AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Royal Enfield EV Bike : എന്‍ഫീല്‍ഡും ഇലക്ട്രിക് യുഗത്തിലേക്ക്, പുതിയ ബൈക്കിന്റെ ഡെലിവറി ആരംഭിച്ചു

Royal Enfield EV bike Flying Flea C6 : റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക് യുഗത്തിലേക്ക് രംഗ പ്രവേശനം ചെയ്യുകയാണ്. ഫ്ലയിംഗ് ഫ്‌ളീ എന്ന സബ് ബ്രാന്‍ഡിലാണ് കമ്പനി ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നത്. ഫ്ലയിംഗ് ഫ്‌ളീ സി 6 ന്റെ ആദ്യ ബാച്ചിന്റെ ഡെലിവറി ആരംഭിച്ചു. ഏറെ വ്യത്യസ്തവും ആകര്‍ഷകവുമായ രൂപത്തില്‍ എത്തിയിരിക്കുന്ന വാഹനത്തിന് 154 കിലോ മീറ്റര്‍ റേഞ്ചാണ് ലഭിക്കുക.

Royal Enfield EV Bike : എന്‍ഫീല്‍ഡും ഇലക്ട്രിക് യുഗത്തിലേക്ക്, പുതിയ ബൈക്കിന്റെ ഡെലിവറി ആരംഭിച്ചു
Royal Enfield Flying Flea C6Image Credit source: Facebook / Flying Flea
Amal KV
Amal KV | Updated On: 20 Jun 2026 | 12:20 PM

അങ്ങനെ നമ്മുടെ റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക് യുഗത്തിലേക്ക് രംഗ പ്രവേശനം ചെയ്യുകയാണ്. ആ ഗാംഭീര്യമുള്ള ശബ്ദത്തില്‍ നിന്ന് നിശബ്ദതയിലേക്ക്. കമ്പനിയുടെ പുതിയ വാഹന മോഡലായ ഫ്ലയിംഗ് ഫ്‌ളീ സി 6 ന്റെ ആദ്യ ബാച്ചിന്റെ ഡെലിവറി ആരംഭിച്ചു.  ഫ്ലയിംഗ് ഫ്‌ളീ എന്ന സബ് ബ്രാന്‍ഡിലാണ് കമ്പനി ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നത്. പ്രീമിയം ഇലക്ട്രിക് ബൈക്ക് ശ്രേണിയിലേക്കാണ ഈ പുതിയ വാഹനവും എത്തുന്നത്. മോഡല്‍ അനൗണ്‍സ് ചെയ്തത് മുതലേ വാഹനപ്രേമികള്‍ വലിയ കാത്തിരിപ്പിലായിരുന്നു.

ഫ്ലയിംഗ് ഫ്‌ളീ

1940 കളില്‍ രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലഘട്ടത്തില്‍ സൈനിക ആവശ്യത്തിനായി കയ്യിലെടുത്തുകൊണ്ട് നടക്കാവുന്ന രൂപത്തില്‍ നിര്‍മ്മിച്ച ഒരു മോഡല്‍ ഉണ്ടായിരുന്നു എന്‍ഫീല്‍ഡിന്. ഫ്ലയിംഗ് ഫ്‌ളീ എന്നായിരുന്നു ആ 125 സി സി കുഞ്ഞന്‍ പെട്രോള്‍ ബൈക്ക് മോഡലിന്റെ പേര്. ഏകദേശം 50 കിലോഗ്രാം മാത്രമാണ് ആ വാഹനത്തിന് ഭാരം ഉണ്ടായിരുന്നത്. ആ രൂപത്തില്‍ നിന്ന് ഇന്‍സ്‌പെയര്‍ ചെയ്താണ് പുതിയ ഫ്‌ലൈയിങ് ഫ്‌ളീ സി 6 നെ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത്. ആ മോഡലിന്റെ പേരില്‍ ഒരു സബ് ബ്രാന്‍ഡിന് രൂപ നല്‍കിയാണ് സി 6 എന്ന പുതിയ വണ്ടി ഇറക്കിയിരിക്കുന്നത്.

Also Read : അടിമുടി മാറ്റം, അത് പുതിയ കിയ സോണെറ്റെന്ന് ഉറപ്പിച്ച് സോഷ്യല്‍ മീഡിയ!

154 കിലോ മീറ്റര്‍ റേഞ്ച്

ഏറെ വ്യത്യസ്തവും ആകര്‍ഷകവുമായ രൂപത്തില്‍ എത്തിയിരിക്കുന്ന വാഹനത്തിന് 154 കിലോ മീറ്റര്‍ റേഞ്ചാണ് ലഭിക്കുക. 3.91 കിലോ വാട്ടിന്റെ ബാറ്ററായാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഇരുപത് മുതല്‍ എണ്‍പത് വരെ (20-80) ശതമാനം ചാര്‍ജില്‍ എത്താന്‍ വെറും 65 മിനിറ്റ് മതി. അതായത് ഒരു മണിക്കൂറെന്ന് പറയാം. രണ്ടു മണിക്കൂര്‍ 16 മിനിറ്റില്‍ ഫുള്‍ ചാര്‍ജും ആകും. വാഹനം ഓണ്‍ ആക്കാന്‍ താക്കോല്‍ ആവശ്യമില്ല. പിന്‍ നമ്പര്‍ വഴിയാണ് ഓണും ഓഫും ക്രമീകരിച്ചിരിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുംവണ്ടി നിയന്ത്രിക്കാം. 2,79,000 രൂപയാണ് ഈ പ്രീമിയം സെഗ്മെന്റില്‍ വരുന്ന ബൈക്കിന്റെ വില.

റെട്രോ ക്ലാസിക് ലുക്ക്.

പ്രീമിയം നിലവാരത്തില്‍ ഒരുക്കിയിരിക്കുന്ന വാഹനമാണിത്. രൂപത്തിലെ വ്യത്യസ്തത കൊണ്ട് ആരും ഒന്നും നോക്കിനിന്നു പോകും. വട്ടത്തിലുള്ള റെട്രോ ഹെഡ് ലൈറ്റാണ് സി 6 ന്റെ മുന്‍ വശത്തെ പ്രധാന ഘടകം. മീറ്റര്‍ കണ്‍സോളാകട്ടെ റൗണ്ട് ഷേപ്പില്‍ ടിഎഫ്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ ആയിട്ടാണ് നല്‍കിയിരിക്കുന്നത്. 19 ഇഞ്ച് അലോയ് വീലാണ് മുന്നിലും പിന്നിലും നല്‍കിയിരിക്കുന്നത്. ഗ്രീനിഷ് ബ്ലൂ, ബ്ലാക്ക് എന്നീ കളര്‍ വേരിയന്റുകളില്‍ ബൈക്ക് ലഭ്യമാകും. വാഹനത്തിന്റെ മധ്യത്തില്‍ ഘടിപ്പിച്ചിരിക്കുന്ന പി.എം.എസ്.എം മോട്ടര്‍ 15.4 കിലോ വാട്ട് പവറും 60 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്‍കും. ബെല്‍റ്റ് െ്രെഡവ് സംവിധാനത്തില്‍ വരുന്ന ബൈക്കിന് അഡ്ജസ്റ്റബിള്‍ മോണോര്‍ ഷോക്കാണ് പുറക് വശത്തുള്ളത്. ഇത് യാത്ര സുഖകരമാക്കാന്‍ ഉപകരിക്കും. വാഹനത്തിന്റെ ഫ്യൂവല്‍ ടാങ്കിനെ അനുസ്മരിപ്പിക്കുന്ന ഭാഗത്ത് വയര്‍ലെസ് ചാര്‍ജിങ്ങിനുള്ള സംവിധാനം നല്‍കിയിട്ടുണ്ട്. സീ ടൈപ്പ് പോട്ടും ക്രമീകരിച്ചിട്ടുണ്ട്.

English Summary

Royal Enfield is also entering the electric era. The company is launching electric vehicles under its sub-brand Flying Fly. The delivery of the first batch of Flying Fly C6 has begun. The vehicle, which has a very different and attractive look, will get a range of 154 km.

 

 

Follow Us