Honor 600: 200 എപി ക്യാമറ, 2 ദിവസം നിൽക്കുന്ന ബാറ്ററി, അവൻ വരുന്നു
ഇതുവരെ, സീരിസിൻ്റെ ഔദ്യോഗിക ലോഞ്ച് തീയതി, വില എന്നിവയൊന്നും പുറത്തു വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഹോണർ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷ. കൂടുതൽ വിവരങ്ങൾ അപ്പോഴെ പറയാൻ സാധിക്കൂ. എന്തായാലും ബജറ്റ് ഫ്രണ്ട്ലി ഫോണായതിനാൽ തന്നെ ആവശ്യക്കാരും നിരവധി ആയിരിക്കുമെന്നാണ് പ്രതീക്ഷ. ബാറ്ററിയും, ഫീച്ചറുകളും എല്ലാവർക്കും ഇഷ്ടപ്പെടുന്നതയാതനിൽ വിൽപ്പന കൂടിയേക്കാം.
സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹോണർ തങ്ങളുടെ പുതിയ 600 സീരീസ് ആഗോളതലത്തിൽ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനോടകം കമ്പനി തങ്ങളുടെ സ്മാർട്ട്ഫോണിൻ്റെ ടീസർ പുറത്തു വിട്ടിട്ടുണ്ട്. വിൽപ്പനയോട് അനുബന്ധിച്ച് പ്രത്യേക മൈക്രോ സൈറ്റുകളും ( വെബ്സൈറ്റിലെ പ്രത്യേക പേജുകൾ ) കമ്പനി ആരംഭിച്ചിട്ടുണ്ട്. പ്രീമിയം മിഡ് റേഞ്ച് വിഭാഗത്തിലെ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് ഇത്തവണ ഹോണർ ഫോണുകൾ വിപണിയിലേക്ക് എത്തിക്കുന്നതെന്നാണ് സൂചന. അതു കൊണ്ട് തന്നെ ഒരു പോക്കറ്റ് ഫ്രണ്ട്ലി ബജറ്റ് ഫ്രണ്ട്ലി ഫോൺ തന്നെ പ്രതീക്ഷിക്കാം.മൂന്ന് ക്യാമറകളടങ്ങുന്ന് ക്യാമറാ യൂണിറ്റാണ് ഫോണിലുള്ളത്. മുൻവശത്ത്, ആധുനിക ലുക്കിനായി സ്ലിം ബെസലുകളുള്ള പഞ്ച്-ഹോൾ ഡിസ്പ്ലേയാണ് ഫോണിന്റെ സവിശേഷത.
200MP ക്യാമറ, വലിയ ബാറ്ററി
ഹോണർ 600 സീരീസിൽ 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.57 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഫോണിൽ കമ്പനി നൽികിയിരിക്കുന്നത്. ഗെയിമിംഗിനോ മൾട്ടിടാസ്കിംഗിനോ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന സ്‌നാപ്ഡ്രാഗൺ 8 സീരീസാണ് ഫോണിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നത്. മറ്റൊരു പ്രധാന ഫീച്ചർ ഫോണിൻ്റെ ക്യാമറയാണ്. പ്രോ മോഡലിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200-മെഗാപിക്സൽ പ്രധാന ക്യാമറ ഫോണിൽ ഉണ്ടായിരിക്കാം, അതേസമയം അടിസ്ഥാന മോഡലിൽ ഇരട്ട ക്യാമറ സജ്ജീകരണമുണ്ട്. അതിനുപുറമെ, ഒരു വലിയ 9,000 mAh ബാറ്ററിയും ഫോണിൽ പ്രതീക്ഷിക്കാം .
ALSO READ: Redmi A7 Pro : കൂടി പോയാൽ ഒരു 14,000 രൂപ; റെഡ്മി എ7 പ്രൊ ലോഞ്ച് ചെയ്തു
കൂടുതൽ വിവരങ്ങൾ
ഇതുവരെ, ഹോണർ സീരിസിൻ്റെ ഔദ്യോഗിക ലോഞ്ച് തീയതി, വില എന്നിവയൊന്നും പുറത്തു വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഹോണർ 600 സീരിസിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷ. ഫോണിൻ്റെ കൂടുതൽ വിവരങ്ങൾ അപ്പോഴെ പറയാൻ സാധിക്കൂ. എന്തായാലും ബജറ്റ് ഫ്രണ്ട്ലി ഫോണായതിനാൽ തന്നെ ആവശ്യക്കാരും നിരവധി ആയിരിക്കുമെന്നാണ് പ്രതീക്ഷ.
മലേഷ്യയിലെത്തി
Untuk spesifikasi, model 600 Pro hadir dengan Snapdragon 8 Elite, pengecasan 80W berwayar, serta sistem trikamera dengan kamera utama 200MP dan telefoto 50MP 3.5x.
Honor 600 pula gunaSnapdragon 7 Gen 4, menyokong pengecasan 80W berwayar, dengan sistem dwikamera tanpa telefoto. pic.twitter.com/NAxF7VNeGC
— SoyaCincau (BM) (@SoyaCincauBM) April 22, 2026