AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Honda City Hybrid : 27 കിലോ മീറ്റര്‍ മൈലേജ്, സ്രട്രോങ് ഹൈബ്രിഡില്‍ ഞെട്ടിച്ച് ഹോണ്ട സിറ്റി

Honda City Strong Hybrid Car :സെഗ്മെന്റിലെ ഏക സ്രോങ് ഹൈബ്രീഡ് മോഡലാണ് പുതിയ ഹോണ്ട സിറ്റിയുടെ പുതിയ മോഡല്‍. 27.26 കിലോ മീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 1498 സിസിയുടെ 1.5 ലിറ്റര്‍ അക്കിന്‍സണ്‍ പെട്രോള്‍ എഞ്ചിനാണ് വഹനത്തില്‍. ഇത് 126 ബിഎച്ച്പി പവറും 253 എന്‍എം ടോര്‍ക്കും നല്‍കുന്നു. രണ്ട് മോട്ടറുകളാണ് ഹെബ്രീഡ് സാങ്കേതിക വിദ്യയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്.

Honda City Hybrid : 27 കിലോ മീറ്റര്‍ മൈലേജ്, സ്രട്രോങ് ഹൈബ്രിഡില്‍ ഞെട്ടിച്ച് ഹോണ്ട സിറ്റി
ഹോണ്ട സിറ്റി Image Credit source: Facebook / Honda Car India
Amal KV
Amal KV | Updated On: 21 Jun 2026 | 03:55 PM

ഇന്ത്യന്‍ വാഹന വിപണയില്‍ എന്നും ഒരു പ്രത്യേക വിഭാഗം കസ്റ്റമേഴ്‌സുള്ള സെഡാന്‍ കാറാണ് ഹോണ്ടാ സിറ്റി. സെഗ്മെന്റില്‍ എത്രയൊക്കെ പുതിയ വാഹനങ്ങള്‍ വന്നു എങ്കിലും സിറ്റിയുടെ ഫാന്‍ ബേസിനെ അത് ബാധിച്ചിട്ടില്ല. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹോണ്ടാ സിറ്റി വരുന്നത്. സിറ്റി കുടുംബത്തിലെ അഞ്ചാം തലമുറ വാഹനമാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. കഴിഞ്ഞ ദിവസം സിറ്റിയുടെ സ്രോങ് ഹൈബ്രീഡ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

സെഗ്മെന്റിലെ ഏക സ്രോങ് ഹൈബ്രീഡ് മോഡലാണ് പുതിയ ഹോണ്ട സിറ്റി എന്ന പ്രത്യേകതയും വാഹനത്തിനുണ്ട്. പഴയ എഞ്ചിനില്‍ മാറ്റങ്ങള്‍ വരുത്താതെ ഹൈബ്രീഡ് സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്താണ് വാഹനം അവതരിപ്പിരിക്കുന്നത്. 1498 സിസിയുടെ 1.5 ലിറ്റര്‍ അക്കിന്‍സണ്‍ പെട്രോള്‍ എഞ്ചിനാണ് വഹനത്തില്‍. ഇത് 126 ബിഎച്ച്പി പവറും 253 എന്‍എം ടോര്‍ക്കും നല്‍കുന്നു. രണ്ട് മോട്ടറുകളാണ് ഹെബ്രീഡ് സാങ്കേതിക വിദ്യയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. 109 എച് പി ട്രാക്ഷന്‍ മോട്ടറും 95 എച് പി മോട്ടര്‍ ജനറേറ്റര്‍ മോട്ടറും. 27.26 കിലോ മീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Also Read : എന്‍ഫീല്‍ഡും ഇലക്ട്രിക് യുഗത്തിലേക്ക്, പുതിയ ബൈക്കിന്റെ ഡെലിവറി ആരംഭിച്ചു

വാഹനത്തിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മുന്‍പില്‍ നിന്ന് നോക്കിയാലും പിന്നല്‍ നിന്ന് നോക്കിയാലും പുതിയ ഏതോ മോഡലാണെന്ന് ചിലപ്പോള്‍ തോന്നിയേക്കാം. എന്നാല്‍ വശങ്ങളില്‍ മാറ്റങ്ങളൊന്നും ഇല്ല. പുതിയ ഹണികോംമ്പ് ഗ്രില്‍, എല്‍.ഇ.ഡി സ്ട്രിപ് ലൈറ്റ്, ഡേ ടൈം റണ്ണിംഗ് ലാംപോടുകൂടിയ പ്രൊജക്റ്റഡ് ഹെഡ് ലൈറ്റ് തുടങ്ങിയവാണ് മുന്‍വശത്തെ പ്രധാനമാറ്റങ്ങള്‍. പുറക് വശത്താകട്ടെ ഇന്റഗ്രേറ്റഡ് സ്‌പോയിലര്‍, പുതിയ രൂപത്തിലെ ബംബറും ടെയ്ല്‍ ലാമ്പും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എയ്‌റോ ബ്ലേഡ് ഡയമണ്ട് കട്ട് അലോയ് വീല്‍സാണ് വശങ്ങളിലെ ഭംഗി വര്‍ദ്ധിപ്പിക്കുന്നത്. ഡബിള്‍ ടോണ്‍ ഇന്റീരിയര്‍ കളര്‍ ഉള്ള വാഹനത്തിന്റെ ഉള്‍വശത്തിന് ആംബിയന്‍ ലൈറ്റുകള്‍ കൂടുതല്‍ ഭംഗി നല്‍കും.25.6 ഇഞ്ച് ടച്ച് സ്‌ക്രീനും പ്രത്യേക വയര്‍ലെസ് ചാര്‍ജിങ്ങിനുള്ള സംവിധാനവും ഉണ്ട്. സുരക്ഷയുടെ കാര്യത്തിലേക്ക് വന്നാല്‍ ആറ് എയര്‍ബാഗുകള്‍ ആണ് സിറ്റിയില്‍ ഉള്ളത്. അഡാസ് ഫീച്ചറും 360 ഡിഗ്രി ക്യാമറയും ഹില്‍ അസിസ്റ്റ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍, റേഡിയന്റ് റെഡ് മെറ്റാലിക്, ബ്ലൂ പേള്‍, മെറ്റാലിക് ഗ്രേ, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍ എന്നീ നിറങ്ങളിലാണ് വാഹനം ലഭിക്കുക. 19 മുതല്‍ 21 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

English Summary

The new Honda City is the only strong hybrid model in the segment. The company promises a mileage of 27.26 kmpl. The vehicle is powered by a 1.5-litre Atkinson petrol engine of 1498 cc. It delivers 126 bhp of power and 253 Nm of torque. Two motors are arranged as part of the hybrid technology.

Follow Us