AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

റെഡ്മിയുടെ തങ്കക്കുടം! ഏറ്റവും കരുത്തുള്ള റെഡ്മി ഫോൺ ടർബോ 5 5G വിൽപ്പന തുടങ്ങി

Redmi Turbo 5 5G goes on sale in India from today: റെഡ്മി ടർബോ 5 5ജി (Redmi Turbo 5) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. റെഡ്മിയുടെ ടർബോ സീരീസിൽ ഇന്ത്യയിൽ ആദ്യമായി അ‌വതരിപ്പിക്കപ്പെടുന്ന സ്മാർട്ട്ഫോൺ എന്ന പ്രത്യേകത ടർബോ 5 5ജിക്ക് ഉണ്ട്. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 35999 രൂപ, 38999 രൂപ വിലകളിൽ ടർബോ 5 5ജി വാങ്ങാനാകും.

റെഡ്മിയുടെ തങ്കക്കുടം! ഏറ്റവും കരുത്തുള്ള റെഡ്മി ഫോൺ ടർബോ 5 5G വിൽപ്പന തുടങ്ങി
Redmi Turbo 5 5g Open SaleImage Credit source: Xiaomi India website
Prasanth Kumar
Prasanth Kumar | Published: 19 Jun 2026 | 06:05 PM

ഇതുവരെ അ‌വതരിപ്പിക്കപ്പട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കരുത്തേറിയ റെഡ്മി സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട റെഡ്മി ടർബോ 5 5ജി (Redmi Turbo 5) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. റെഡ്മിയുടെ ടർബോ സീരീസിൽ ഇന്ത്യയിൽ ആദ്യമായി അ‌വതരിപ്പിക്കപ്പെടുന്ന സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ടർബോ 5 5ജിക്ക് ഉണ്ട്. ആമസോൺ, ഷവോമി ഓൺ​ലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകൾ സഹിതം ഇത് സ്വന്തമാക്കാനാകും, എന്നാൽ പരിമിത കാലയളിവിലേക്ക് മാത്രമേ ഓഫറുകൾ ലഭ്യമാകൂ.

കരുത്തൻ പ്രോസസറും മികച്ച ബാറ്ററി, ഫാസ്റ്റ് ചാർജിങ് ഫീച്ചറുകളും സഹിതം എത്തിയ റെഡ്മി ടർബോ 5 5ജിയുടെ
8GB+256GB അ‌ടിസ്ഥാന വേരിയന്റിന് 37,999 രൂപയും 12GB+256GB വേരിയന്റിന് 40,999 രൂപയുമാണ് വില. എന്നാൽ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 35999 രൂപ, 38999 രൂപ വിലകളിൽ ടർബോ 5 5ജി വാങ്ങാനാകും.

Also Read: Vivo X Fold 6: ഉറപ്പായും ബാറ്ററി 7000 mAh, വിവോ മോഡലിൻ്റെ ലോഞ്ച് തീരുമാനിച്ചു

ആസ്ഫാൽറ്റ് ബ്ലാക്ക്, നൈട്രോ ബ്ലൂ, ടർബോ വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് റെഡ്മി ടർബോ 5 5ജി എത്തിയിരിക്കുന്നത്. ഡൈമെൻസിറ്റി 8500-അൾട്രാ പ്രോസസർ സഹിതം എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് ഇത്. റിയർ ക്യാമറകൾക്ക് ചുറ്റും നൽകിയിരിക്കുന്ന പിക്സൽ മാട്രിക്സ് എന്ന് വിളിക്കുന്ന ഡൈനാമിക് RGB LED ആണ് മറ്റൊരു ​ഹൈ​ലൈറ്റ്.

റെഡ്മി ടർബോ 5 5ജിയുടെ പ്രധാന ഫീച്ചറുകൾ

ഇന്ത്യയിൽ ആദ്യമായി അ‌വതരിപ്പിക്കപ്പെടുന്ന 3.4GHz ഒക്ടാ കോർ ഡൈമെൻസിറ്റി 8500 അൾട്രാ 4nm പ്രോസസർ ആണ് റെഡ്മി ടർബോ 5 5ജിയുടെ കരുത്ത്. ഇതുവരെയുള്ള ഏറ്റവും വേഗതയേറിയ റെഡ്മി സ്മാർട്ട്ഫോൺ എന്ന പ്രത്യേകത ടർബോ 5ന് നൽകിയത് ഈ പ്രോസസറിന്റെ സാന്നിധ്യമാണ്.

പ്രോസസറിന് അ‌കമ്പടിയായി ആം മാലി-G720 MC8 GPU, 8GB / 12GB LPDDR5X അൾട്രാ റാം, 256GB UFS 4.1 സ്റ്റോറേജ് എന്നിവയും ടർബോ 5 5ജിയിലുണ്ട്. 6.59-ഇഞ്ച് (2756 x 1268 പിക്സലുകൾ) 1.5K OLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്+ DC ഡിമ്മിംഗ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ സഹിതമാണ് ടർബോ 5 ഡിസ്പ്ലേ എത്തുന്നത്. പൊടി- ജല പ്രതിരോധത്തിനായി IP66+IP68+IP69+IP69K റേറ്റിങ് ഇതിലുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ ആണ് ഉള്ളത്. ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ 1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.59 അപ്പേർച്ചർ, OIS, EIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ്) എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ടർബോ 5 5ജിയിലുണ്ട്.

സെൽഫിക്കും വീഡിയോകോളുകൾക്കുമായി OV20B സെൻസറുള്ള 20MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 1080p 60fps വരെ വീഡിയോ റെക്കോർഡിംഗ്) ഉണ്ട്. 100W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7540mAh ബാറ്ററിയും ടർബോ 5-ന്റെ നേട്ടമാണ്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

English Summary

Redmi Turbo 5 5G has gone on sale in India from today. The Turbo 5 5G is the first smartphone in Redmi’s Turbo series to be launched in India. As part of the launch offer, a bank discount of Rs 2000 is available with selected bank cards. If you take advantage of this, you can buy the Turbo 5 5G at prices of Rs 35,999 and Rs 38,999 respectively. The Redmi Turbo 5 5G comes in three color options – Asphalt Black, Nitro Blue, and Turbo White.

Follow Us