AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vivo X Fold 6: ഉറപ്പായും ബാറ്ററി 7000 mAh, വിവോ മോഡലിൻ്റെ ലോഞ്ച് തീരുമാനിച്ചു

Vivo X Fold 6 Smartphone: ക്യാമറ നോക്കിയാൽ, സാംസങ്ങിന്റെ 1/1.4-ഇഞ്ച് HPB സെൻസറിനെ അടിസ്ഥാനമാക്കിയുള്ള 200MP പ്രൈമറി സെൻസർ ക്യാമറ ഫോണിലുണ്ടെന്നാണ് സൂചന. സോണിയുടെ LYT-602 സെൻസറുള്ള Zeiss APO- സർട്ടിഫൈഡ് പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. IPX8, IPX9 റേറ്റിംഗുകൾ ഫോണിലുണ്ട് അതുകൊണ്ട് തന്നെ വെള്ളം മൂലമുള്ള പ്രശ്നങ്ങളും പേടിക്കേണ്ട. മോഡലിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ബാറ്ററിയാണ്.

Vivo X Fold 6: ഉറപ്പായും ബാറ്ററി 7000 mAh, വിവോ മോഡലിൻ്റെ ലോഞ്ച് തീരുമാനിച്ചു
Vivo X Fold 6 LaunchImage Credit source: Vivo Official Website
Arun Nair
Arun Nair | Published: 19 Jun 2026 | 04:40 PM

അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ വിവോ തങ്ങളുടെ ഫോൾഡബിൾ മോഡലിൻ്റെ ലോഞ്ച് സംബന്ധിച്ച് ചില വിവരങ്ങൾ പുറത്തു വിട്ടു. വിവോയുടെ പുത്തൻ മോഡലായ എക്സ് ഫോൾഡ് 6 ആണ് ഇനി വരാനിരിക്കുന്നത്. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ജൂൺ 26-ന് ചൈനയിലാണ് ഫോൺ ആദ്യം ലോഞ്ച് ചെയ്യുന്നത്. ഇത് സംബന്ധിക്കുന്ന ഒരു ടീസർ കമ്പനി തന്നെ പുറത്തു വിട്ടിരുന്നു. നിരവധി ഫീച്ചറുകളും ഫോൾഡബിൾ മോഡലിൽ പ്രതീക്ഷിക്കാം. വിവോ എക്സ് ഫോൾഡ് 6 ബ്ലൂ ഹോൾ, സാൾട്ട് ലേക്ക്, പോളാർ നൈറ്റ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

സവിശേഷതകൾ

മോഡലിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ബാറ്ററിയാണ്. എക്സ് ഫോൾഡ്-6 നിലവിൽ എത്തുന്നത് 7,000mAh ബാറ്ററി പായ്ക്കുമായാണ്. പ്രീമീയം സ്മാർട്ട്ഫോൺ മോഡലുകളിൽ ഇത്രയും കപ്പാസിറ്റിയുള്ള ബാറ്ററി എക്സ് ഫോൾഡ്-6-ൽ മാത്രമായിരിക്കാനാണ് സാധ്യത. OPPO ഫൈൻഡ് N6-ൽ ഉണ്ടായിരുന്നത് 6,000mAh ബാറ്ററി പായ്ക്കായിരുന്നു. എത്ര ഹെവി യൂസ് ആണെങ്കിലും ഫോണിൽ 9.8 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് ലഭിക്കും. എന്നാൽ നോർമൽ ഉപയോഗമാണെങ്കിലും ഇതിലും കൂടുതൽ സമയം ലഭിക്കും. വിവോ എക്സ് ഫോൾഡ് 5 നേക്കാൾ 30 ശതമാനം കൂടുതൽ ബാറ്ററി എന്ന് കമ്പനി അവകാശപ്പെടുന്നു.

Also Read: ബജറ്റ് വിലയിൽ നല്ല 5G ഫോൺ കിട്ടാനില്ലെന്നോ? ദേ ഇങ്ങോട്ട് നോക്ക്! മാറ്റ് കുറയാതെ സാംസങ് ഗാലക്സി M17e 5G

സുരക്ഷക്കും മുൻപിൽ

IPX8, IPX9 റേറ്റിംഗുകൾ ഫോണിലുണ്ട് അതുകൊണ്ട് തന്നെ വെള്ളം മൂലമുള്ള പ്രശ്നങ്ങളും പേടിക്കേണ്ട, നവീകരിച്ച ഹിഞ്ച് സംവിധാനം, പുതിയ വൈ-ഫൈ, സിഗ്നൽ ആംപ്ലിഫിക്കേഷൻ ആൻ്റിനകൾ എന്നിവ ഉൾക്കൊള്ളുന്ന മെച്ചപ്പെടുത്തിയ ആശയവിനിമയ സംവിധാനവും കമ്പനി ഫോണിൽ നൽകിയിട്ടുണ്ട്.ഡിസൈനിനും ബാറ്ററിക്കും പുറമേ, വിവോ മുമ്പ് പ്രധാന ഹാർഡ്‌വെയർ അപേഡറ്റുകളും പങ്കുവെച്ചിട്ടുണ്ട്. ഇതിലൊന്ന് എക്സ് ഫോൾഡ് 6-ൽ 8.02 ഇഞ്ച് ഫോൾഡബിൾ ഡിസ്‌പ്ലേ കമ്പനി നൽകിയിട്ടുണ്ട്. ഒപ്പം മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റാണ് കമ്പനി ഫോണിൽ ഉപയോഗിക്കുന്നത്.

ക്യാമറ

ക്യാമറ നോക്കിയാൽ, സാംസങ്ങിന്റെ 1/1.4-ഇഞ്ച് HPB സെൻസറിനെ അടിസ്ഥാനമാക്കിയുള്ള 200MP പ്രൈമറി സെൻസർ ക്യാമറ ഫോണിലുണ്ടെന്നാണ് സൂചന. സോണിയുടെ LYT-602 സെൻസറുള്ള Zeiss APO- സർട്ടിഫൈഡ് പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. ഫോൾഡബിൾ സെഗ്‌മെൻ്റിൽ ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് ഇമേജിംഗ് ഹാർഡ്‌വെയർ കൊണ്ടുവരുന്നത് വിവോ തുടരുകയാണ്, അവിടെ നിലവിലെ സെഗ്‌മെന്റ് നേതാക്കൾ സാംസങ്ങിന്റെ ഗാലക്‌സി Z ഫോൾഡും ഫ്ലിപ്പ് ലൈനപ്പുമാണ്.

ഇന്ത്യ ലോഞ്ച്

വിവോ ഇതുവരെ ഇന്ത്യയിലെ ഫോണിൻ്റെ ലോഞ്ച് സംബന്ധിച്ച വിവരങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നാണ് വിവരം. 2024-ൽ വിവോ എക്സ് ഫോൾഡ് 3 പ്രോ ഇറക്കിയാണ് കമ്പനിയുടെ ഇന്ത്യയിലെ പ്രീമിയം ഫോൾഡബിൾ സെഗ്‌മെൻ്റിലേക്ക് പ്രവേശിച്ചത്, തുടർന്ന് 2025 ജൂലൈയിൽ വിവോ എക്സ് ഫോൾഡ് 5-ഉം പുറത്തിറക്കി. ഇത്രയും ഫീച്ചറുകളുമായൊരു ഫോൺ ഇന്ത്യൻ വിപണിയിൽ എത്ര രൂപക്ക് വിൽക്കും എന്നതിൽ ഇപ്പോഴും അവ്യക്തതയുണ്ട്. ഇത് കണ്ടറിയണം.

English Summary

TV9 Malayalam Reporting about the launching of Vivo’s New foldable model Vivo X Fold 6. Smartphone is coming with a 7,000mAh battery and best camera’s. Phone will launch in China on June 26th. This is the best phone in the segment with this bigger battery comparing previous models.

 

Follow Us