AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

OnePlus Nord 6: ഇത്രയും ബാറ്ററിയുള്ളൊരു ഫോൺ വൺ പ്ലസ് ഇറക്കുമോ? അത്ഭുതം ഏപ്രിലിൽ?

കാര്യമൊക്കെ ശരിയാണെങ്കിലും ബാറ്ററി കപ്പാസിറ്റി ഇത് തന്നെ ആയിരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ലോഞ്ചിന് ശേഷമെ ഇവയിലൊരു സ്ഥിരീകരണം ഉണ്ടാവൂ.

OnePlus Nord 6: ഇത്രയും ബാറ്ററിയുള്ളൊരു ഫോൺ വൺ പ്ലസ്  ഇറക്കുമോ? അത്ഭുതം ഏപ്രിലിൽ?
Oneplus Nord 6 LaunchImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 16 Mar 2026 | 06:58 PM

സ്മാർട്ട് ഫോൺ ആരാധകരെ ഞെട്ടിക്കാനും, ഫ്ലാഗ്ഷിപ്പ് ഫോണുകളെ നാണം കെടുത്താനും വൺപ്ലസ് ഇറക്കുന്ന വജ്രായുധം പോലൊരു ഫോൺ ആണ് ഏപ്രിലിൽ വിപണിയിൽ എത്തുന്നത്. മിഡ്-റേഞ്ച് ഓപ്ഷൻ ഫോണുകൾ വൺ പ്ലസ് നിർമ്മിക്കുമോ എന്ന് പോലും ഉപയോക്താക്കൾക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും അവയെല്ലാം അസ്ഥാനത്താണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. മാർച്ചിൽ ലോഞ്ച് ചെയ്യുമെന്ന് കരുതിയ ഫോണാണ് ഇപ്പോൾ ലോഞ്ചിന് തയ്യാറെടുക്കുന്നത്. ഏപ്രിൽ അവസാനത്തോടെ ഫോൺ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ.

എന്താണീ ഫോണിൻ്റെ പ്രത്യേകത

9,000mAh ബാറ്ററിയാണ് ഫോണിൻ്റെ ഏറ്റവും വലിയ സവിശേഷത. ഒപ്പം എക്സ്ക്ലൂസീവ് ടർബോ 6- ഉം ഇതിൽ ഉണ്ടായിരിക്കും എന്നാണ് സൂചന. 80W വയർഡ് ചാർജിംഗ് സപ്പോർട്ടും, 27W വരെ റിവേഴ്‌സ് ചാർജിംഗും ഇതിനുണ്ടാവാം എന്നാണ് സൂചന. സ്നാപ്ഡ്രാഗൺ 8s Gen 4 ചിപ്‌സെറ്റും 50MP + 2MP പിൻ ക്യാമറ കോൺഫിഗറേഷനും ഫീച്ചറുകളിൽ പ്രതീക്ഷിക്കാമെങ്കിൽ 165Hz വരെ റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയും ഫോണിൻ്റെ പ്രത്യേകതകളിൽ ഒന്നാണ്.

ALSO READ: Realme Smartphones: റിയൽമിയുടെ രണ്ട് കിടിലൻ മോഡലുകൾ ഉടൻ? വിവരങ്ങൾ ചോർന്നു

ചില സംശയങ്ങൾ

കാര്യമൊക്കെ ശരിയാണെങ്കിലും ബാറ്ററി കപ്പാസിറ്റി ഇത് തന്നെ ആയിരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ലോഞ്ചിന് ശേഷമെ ഇവയിലൊരു സ്ഥിരീകരണം ഉണ്ടാവൂ. റാമിന്റെയും സ്റ്റോറേജ് ചിപ്‌സെറ്റുകളുടെയും വിലയിൽ വർദ്ധനവുണ്ടായതിനാൽ, നോർഡ് 5 സീരീസിനെ അപേക്ഷിച്ച് വൺപ്ലസ് നോർഡ് 6 ന് ഉയർന്ന ലോഞ്ച് വിലയും പ്രതീക്ഷിക്കാം എന്നാണ് വിവരം. എങ്കിലും വില സാധ്യത ഏകദേശം 31000 മുതൽ 36000 വരെ ആവാം എന്നാണ് സൂചന. ഇതിൽ സ്ഥിരീകരണം ഇനിയും ആവശ്യമുണ്ട്.

 

 

Follow Us