Baby Me Trend: ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ‘ബേബി മീ’ തരംഗം… എഐ മാജിക്കിലൂടെ കുഞ്ഞു നമ്മളെ വീണ്ടും കാണാം
Meet Your Younger Self, AI Prompts: വലുതായാൽ മതി എന്ന് കൊതിച്ചിരുന്ന ബാല്യത്തെ ഓർത്ത് പലരും ഈ ചിത്രങ്ങൾക്ക് താഴെ വികാരാധീനരാകുന്നുണ്ട്. എന്തിനാ കരയുന്നത്, ഇതൊരു എഐ പ്രോംപ്റ്റ് മാത്രമല്ലേ എന്ന് ചോദിക്കുന്നവർ ഉണ്ടെങ്കിലും, സ്വന്തം കുഞ്ഞുപതിപ്പിനെ ചേർത്തുപിടിക്കുന്ന ചിത്രങ്ങൾ ദശലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ എവിടെ നോക്കിയാലും പഴയ നമ്മളും പുതിയ നമ്മളും തമ്മിലുള്ള കൂടിക്കാഴ്ചകളാണ്. കാലയളവുകൾ താണ്ടി ഭൂതകാലത്തിലേക്ക് പോകാതെ തന്നെ, നമ്മുടെ ബാല്യകാലത്തെ കുഞ്ഞു പതിപ്പിനോട് സംസാരിക്കാനും ഉപദേശങ്ങൾ നൽകാനും അവസരമൊരുക്കിയിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI). ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയ എഐ പ്ലാറ്റ്‌ഫോമുകളിലെ പുതിയ ഫീച്ചറുകളാണ് ഈ കൗതുകകരമായ ട്രെൻഡിന് പിന്നിൽ.
എന്താണ് ഈ ‘ബേബി മീ’ മാജിക്?
നമ്മുടെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയും ഇപ്പോഴത്തെ ഒരു ഫോട്ടോയും നൽകിയാൽ, എഐ ഇവ രണ്ടും സംയോജിപ്പിച്ച് ഒരേ ഫ്രെയിമിൽ എത്തിക്കുന്നു. വെറുതെ ഒരു ഫോട്ടോ എന്നതിലുപരി, കുട്ടിക്കാലത്തെ തന്നോട് സംസാരിക്കുന്ന രീതിയിലോ, ഒരുമിച്ച് ഇരുന്ന് ജന്മദിനം ആഘോഷിക്കുന്ന രീതിയിലോ ഒക്കെയാണ് ചിത്രങ്ങൾ ഒരുക്കുന്നത്. ജീവിതം അത്ര എളുപ്പമല്ല, കരുതിയിരിക്കണം എന്നും കരയേണ്ട, നിനക്ക് വലിയൊരു ഭാവി കാത്തിരിപ്പുണ്ട് എന്നുമൊക്കെയുള്ള വൈകാരികമായ ക്യാപ്ഷനുകളോടെയാണ് പലരും ഈ റീലുകൾ പങ്കുവെക്കുന്നത്.
ഇമോഷണലായി സോഷ്യൽ മീഡിയ
വലുതായാൽ മതി എന്ന് കൊതിച്ചിരുന്ന ബാല്യത്തെ ഓർത്ത് പലരും ഈ ചിത്രങ്ങൾക്ക് താഴെ വികാരാധീനരാകുന്നുണ്ട്. എന്തിനാ കരയുന്നത്, ഇതൊരു എഐ പ്രോംപ്റ്റ് മാത്രമല്ലേ എന്ന് ചോദിക്കുന്നവർ ഉണ്ടെങ്കിലും, സ്വന്തം കുഞ്ഞുപതിപ്പിനെ ചേർത്തുപിടിക്കുന്ന ചിത്രങ്ങൾ ദശലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുക്കുന്നത്.
നിങ്ങൾക്കും എങ്ങനെ ‘ബേബി മീ’ ഉണ്ടാക്കാം?
- ജെമിനിയോ ചാറ്റ് ജിപിടിയോ ഓപ്പൺ ചെയ്യുക.
- നിങ്ങളുടെ ചെറുപ്പത്തിലെ ഒരു ക്ലിയർ ഫോട്ടോയും ഇപ്പോഴത്തെ ഒരു ഫോട്ടോയും അപ്‌ലോഡ് ചെയ്യുക.
- രണ്ട് പേരും ഒരുമിച്ച് ഇരിക്കുന്നതോ സംസാരിക്കുന്നതോ ആയ രീതിയിൽ ചിത്രം നിർമ്മിക്കാൻ ആവശ്യമായ പ്രോംപ്റ്റ് നൽകുക.
- നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ എഐ വേർഷൻ റെഡി
ALSO READ: ബാറ്ററി ഫുൾ ആയാൽ ചാർജർ തനിയെ ഊരും, ഇനി പേടി വേണ്ട, പുത്തൻ ഐറ്റം എത്തി
സാങ്കേതികവിദ്യ വെറുമൊരു വിനോദത്തിനപ്പുറം മനുഷ്യസഹജമായ വികാരങ്ങളെ തൊട്ടുണർത്തുന്ന കാഴ്ചയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ കാണുന്നത്.
ഇതിനുമുമ്പ് വന്ന മോഡലുകൾ
- ലാംസ എഐ അവതാറുകൾ – ഏറ്റവും കൂടുതൽ ആളുകൾ പങ്കുവെച്ച ഒരു ട്രെൻഡായിരുന്നു ഇത്. നമ്മുടെ സാധാരണ ഫോട്ടോകളെ ഡിജിറ്റൽ പെയിന്റിംഗുകളായും സൂപ്പർ ഹീറോ ചിത്രങ്ങളായും മാറ്റുന്ന ‘മാജിക് അവതാർ’ ഫീച്ചറാണ് അന്ന് തരംഗമായത്.
- ഡീപ്പ് നോസ്റ്റാൾജിയ – പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളിലെ ആളുകൾക്ക് ജീവൻ നൽകുന്ന സാങ്കേതികവിദ്യയാണിത്. മൺമറഞ്ഞുപോയ ബന്ധുക്കളുടെ ചിത്രങ്ങൾ ചിരിക്കുന്നതും കണ്ണുചിമ്മുന്നതും കാണുന്നത് അന്ന് വലിയൊരു വികാരാധീനമായ ട്രെൻഡായിരുന്നു.
- ഫേസ് ആപ്പ് ചലഞ്ച് – നമ്മുടെ പ്രായമായ രൂപം എങ്ങനെയുണ്ടാകുമെന്ന് കാണിച്ചുതന്ന ആപ്പായിരുന്നു ഫേസ് ആപ്പ്. ഏജിങ് ഫിൽട്ടർ ഉപയോഗിച്ച് സെലിബ്രിറ്റികൾ അടക്കം തങ്ങളുടെ 80 വയസ്സിലെ രൂപം അന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
- എഐ ഡീപ് ഫേക്ക് – സിനിമയിലെ നായകന്മാരുടെ മുഖത്തിന് പകരം നമ്മുടെ മുഖം വെക്കുന്ന റീഫേസ് പോലുള്ള ആപ്പുകൾ വലിയ വിനോദമായിരുന്നു. ഇത് പിന്നീട് സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് വലിയ ചർച്ചകൾക്കും വഴിതെളിച്ചു.
- ടെക്സ്റ്റ്-ടു-ഇമേജ് – മിഡ്ജേർണി, ഡാൽ-ഇ തുടങ്ങിയവയിലൂടെ നമ്മൾ നൽകുന്ന വാക്കുകൾക്കനുസരിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന രീതി. ഉദാഹരണത്തിന്, ബഹിരാകാശത്ത് ചായ കുടിക്കുന്ന പൂച്ച എന്ന് നൽകിയാൽ എഐ അത് വരച്ചു നൽകും.
English Summary
The “Baby Me” AI trend utilizes multimodal technology to create realistic composite images where users’ adult selves interact with their childhood versions in various sentimental settings. Users can participate by uploading two photos to AI platforms like Gemini or ChatGPT and using specific prompts to generate these emotionally resonant, viral social media images.
(Disclaimer: ഈ ചിത്രം നിർമ്മിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ വ്യക്തികളും പശ്ചാത്തലവും എഐ പ്രോംപ്റ്റുകൾ വഴി സൃഷ്ടിക്കപ്പെട്ടതാണ്.)