AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

SIM Binding rule: വാട്‌സ്ആപ്പും സിമ്മും തമ്മിൽ ബന്ധിപ്പിക്കണോ? കേന്ദ്രത്തിന്റെ സിം ബൈൻഡിംഗ് വരുന്നു… പുതിയ നിയമങ്ങൾ ഡിസംബറോടെ

SIM Binding rule Latest Update: ആൻഡ്രോയിഡ് ഫോണുകളിൽ ഈ സംവിധാനം വേഗത്തിൽ നടപ്പിലാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. വാട്‌സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റാ വേർഷനിൽ ഇതിന്റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഐഫോണുകളുടെ സാങ്കേതിക പ്രത്യേകതകൾ കാരണം ആപ്പിൾ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ഡിസംബറോടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SIM Binding rule: വാട്‌സ്ആപ്പും സിമ്മും തമ്മിൽ ബന്ധിപ്പിക്കണോ? കേന്ദ്രത്തിന്റെ സിം ബൈൻഡിംഗ് വരുന്നു… പുതിയ നിയമങ്ങൾ ഡിസംബറോടെ
Sim BindingImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 30 Mar 2026 | 03:46 PM

ന്യൂഡൽഹി: വ്യാജ അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സിം ബൈൻഡിംഗ് നിയമം നടപ്പിലാക്കുന്നതിൽ കാലതാമസം. വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോക്താവിന്റെ ഫോണിലെ സിം കാർഡുമായി നേരിട്ട് ബന്ധിപ്പിക്കണമെന്നതാണ് ഈ നിയമം. സാങ്കേതിക വെല്ലുവിളികൾ നിലനിൽക്കുന്നതിനാൽ 2026 ഡിസംബർ വരെ ഘട്ടംഘട്ടമായി ഇത് നടപ്പിലാക്കാനാണ് ടെലികോം മന്ത്രാലയം ഇപ്പോൾ ആലോചിക്കുന്നത്.

മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെസേജിംഗ് ആപ്പുകൾ, ആ അക്കൗണ്ട് ഫോണിലുള്ള സജീവമായ സിം കാർഡുമായി തന്നെയാണോ ബന്ധിപ്പിച്ചിരിക്കുന്നത് എന്ന് ഉറപ്പുവരുത്തണം. ഇതിലൂടെ ഫോണിൽ സിം ഇല്ലാതെ മറ്റ് ഉപകരണങ്ങളിൽ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നത് തടയാനാകും.

പ്രധാന മാറ്റങ്ങൾ

  • ആപ്പുകൾ ഫോണിലെ ആക്ടീവ് സിം കാർഡുമായി ലിങ്ക് ചെയ്യണം.
  • കമ്പ്യൂട്ടറുകളിലും മറ്റും ഉപയോഗിക്കുന്ന വെബ് വേർഷനുകൾ ഓരോ 6 മണിക്കൂർ കൂടുമ്പോഴും താനേ ലോഗ് ഔട്ട് ആകും.
  • ക്യുആർ കോഡ് വഴി ഇടയ്ക്കിടെ ലോഗിൻ ചെയ്യേണ്ടി വരും.

Also Read – 10000 രൂപ കിഴിവ്, ഐഫോൺ വാങ്ങാതെ പിക്സൽ 10 വാങ്ങണോ?

ആൻഡ്രോയിഡ് ആദ്യം, ഐഫോൺ വൈകും

ആൻഡ്രോയിഡ് ഫോണുകളിൽ ഈ സംവിധാനം വേഗത്തിൽ നടപ്പിലാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. വാട്‌സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റാ വേർഷനിൽ ഇതിന്റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഐഫോണുകളുടെ സാങ്കേതിക പ്രത്യേകതകൾ കാരണം ആപ്പിൾ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ഡിസംബറോടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ 2026 ഫെബ്രുവരിയിൽ കാലാവധി അവസാനിച്ചിരുന്നെങ്കിലും കമ്പനികളുടെ അഭ്യർത്ഥന പ്രകാരം ഇത് പലതവണ നീട്ടുകയായിരുന്നു. ഡിജിറ്റൽ തട്ടിപ്പുകൾ കുറയ്ക്കുന്നതിനും വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്നതിനും ഈ നീക്കം വലിയ മാറ്റമുണ്ടാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.

Follow Us