AK47 അല്ല, ഇത് M47! ഇന്ത്യ കീഴടക്കാൻ സാംസങ്ങിന്റെ ‘നെക്സ്റ്റ് ലെവൽ മോൺസ്റ്റർ’ ഗാലക്സി M47 5G
Samsung Galaxy M47 5G to launch in India soon: സാംസങ് ഇന്ത്യയിൽ തങ്ങളുടെ ഗാലക്സി എം സീരീസിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ പോകുന്നു. കഴിഞ്ഞ വർഷത്തെ ഗാലക്സി എം36 5ജിയുടെ പിൻഗാമിയായി എം47 5ജി (Samsung Galaxy M47 5G) എന്ന മോഡൽ ആണ് എത്തുന്നത്. ഇതിന്റെ ടീസർ ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. നെക്സ്റ്റ് ലെവൽ മോൺസ്റ്റർ" എന്ന M-സീരീസ് ടാഗ്‌ലൈൻ ഈ ടീസറിൽ കാണാം.
സാംസങ് ഇന്ത്യയിൽ തങ്ങളുടെ ഗാലക്സി എം സീരീസിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ പോകുന്നു. കഴിഞ്ഞ വർഷത്തെ ഗാലക്സി എം36 5ജിയുടെ പിൻഗാമിയായി എം47 5ജി (Samsung Galaxy M47 5G) എന്ന മോഡൽ ആണ് എത്തുന്നത്. കമിങ് സൂൺ എന്ന അറിയിപ്പുമായി ഗാലക്സി എം47 5ജിയുടെ ടീസർ ഇപ്പോൾ സാംസങ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. “നെക്സ്റ്റ് ലെവൽ മോൺസ്റ്റർ” എന്ന M-സീരീസ് ടാഗ്‌ലൈനും ഈ ടീസറിൽ കാണാം. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ SM-M476B/DS എന്ന മോഡൽ നമ്പറിൽ ഗാലക്സി എം47 5ജി അടുത്തിടെ കണ്ടെത്തിയിരുന്നു, ഇതിന് പിന്നാലെയാണ് ഇപ്പോൾ ലോഞ്ച് ഉടനുണ്ടാകും എന്ന് സ്ഥിരീകരിച്ച് ടീസർ എത്തിയിരിക്കുന്നത്.
ഗാലക്സി എം47 5ജിയിലൂടെ ഇന്ത്യയിലെ തങ്ങളുടെ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ നിര വിപുലീകരിക്കാൻ ആണ് സാംസങ് തയാറെടുത്തിരിക്കുന്നത്. ടീസറിൽ ആകർഷകമായ ഡീപ് കടും ചുവപ്പ്/മെറൂൺ വേരിയന്റിലാണ് എം47 5ജി കാണപ്പെട്ടത്. ഇത് മുൻ മോഡലുകളെക്കാൾ പ്രീമിയം ലുക്ക് എം47 5ജിക്ക് ഉണ്ട് എന്ന് തോന്നിപ്പിക്കുന്നു.
Also Read: റെഡ്മിയുടെ തങ്കക്കുടം! ഏറ്റവും കരുത്തുള്ള റെഡ്മി ഫോൺ ടർബോ 5 5G വിൽപ്പന തുടങ്ങി
ബോക്‌സിയർ ഡിസൈനാണ് എം47 5ജിക്ക് സാംസങ് നൽകിയിരിക്കുന്നത്. കൂടാതെ പവർ ബട്ടണിൽ സംയോജിപ്പിച്ചിരിക്കുന്ന ഒരു സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ട്. എം സീരീസിൽ എം36 5ജിക്ക് പിന്നാലെ എം37 ആണ് വരേണ്ടിയിരുന്നത്, എന്നാൽ എം37 മോഡൽ ഇല്ല, അതിന്റെ സ്ഥാനത്തേക്കാണ് എം47 5ജി വരുന്നത് എന്നാണ് റിപ്പോർട്ട്.
സാംസങ് ഗാലക്സി എം47 5ജിയുടെ ഫീച്ചറുകൾ ഔദ്യോഗികമായി വെളിപ്പെടുത്താൻ തുടങ്ങിയിട്ടില്ല. പക്ഷേ ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്‌സെറ്റ് കരുത്തിലാകും ഈ പുതിയ ഗാലക്സി എം സീരീസ് ഫോൺ എത്തുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 8ജിബി റാമും 128ജിബി സ്റ്റോറേജും ഇതോടൊപ്പം ഉണ്ടാകും.
മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഈ സാംസങ് ഫോണിലുണ്ടാകും. ആൻഡ്രോയിഡ് 16 അധിഷ്ഠിത വൺ യുഐ 8-ൽ ആയിരിക്കും സാംസങ് ഗാലക്സി എം47 5ജി എത്തുകയെന്ന് അടുത്തിടെ പുറത്തുവന്ന ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു. ദീർഘകാല ഒഎസ്, സുരക്ഷാ പിന്തുണയും പ്രതീക്ഷിക്കാം.
ലഭ്യമായ വിവരങ്ങൾ പ്രകാരം, ഇന്ത്യയിൽ 25,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്‌മെന്റിലാകും സാംസങ് ഗാലക്സി M47 5G എത്തുക. പ്രമുഖ ബ്രാൻഡുകളുടെയെല്ലാം മോഡലുകൾ ഈ സെഗ്മെന്റിൽ ഉള്ളതിനാൽ കടുത്ത മത്സരം എം47 5ജി നേരിടേണ്ടിവരും. എന്നാൽ മികച്ച സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ്, ബ്രാൻഡ് മൂല്യം, ദീർഘകാല അപ്‌ഡേറ്റ് പിന്തുണ എന്നിവയിലൂടെ എതിരാളികൾക്കുമേൽ മേൽക്കൈ നേടാൻ സാംസങ്ങിന് കഴിഞ്ഞേക്കും.
അധികം വൈകാതെ തന്നെ ഗാലക്സി എം47 5ജിയുടെ ഇന്ത്യയിലെ ലോഞ്ച് തിയതി പ്രഖ്യാപിക്കും. ലോഞ്ചിന് ശേഷം സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആമസോൺ വഴിയും എം47 5ജി വാങ്ങാനാകും. ഇതിന്റെ ലോഞ്ച് സ്ഥിരീകരിച്ചുകൊണ്ട് ഇതിനകം തന്നെ ആമസോണിൽ മൈക്രോ സൈറ്റ് നിലവിൽ വന്നിട്ടുണ്ട്.
English Summary
Samsung is all set to launch a new smartphone in its Galaxy M series in India. The successor to last year’s Galaxy M36 5G is the Samsung Galaxy M47 5G. Its teaser has now been officially released. The M-series tagline “Next Level Monster” can be seen in this teaser. The Samsung Galaxy M47 5G is expected to hit the sub-Rs 25,000 smartphone segment in India.