സാംസങ് ഫാൻസിന് ഇത് മതിയാരിക്കും! ഗാലക്സി A27 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Samsung Galaxy A27 5G launched in India: സാംസങ് ഗാലക്സി എ27 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 6GB+ 128GB അടിസ്ഥാന വേരിയന്റിന് 28999 രൂപയും 8GB+ 128GB വേരിയന്റിന് 31999 രൂപയും 8GB+ 256GB ടോപ് വേരിയന്റിന് 37499 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 25999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും.
കഴിഞ്ഞ ആഴ്ച ആഗോളതലത്തിൽ ലോഞ്ച് ചെയ്തതിന് പിന്നാലെ സാംസങ് തങ്ങളുടെ ഗാലക്സി എ സീരീസിലെ ഏറ്റവും പുതിയ മോഡലായ സാംസങ് ഗാലക്സി എ27 5ജി (Samsung Galaxy A27 5G) ഇന്ത്യയിലും ലോഞ്ച് ചെയ്തു. സ്മാർട്ട്ഫോൺ വാങ്ങിയാൽ അത് സാംസങ്ങിന്റെ മാത്രം എന്ന നിലപാടുള്ള ആളുകൾക്ക്, 30000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ സാധിക്കുന്ന ഒരു ഫോൺ ആണ് ഇത്. ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ വില 25000 രൂപയ്ക്കടുത്തേക്ക് എത്തിക്കാം. ഗാലക്‌സി എ26 5 ജിയുടെ പിൻഗാമിയായിട്ടാണ് എ27 5ജി എത്തിയിരിക്കുന്നത്. എന്നാൽ സ്മാർട്ട്ഫോണുകളുടെ വില വർധന മൂലം മുൻ മോഡലിനെ അപേക്ഷിച്ച് എ27 5ജിക്ക് വില കൂടുതലാണ്.
സുരക്ഷയ്ക്കായി സാംസങ് നോക്‌സ് (Samsung Knox) പിന്തുണയോടെയാണ് ഈ ഗാലക്സി ഫോൺ എത്തിയിരിക്കുന്നത്. ഇത് സോഫ്റ്റ്‌വെയർ ചൂഷണങ്ങളിൽ നിന്ന് സെൻസിറ്റീവ് യൂസർ ഡാറ്റയെ സംരക്ഷിക്കാൻ സഹായിക്കുന്നു. ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾക്കൊപ്പം ആറ് പ്രധാന ഒഎസ് അപ്ഗ്രേഡുകളും ഈ മോഡലിന് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Also Read: ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗിക്കാം; വൺപ്ലസ് N6 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പ്രധാന ഫീച്ചറുകൾ
6.7-ഇഞ്ച് (1080×2340 പിക്സൽസ്) FHD+ ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 800 നിറ്റ്‌സ് (HBM) / 1400 നിറ്റ്‌സ് (പീക്ക്) ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
ഒക്ട-കോർ (4×2.4GHz കോർടെക്സ്-A78 & 4×1.8GHz കോർട്ടെക്സ്-A55) ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G പ്രോസസർ ആണ് ഗാലക്സി എ27 5ജിയുടെ കരുത്ത്. അഡ്രിനോ 710 GPU, 6GB / 8GB റാം, 128GB / 256GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എ27 5ജിയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) ഇതിലുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ബോക്സിൽ ചാർജർ ഉണ്ടാകില്ല എന്നകാര്യം ശ്രദ്ധിക്കുക.
വിലയും ലഭ്യതയും
സാംസങ് ഗാലക്‌സി A27 5ജിയുടെ 6GB+ 128GB അടിസ്ഥാന വേരിയന്റിന് 28999 രൂപയും 8GB+ 128GB വേരിയന്റിന് 31999 രൂപയും 8GB+ 256GB ടോപ് വേരിയന്റിന് 37499 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 25999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും.
ഇളം പച്ച, ഇളം പിങ്ക്, ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഗാലക്സി എ27 5ജി വാങ്ങാൻ ലഭ്യമാകും. ജൂലൈ 3 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സാംസങ് എക്സ്ക്ലൂസീവ് ഔട്ട്‌ലെറ്റുകൾ, പാർട്ണർ സ്റ്റോറുകൾ, മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.
English Summary
Samsung Galaxy A27 5G has been launched in India. Its 6GB+128GB base variant is priced at Rs 28,999, the 8GB+128GB variant is priced at Rs 31,999, and the 8GB+256GB top variant is priced at Rs 37,499. However, there is a bank discount of Rs 3,000 as part of the launch offer. If you take advantage of this, you can buy it at a starting price of Rs 25,999. The sale will start from July 3.