iPhone 15 Pro Offer: വില താഴേക്ക്, ഐഫോൺ 15 പ്രോ ഇപ്പോൾ വാങ്ങിയാൽ എന്താണ് നേട്ടം?
ഫ്ലിപ്പ്കാർട്ടിൽ നിലവിൽ 128 ജിബി ഐഫോൺ 15 പ്രോയുടെ വില 134900 ആണ്. 256 ജിബിക്ക് 1,44000 രൂപയുമാണ് വില. ജിയോമാർട്ടിലും റിലയൻസ് ഡിജിറ്റൽ സ്റ്റോറേജിലുമുള്ള മോഡലിൻ്റെ പുതിയ ലിസ്റ്റിംഗ്. ഇതുവഴി ഐഫോൺ 15 പ്രോ നിലവിൽ ഇന്ത്യയിൽ കുറഞ്ഞ വിലയിൽ ലഭ്യമാകും. മറ്റ് പ്ലാറ്റ് ഫോമുകളെ വെച്ച് നോക്കുമ്പോൾ റിലയൻസിൽ വിലക്കുറവാണ്. അതുകൊണ്ട് തന്നെ വാങ്ങാൻ ആളുകൾക്കും തിരക്കാണ്.
ഏതെങ്കിലുമൊരു മികച്ച ഐഫോൺ മോഡൽ വാങ്ങണമെങ്കിൽ ചിലപ്പോൾ ഇതായിരിക്കും അതിന് പറ്റിയ സമയം. ചില ഓണ്‍ലൈന്‍ സൈറ്റുകളിൽ ഐഫോണിൻ്റെ വിലയിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിലൊന്നാണ് ജിയോമാർട്ടിലും റിലയൻസ് ഡിജിറ്റൽ സ്റ്റോറേജിലുമുള്ള മോഡലിൻ്റെ പുതിയ ലിസ്റ്റിംഗ്. ഇതുവഴി ഐഫോൺ 15 പ്രോ നിലവിൽ ഇന്ത്യയിൽ കുറഞ്ഞ വിലയിൽ ലഭ്യമാകും. ജിയോമാർട്ടിലും റിലയൻസ് ഡിജിറ്റൽ സ്റ്റോറേജിലും ഐഫോൺ 15 , 128 ജിബി മോഡലിന് 60,900 രൂപയാണ് വില. 256 ജിബി വേരിയൻ്റിനാകട്ടെ വില 70,900 ഉം ആയിരിക്കും. എന്നാൽ എല്ലായിടത്തും ഇത് ലഭ്യമാകില്ല. നിങ്ങളുടെ സ്ഥലങ്ങളിൽ ഇതുണ്ടോ എന്ന് പരിശോധിക്കാം.
ഐഫോൺ 15 സവിശേഷതകൾ
6.1 ഇഞ്ച് 120Hz സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഒരു ടൈറ്റാനിയം ഫ്രെയിം ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രോ മോഡലിന് താരതമ്യേന ഭാരം കുറവാണ്. മെയിൽ ക്യാമറ 48MPയാണുള്ളത്. കൂടാതെ അൾട്രാ വൈഡ്, ടെലിഫോട്ടോ ലെൻസുകളും ഇതിലുണ്ട്. ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണം തന്നെ നിങ്ങൾക്ക് ഐഫോൺ 15 പ്രോയിൽ ലഭിക്കും.
ALSO READ: Redmi A7 Pro : കൂടി പോയാൽ ഒരു 14,000 രൂപ; റെഡ്മി എ7 പ്രൊ ലോഞ്ച് ചെയ്തു
ആപ്പിളിൻ്റെ A17 പ്രോ ചിപ്പിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ലേറ്റസ് മോഡൽ എന്ന് പറയാൻ സാധിക്കില്ലെങ്കിലും ആപ്പിളിൻ്റെ പ്രോ ലൈനപ്പ് ഇപ്പോഴും ആവശ്യക്കാരുള്ള മോഡലാണ്. ഒരു ഫ്ലാഗ്ഷിപ്പ് മോഡലെന്ന നിലയിൽ മികച്ചൊരോപ്ഷൻ കൂടിയാണ് ഐഫോൺ 15 പ്രോ.
ഫ്ലിപ്പ്കാർട്ടിൽ
ഫ്ലിപ്പ്കാർട്ടിൽ നിലവിൽ 128 ജിബി ഐഫോൺ 15 പ്രോയുടെ വില 134900 ആണ്. 256 ജിബിക്ക് 1,44000 രൂപയുമാണ് വില. 512 ജിബി സ്റ്റോറേജ് വേരിയൻ്റിന് വില 164900 ഉം ആയിരിക്കും. വില താരതമ്യം ചെയ്യുമ്പോൾ റിലയൻസ് ഡിജിറ്റലിൽ നിന്നും ലഭ്യമാകുന്ന വേരിയൻ്റിനായിരിക്കും വിലക്കുറവ്.
അറിയാൻ
iOS 27 to run on these 27 iPhones
iPhone 17e
iPhone 17
iPhone 17 Pro
iPhone 17 Pro Max
iPhone Air
iPhone 16e
iPhone 16
iPhone 16 Plus
iPhone 16 Pro
iPhone 16 Pro Max
iPhone 15
iPhone 15 Plus
iPhone 15 Pro
iPhone 15 Pro Max
iPhone 14
iPhone 14 Plus
iPhone 14 Pro
iPhone 14 Pro Max… pic.twitter.com/DV8JXZLuQm— Apple Club (@ApplesClubs) April 18, 2026