpulse 421 launch : ഓഫ് റോഡ് ബൈക്ക് പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വാഹനമാണ് ഹീറോയുടെ എക്‌സ് പള്‍സ് 421. കഴിഞ്ഞ ദിവസം വാഹനത്തിന്റെ ടെസ്റ്റ് മൊഡ്യൂള്‍ ( പരീക്ഷണ വാഹനം) ലഡാക്കില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നത് ക്യാമറ കണ്ണുകളില്‍ പതിഞ്ഞിരുന്നു. അതോടു കൂടി വാഹനം അധികം വൈകാതെ തന്നെ നിരത്തുകളിലെത്തുമെന്ന് ഉറപ്പായി. രൂപത്തിലും എഞ്ചിന്‍ സ്‌പെസിഫിക്കേഷന്‍സിലും നിവലിലുള്ള എക്‌സ് പ്ലസിനേക്കാള്‍ വലിയമാറ്റമാണ് പുതിയ ബൈക്കിലുള്ളത്.

Hero Xpulse 421 : വീണ്ടും വിസ്മയം തീര്‍ക്കാന്‍ എക്‌സ് പള്‍സ്, പുതിയ മോഡല്‍ ഉടന്‍!
Hero XpulseImage Credit source: Facebook/ Hero MotoCorp
Amal KV
Amal KV | Updated On: 24 Jun 2026 | 10:46 PM

ഓഫ് റോഡ് ബൈക്ക് പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വാഹനമാണ് ഹീറോയുടെ എക്‌സ് പള്‍സ് 421. കഴിഞ്ഞ ദിവസം വാഹനത്തിന്റെ ടെസ്റ്റ് മൊഡ്യൂള്‍ ( പരീക്ഷണ വാഹനം) ലഡാക്കില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നത് ക്യാമറ കണ്ണുകളില്‍ പതിഞ്ഞിരുന്നു. അതോടു കൂടി വാഹനം അധികം വൈകാതെ തന്നെ നിരത്തുകളിലെത്തുമെന്ന് ഉറപ്പായി. രൂപത്തിലും എഞ്ചിന്‍ സ്‌പെസിഫിക്കേഷന്‍സിലും നിവലിലുള്ള എക്‌സ് പ്ലസിനേക്കാള്‍ വലിയമാറ്റമാണ് പുതിയ ബൈക്കിലുള്ളത്. എക്‌സ് പള്‍സ് 200 4വി, എക്‌സ് പ്ലസ് 210 എന്നീ മോഡലുകളാണ് ഇപ്പോള്‍ വില്‍പനയിലുള്ളത്.

പുതിയ മോഡല്‍ വാഹനത്തില്‍ 421 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എഞ്ചിനാണ് വരുന്നത്. ഏകദേശം 40 മുതല്‍ 45 വരെ ബി.എച്ച്.പി പവറും അതിന് അനുസൃതമായ ടോര്‍ക്കും ഈ എഞ്ചിന്‍ നല്‍കും. ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രെല്ലിസ് ഫ്രെയിമിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. രൂപത്തിലും സുപ്രധാന മാറ്റങ്ങളുണ്ട്. വലുപ്പമുള്ള വിന്‍ഡ് ഷീല്‍ഡ്, തണ്ടര്‍ ബോള്‍ട്ട് ആകൃതിയിലുള്ള എല്‍.ഇ.ഡി ഡി.ആര്‍.എല്‍ ലൈറ്റ് എന്നിവ അതില്‍ ഉള്‍പ്പെടുന്നു. മുന്നില്‍ 21 ഇഞ്ച് സ്‌പോക്ക് വീലും പുറകില്‍ 18 ഇഞ്ച് സ്‌പോക്ക് വീലുമാണ് ഉണ്ടാവുക.

Also Read: എന്‍ഫീല്‍ഡും ഇലക്ട്രിക് യുഗത്തിലേക്ക്, പുതിയ ബൈക്കിന്റെ ഡെലിവറി ആരംഭിച്ചു

ബ്ലൂടൂത്ത് കണക്ടിവിറ്റിയോട് കൂടിയ വലിയ ടി.എഫ്.ടി ഡിസ്‌പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, സ്വിച്ചബിള്‍ ഡബിള്‍ ചാനല്‍ എ.ബി.എസ് ബ്രേക്കിംഗ് സംവിധാനം എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2026 അവസാനത്തോടെ എക്‌സ് പള്‍സ് 421 മോഡലിനെ ഹീറോ അവതരിപ്പിക്കുമെന്നും 2027 ആദ്യത്തോടെ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 2.4 ലക്ഷം മുതല്‍ 3 ലക്ഷം വരെയാകും വാഹനത്തിന്റെ എക്‌സ് ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ 450 യും, കെ.ടി.എമ്മിന്റെ 390 അഡ്വഞ്ചറും ആയിരിക്കും പുതിയ എക്‌സ് പള്‍സിന്റെ എതിരാളികള്‍.

ഹീറോ ഇംപള്‍സ് എന്ന മോഡലിന്റെ പിന്‍ഗാമി അയിട്ടാണ് ഹീറോ എക്‌സ് പള്‍സിനെ 2019 ല്‍ അവതരിപ്പിക്കുന്നത്. അന്ന് സെഗ്മെന്റിലെ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലന്റെ കുത്തക അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. അത് ഏറെക്കുറെ വിജയിച്ചു എന്ന് വേണം പറയാന്‍. ഹിമാലയന് പകരം മറ്റൊരു ഓപ്ഷനായി നിരവധി പേര്‍ എക്‌സ് പള്‍സിനെ തിരഞ്ഞെടുത്തു. ഓഫ് റോഡിനൊപ്പം സാധാരണ റോഡുകളിലും ഒരു പോലെ ഉപയോഗിക്കാമെന്ന പ്രത്യേകതയാണ് പലരെയും ആകര്‍ഷിച്ചത്. പിന്നെ ഹീറോ എന്ന മോഡലിനോടുള്ള വിശ്വാസ്വതയും വാഹനത്തിന് ഗുണം ചെയ്തു.

English Summary

Hero’s XPulse 421 is a vehicle that off-road bike enthusiasts are eagerly waiting for. The test module of the vehicle (experimental vehicle) was caught on camera doing a test drive in Ladakh the other day. With that, it is certain that the vehicle will hit the roads soon. The new bike has a big change compared to the current XPulse in terms of appearance and engine specifications.

Follow Us