AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Airtel 399 Plan: കോരിത്തരിപ്പിക്കുന്ന പ്ലാൻ, ഡാറ്റക്ക് ലിമിറ്റ് ഇല്ല, 28 ദിവസം ഉപയോഗിച്ചാലും തീരില്ല

സാധാരണ പ്ലാനുകൾ പോലെ തന്നെ അൺലിമിറ്റഡ് കോളും, പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യങ്ങളും പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കും. ഇതിന് പുറമെ എയർടെൽ എക്സ്ട്രീം പ്ലെ ആക്സസും

Airtel 399 Plan: കോരിത്തരിപ്പിക്കുന്ന പ്ലാൻ, ഡാറ്റക്ക് ലിമിറ്റ് ഇല്ല, 28 ദിവസം ഉപയോഗിച്ചാലും തീരില്ല
Airtel 399 PlanImage Credit source: Airtel Recharge Plans
Arun Nair
Arun Nair | Updated On: 20 Feb 2026 | 08:11 AM

കുപ്പയിലെ മാണിക്യം എന്നൊക്കെ പറയുന്ന റീ ചാർജ്ജ് പ്ലാനുകൾ ഇപ്പോഴും പല കമ്പനികൾ തങ്ങളുടെ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. ഇവയുടെ ബെനഫിറ്റുകൾ കേട്ടാൽ തന്നെ കോരിത്തരിച്ച് പോകും എന്നതാണ് സത്യം. അത്തരമൊന്നാണ് എയർടെല്ലിൻ്റെ 399 രൂപയുടെ റീ ചാർജ്ജ് പ്ലാൻ. വിഐയുടെ ഹീറോ പ്ലാൻ പോലെ തന്നെയാണ് ഇതും. വാലിഡിറ്റി 28 ദിവസമാണെങ്കിലും കിണഞ്ഞ് പരിശ്രമിച്ചാലും അത്രയും ദിവസം കൊണ്ട് തീരാത്ത ഡാറ്റാ ലിമിറ്റാണ് പ്ലാനിൻ്റെ പ്രത്യേകത. 300 ജിബിയാണ് പ്ലാനിൽ എയർടെൽ നൽകുന്നത്.

മറ്റ് ആനുകൂല്യങ്ങൾ

സാധാരണ പ്ലാനുകൾ പോലെ തന്നെ അൺലിമിറ്റഡ് കോളും, പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യങ്ങളും പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കും. ഇതിന് പുറമെ എയർടെൽ എക്സ്ട്രീം പ്ലെ ആക്സസും, മൂന്ന് മാസത്തേക്ക് അപ്പോളോ 24/7 സർക്കിളും (ഹെൽത്ത് ചെക്കപ്പുകൾക്കായി), ഫ്രീയായി വിഗ് മ്യൂസിക്കും, ഹെലോ ട്യൂണും ലഭിക്കും. ഒപ്പം ഒരു വർഷം അഡോബ് എക്സ്പ്രസ്സ് പ്രീമിയവും ലഭിക്കും.

ALSO READ: VI Plans: 300 ജിബി, 28 ദിവസത്തേക്ക്, അൺലിമിറ്റഡ് കോളും- അറിഞ്ഞില്ലേ

398 രൂപക്ക്

വെറും 1 രൂപയുടെ വ്യത്യാസത്തിൽ എയർടെല്ലിന് മറ്റൊരു പ്ലാൻ കൂടിയുണ്ട്. എന്നാൽ ആനുകൂല്യങ്ങളിൽ മാറ്റമുണ്ട്. 28 ദിവസ വാലിഡിറ്റിയിൽ ഡാറ്റ ആനുകൂല്യങ്ങൾ പ്രതിദിനം 2 ജിബിയാണ്. അൺലിമിറ്റഡ് കോളിംഗിനൊപ്പം ഡിസ്നി ഹോട്ട് സ്റ്റാറിൻ്റെ 28 ദിവസ സബ്സ്ക്രിപ്ഷനും കമ്പനി പ്ലാനിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

449 രൂപക്ക്

4ജി അല്ലെങ്കിൽ 5 ജി ഡാറ്റ കണക്ടിവിറ്റിക്ക് അനുസരിച്ച് ലഭിക്കുന്ന പ്ലാനാണിത്. 28 ദിവസം വാലിഡിറ്റിയിൽ ഡാറ്റ അൺലിമിറ്റഡായിരിക്കും എന്നതാണ് പ്രത്യേകത. അൺലിമിറ്റഡ് കോളുകളും, ഒപ്പം 100 എസ്എംസും ഉപയോക്താക്കൾക്ക് പ്ലാനിൽ ലഭിക്കും. എന്നതും അറിഞ്ഞിരിക്കണം. ഗൂഗിൾ വണ്ണിൽ 30 ജിബി ക്ലൌഡ് സ്റ്റോറേജും, ഒപ്പം 20 ഒടിടി സബ്സ്ക്രിപ്ഷനും പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് ലഭിക്കും. ആറ് മാസം ആപ്പിൾ മ്യൂസിക്കും, അഡോബ് പ്രീമിയവും ഉപയോക്താക്കൾക്ക് പ്ലാനിൽ ഉപയോഗിക്കാം.