ജിയോ, എയർടെൽ, VI സിം ഉണ്ടോ? ഫിഫ ലോകകപ്പ് കാണാൻ പുതിയ പ്ലാൻ വന്നിട്ടുണ്ട്

Jio, Airtel, Vi Rs 798 plan with FIFA World Cup 2026 access: ഫിഫ ലോകകപ്പ് 2026 ന്റെ ആവേശം ഉൾക്കൊണ്ട് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നീ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും ഒരു പുതിയ ഡാറ്റ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നു. 798 രൂപയാണ് ഈ പ്ലാനിന്റെ വില. ആനുകൂല്യങ്ങളിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും മൂന്ന് കമ്പനികളും ഒരേ വിലയിലാണ് ഈ ഫിഫ ലോകകപ്പ് ​സ്പെഷൽ ഡാറ്റ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ജിയോ, എയർടെൽ, VI സിം ഉണ്ടോ? ഫിഫ ലോകകപ്പ് കാണാൻ പുതിയ പ്ലാൻ വന്നിട്ടുണ്ട്

Jio Airtel Vi Rs 798 Plan With Fifa World Cup 2026 Access

Updated On: 

19 Jun 2026 | 10:50 PM

ഫിഫ ലോകകപ്പ് 2026 ന്റെ ആവേശം ഉൾക്കൊണ്ട് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നീ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും ഒരു പുതിയ ഡാറ്റ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നു. 798 രൂപയാണ് ഈ പ്ലാനിന്റെ വില. ആനുകൂല്യങ്ങളിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും മൂന്ന് കമ്പനികളും ഒരേ വിലയിലാണ് ഈ ഫിഫ ലോകകപ്പ് ​സ്പെഷൽ ഡാറ്റ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിൽ ജിയോയും എയർടെലും 40 ദിവസ വാലിഡിറ്റിയിലാണ് ഡാറ്റ നൽകുന്നത്, അ‌തേസമയം വിഐയുടെ പ്ലാനിൽ 30 ദിവസമാണ് വാലിഡിറ്റി.

ഒരേ വിലയിലാണ് എത്തുന്നത് എങ്കിലും മറ്റ് രണ്ട് കമ്പനികളുടെയും പ്ലാനിനെ അ‌പേക്ഷിച്ച് വാലിഡിറ്റി കുറവാണ് എന്നതിനാൽത്തന്നെ വിഐയുടെ പ്ലാനിന് ചെലവ് കൂടുതലാണ്. എന്നാൽ വാലിഡിറ്റി കുറവാണെങ്കിലും മറ്റ് രണ്ട് കമ്പനികളും നൽകാത്ത ചില ആനുകൂല്യങ്ങൾ വിഐ നൽകുന്നുണ്ട് എന്നത് വേറെ കാര്യം.

Also Read: AK47 അ‌ല്ല, ഇത് M47! ഇന്ത്യ കീഴടക്കാൻ സാംസങ്ങിന്റെ ‘നെക്സ്റ്റ് ലെവൽ മോൺസ്റ്റർ’ ഗാലക്സി M47 5G

798 രൂപയുടെ ജിയോ, എയർടെൽ, വിഐ ഡാറ്റ പ്ലാനുകളിൽ പൊതുവായി ലഭ്യമാക്കിയിരിക്കുന്ന ആനുകൂല്യം വേൾഡ്കപ്പ് മത്സരങ്ങൾ കാണാനുള്ള ആക്സസ് നൽകുന്ന സീ5 സബ്സ്ക്രിപ്ഷൻ ആണ്. ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ടാണ് ഈ സബ്സ്ക്രിപ്ഷൻ അ‌വതരിപ്പിച്ചിരിക്കുന്നത് എങ്കിലും സീ5ലെ മറ്റ് എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളും ഇതിൽ ആസ്വദിക്കാനാകും. കൂടാതെ ഡാറ്റയും കിട്ടും.

റിലയൻസ് ജിയോയുടെ 798 രൂപയുടെ പ്ലാൻ

ജിയോയുടെ 798 രൂപ ഡാറ്റ പ്ലാൻ Football Pass എന്ന പേരിൽ ​മൈജിയോ ആപ്പിലും ജിയോ വെബ്​സൈറ്റിലും ഡാറ്റ പായ്ക്ക് വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ദിവസം 1ജിബി ​ഹൈസ്പ്ഡ് ഡാറ്റ 40 ദിവസ വാലിഡിറ്റിയിൽ ഈ ജിയോ പ്ലാനിൽ ലഭ്യമാകും. അ‌തോടൊപ്പം ZEE5 ഫിഫ വേൾഡ് കപ്പ് 2026 ഓൾ ആക്‌സസ് പാക്കേജിലേക്കുള്ള മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്നു.

സീ5 സബ്സ്ക്രിപ്ഷൻ മൈജിയോ ആപ്പിൽ ലഭ്യമായ കൂപ്പൺ കോഡ് വഴി വരിക്കാർക്ക് ആനുകൂല്യം വീണ്ടെടുക്കാം. നിശ്ചിത പരിധിപിന്നിട്ടാൽ ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയും. പ്രതിദിനം 19.95 രൂപയാണ് ഈ ഡാറ്റ പ്ലാനിനായി ജിയോ ഉപയോക്താക്കൾക്ക് ചെലവാകുക. ഡാറ്റ പ്ലാൻ ആയതിനാൽത്തന്നെ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല.

എയർടെൽ 798 രൂപ ഡാറ്റ പ്ലാൻ

ജിയോയുടേതിന് സമാനമായി 40 ദിവസ വാലിഡിറ്റിയിലാണ് എയർടെലിന്റെയും 798 രൂപ ഡാറ്റ പ്ലാൻ എത്തുന്നത്. ദിവസം 1ജിബി ​ഹൈസ്പീഡ് ഡാറ്റയാണ് എയർടെലും വാഗ്ദാനം ചെയ്യുന്നത്. സീ5 സബ്സ്ക്രിപ്ഷനും ഇതിലുണ്ട്. ഫുട്ബോൾ വേൾഡ്കപ്പും മറ്റ് എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളും ഇതുവഴി ആസ്വദിക്കാം. ഈ എയർടെൽ പ്ലാനിന്റെ പ്രതിദിന ചെലവ് 19.95 രൂപയാണ്.

വിഐ 798 രൂപ ഡാറ്റ പ്ലാൻ

വൊഡാഫോൺ ഐഡയയുടെ 798 രൂപ ഡാറ്റ പ്ലാൻ 30 ദിവസ വാലിഡിറ്റിയിൽ ആകെ 10ജിബി ഡാറ്റയാണ് നൽകുക. ഇതോടൊപ്പം ഫിഫ ലോകകപ്പ് ആക്സസ് സഹിതം സീ5 സബ്സ്ക്രിപ്ഷൻ, MXപ്ലെയർ, ​ടൈംസ് പ്ലേ, ഷെമാരൂമീ, യപ്ടിവി ഉൾപ്പെടെ ഒന്നിലധികം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിൽ ലഭ്യമാകും. ഇതിന്റെ പ്രതിദിന ചെലവ് ഏകദേശം 26.60 രൂപയാണ്.

English Summary

In the spirit of FIFA World Cup 2026, three private telecom companies – Jio, Airtel and Vodafone Idea (VI) – have launched a new data plan. The price of this plan is Rs 798. In this data plan, Jio and Airtel are providing data with a validity of 40 days, while VI’s plan is valid for 30 days. All three plans also include access to watch FIFA World Cup 2026.

Follow Us
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ