AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Toyota’s New Seven Seater: ഇന്നോവ ക്രിസ്റ്റയുടെ വിടവ് നികത്താന്‍ ടൊയോട്ടയുടെ പുതിയ സെവന്‍ സീറ്റര്‍ എത്തുന്നു?

Toyota new seven seater to replace Innova Crysta : ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും വിശ്വാസമുള്ള വാഹന നിര്‍മ്മാണ കമ്പനിയാണ് ജപ്പാന്‍ അസ്ഥാനമായ ടൊയോട്ട. ടൊയോട്ടയുടെ ലൈനപ്പില്‍ ഇന്ത്യയില്‍ ഏറ്റവും അധികം സെയില്‍സ് നേടിയ വാഹനം ഏതെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ. അത് മള്‍ട്ടി പര്‍പ്പസ് സെഗ്മെൻ്റില്‍ (എം.പി.വി) വുരന്ന ഇന്നോവയാണ്. എന്നാല്‍ ഈ വര്‍ഷം കൂടിയേ ക്രിസ്റ്റയുടെ പ്രൊഡക്ഷന്‍ ഉണ്ടാകൂ എന്നാണ് സൂചന. ക്രിസ്റ്റയെ പിന്‍വലിക്കുമ്പോള്‍ ആ വിടവ് നികത്താന്‍ മറ്റൊരു വാഹനം വേണമെന്ന് പലരും ആവശ്യമുന്നയിച്ചിരുന്നു.

Toyota’s New Seven Seater: ഇന്നോവ ക്രിസ്റ്റയുടെ വിടവ് നികത്താന്‍ ടൊയോട്ടയുടെ പുതിയ സെവന്‍ സീറ്റര്‍ എത്തുന്നു?
പ്രതീകാത്മക ചിത്രംImage Credit source: Facebook / Toyota
Amal KV
Amal KV | Published: 23 Jun 2026 | 04:59 PM

ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും വിശ്വാസമുള്ള വാഹന നിര്‍മ്മാണ കമ്പനിയാണ് ജപ്പാന്‍ അസ്ഥാനമായ ടൊയോട്ട. സത്യത്തില്‍ ഗള്‍ഫ് പ്രവാസികളാണ് ഇന്ത്യയില്‍ ഈ വാഹനക്കമ്പനിയുടെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കുന്നത് എന്ന് വേണം പറയാന്‍. കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ പതിറ്റാണ്ടുകളായി ഏറ്റവും അധികം വാഹനങ്ങള്‍ വില്‍ക്കുന്ന കമ്പനിയാണ് ടൊയോട്ട. കിലോ മീറ്ററുകള്‍ ലക്ഷങ്ങള്‍ പിന്നിട്ടാലും വാഹനത്തിന് ഒരു കുലുക്കവും സംഭവിക്കില്ലെന്നും അത്രയധികം വിശ്വസിക്കാവുന്ന ബ്രാന്‍ഡാണ് ടൊടോട്ട എന്നും ഇന്ത്യക്കാര്‍ക്കിടയില്‍ പ്രചാരം നല്‍കിയത് പ്രവാസി സഹോദരങ്ങളാണ്.

ടൊയോട്ടയുടെ ലൈനപ്പില്‍ ഇന്ത്യയില്‍ ഏറ്റവും അധികം സെയില്‍സ് നേടിയ വാഹനം ഏതെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ. അത് മള്‍ട്ടി പര്‍പ്പസ് സെഗ്മെൻ്റില്‍ (എം.പി.വി) വുരന്ന ഇന്നോവയാണ്. ഇന്നോവ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറയാണ് ഹൈക്രോസ്. അതിന് തൊട്ടുമുന്‍പത്തേത് ക്രിസ്റ്റയും. ഇവയില്‍ തന്നെ ഏറ്റവും ജനപ്രിയ മോഡല്‍ ക്രിസ്റ്റയാണ്. എന്നാല്‍ ഈ വര്‍ഷം കൂടിയേ ക്രിസ്റ്റയുടെ പ്രൊഡക്ഷന്‍ ഉണ്ടാകൂ എന്നാണ് സൂചന. എമിഷന്‍ നിയമങ്ങളാണ് പ്രധാനമായും ഇതിന് കാരണമായി പറയുന്നത്. നേരത്തെ ഹൈക്രോസ് അവതരിപ്പിച്ചതിന് ശേഷം ക്രിസ്റ്റയെ പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നെങ്കിലും വിപണിയിലെ വാഹനത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി വീണ്ടും പ്രൊഡക്ഷന്‍ തുടരുകയായിരുന്നു.

Also Read: 27 കിലോ മീറ്റര്‍ മൈലേജ്, സ്രട്രോങ് ഹൈബ്രിഡില്‍ ഞെട്ടിച്ച് ഹോണ്ട സിറ്റി

സ്വാഭാവികമായും ക്രിസ്റ്റയെ പിന്‍വലിക്കുമ്പോള്‍ ആ വിടവ് നികത്താന്‍ മറ്റൊരു വാഹനം വേണമെന്ന് പലരും ആവശ്യമുന്നയിച്ചിരുന്നു. കാരണം ഹൈക്രോസിന് ക്രിസ്റ്റയെക്കാള്‍ വിലകൂടുതലാണ്. നിലവില്‍ പ്രധനമായും ടാക്‌സിയായും ഫാമിലി കാറായും ഔദ്യോഗിക വാഹനങ്ങളായുമാണ് ക്രിസ്റ്റ ഉപയോഗിച്ച് വരുന്നത്. ഇതില്‍ ഫാമിലി, ഒഫീഷ്യല്‍ ആവശ്യമുള്ളവര്‍ക്ക് ഹൈക്രോസ് അടുത്ത ഓപ്ഷനായി ഉണ്ടെങ്കിലും ടാക്‌സി ഫഌറ്റ് ഒപ്പറേഷന്‍സ് നടത്തുന്നവര്‍ക്ക് ഹൈക്രോസിന്റെ വില താങ്ങാനാവില്ല. ഇന്നോവ ക്രിസ്റ്റയ്ക്ക് ഇരുപത് മുതല്‍ ഇരുപത്തിയേഴ് ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില വരുന്നത് എങ്കില്‍ ഹൈക്രോസിന്റേത് മുപ്പത്തി രണ്ട് ലക്ഷം വരെയാകും. ആ സാഹചര്യത്തിലാണ് ടൊയോട്ട ക്രിസ്റ്റ പിന്‍വലിക്കുന്നതോടെ പുതിയ ഒരു സെവന്‍ സീറ്റര്‍ അവതരിപ്പിക്കുമെന്ന അഭ്യൂഹം ശക്തമായി പ്രചരിക്കുന്നത്.

താങ്ങാനാകുന്ന വിലയില്‍ ഹൈക്രോസിന്റെ ഒരു മോഡല്‍ വരുമെന്നാണ് പലരും പ്രതീക്ഷ വച്ച് പുലര്‍ത്തുന്നത്. 840 ഡി എന്നാണ് വാഹനത്തിന് കോഡ് നെയിം നല്‍കിയിരിക്കുന്നതെന്നും നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതിനിടെ നിലവില്‍ വിപണിയിലുള്ള ഫൈവ് സീറ്റര്‍ കാറായ ഹൈ റൈഡറിന്റെ സെവന്‍ സീറ്റര്‍ വെര്‍ഷന്‍ കമ്പനി ടെസ്റ്റ് റണ്‍ നടത്തുന്നതായും വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

English Summary

Toyota, is the most trusted automobile manufacturer among Indians. If you ask which vehicle from Toyota’s lineup has achieved the highest sales in India, there is only one answer. It is the Innova, which is a pioneer in the multi-purpose vehicle (MPV) segment. However, there are indications that the production of the Crysta will end in this year. When the Crysta was withdrawn, many people demanded another vehicle to fill the gap.

Follow Us