AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കാറ് ഫുള്‍ ഓപ്ഷന്‍ വാങ്ങണോ, അതോ ബേസ് മോഡല്‍ വാങ്ങി ഫുള്‍ ഓപ്ഷനാക്കണോ, ഏതാണ് ലാഭം?

Base Model Car vs Full Option : ഒരു കാറ് വാങ്ങാന്‍ പോകുന്നവരുടെ പ്രധാന സംശയമാണ് ഏത് വേരിയന്റ് തിരഞ്ഞെടുക്കണമെന്ന്. ടോപ് വേരിയന്റ് വാങ്ങണോ, അതോ ബേസ് വേരിയന്റ് വാങ്ങി ടോപ് വേരിയന്റലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്നായിരിക്കും പലരും ആലോചിക്കുക. ഇതില്‍ ഏതാണ് ലാഭകരം എന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാം.

കാറ് ഫുള്‍ ഓപ്ഷന്‍ വാങ്ങണോ, അതോ ബേസ് മോഡല്‍ വാങ്ങി ഫുള്‍ ഓപ്ഷനാക്കണോ, ഏതാണ് ലാഭം?
പ്രതീകാത്മക ചിത്രംImage Credit source: PTI
Amal KV
Amal KV | Published: 25 Jun 2026 | 10:45 PM

ഒരു കാറ് വാങ്ങാന്‍ പോകുന്നവരുടെ പ്രധാന സംശയമാണ് ഏത് വേരിയന്റ് തിരഞ്ഞെടുക്കണമെന്ന്. ഉദാഹരണത്തിന് മാരുതി വാഗണ്‍ ആര്‍ ആണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, ഇതിന്റെ ടോപ് വേരിയന്റ് വാങ്ങണോ, അതോ ബേസ് വേരിയന്റ് വാങ്ങി ടോപ് വേരിയന്റലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്ന സംശയം പലര്‍ക്കുമുണ്ടാകും. പ്രധാനമായും ബഡ്ജറ്റ് കുറവുള്ളവരാണ് ഇത്തരത്തില്‍ ചിന്തിക്കുക. തീര്‍ച്ചയായും ബേസ് മോഡലിന് വില കുറവും ടോപ് മോഡലിന് വില കൂടുതലുമായിരിക്കും. ബേസ് മോഡല്‍ വാങ്ങി ഷോറൂമിന് പുറത്ത് നിന്ന് ടോപ് വേരിയന്റിന്റെ ഫീച്ചറുകള്‍ കാറില്‍ ഒരുക്കാനുള്ള സൗകര്യങ്ങള്‍ ലഭ്യവുമാണ്.

ഇതില്‍ ഏതാണ് പൈസ വച്ചുനോക്കുമ്പോള്‍ ലാഭകരം എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ബേസ് മോഡല്‍ വാങ്ങി അപ്‌ഗ്രേഡ് ചെയ്യുന്നത് തന്നെയാണ്. മാരുതിയുടെ ബലെനോയുടെ കാര്യത്തില്‍ ബേസ് മോഡലായ സിഗ്മയ്ക്ക് 5.99 ലക്ഷം രൂപയാണ് എക്‌സ് ഷോറും വില വരുന്നത്. ഇതിന്റെ മാനുവല്‍ ടോപ് വേരിയന്റായ ആല്‍ഫ എം.ടിക്ക് 8.67 ലക്ഷം രൂപയും വരും. അതായത് ഏകദേശം രണ്ടേ മുക്കാല്‍ ലക്ഷം രൂപയുടെ വ്യത്യാസം രണ്ട് വാഹനങ്ങളും തമ്മിലുണ്ട്.

Also Read: എന്നാ ഒരു ലുക്കാ..! 159 കിലോമീറ്റര്‍ റേഞ്ചും, ആരും കൊതിയ്ക്കുന്ന ടി.വി.എസ് എക്‌സ്

ഷോറൂമിന് പുറത്ത് നിന്ന് ബേസ് മോഡലിനെ ടോപ് മോഡലിലേക്ക് കണ്‍വര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ എത്ര രൂപ ചെലവ് വരും എന്ന് നോക്കാം. ശരാശരി 7,000 മുതല്‍ 10,000 രൂപയൊക്കെ വരും ഒരു അലോയ് വീലിന്, അങ്ങനെ നോക്കിയാല്‍ 35,000 മുതല്‍ 40,000 രൂപ വരെ അതിന് ചെലവാകും. നല്ല ക്വാളിറ്റിയുള്ള ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റത്തിന് ഏകദേശം 20,000 മതുല്‍ 30,000 രൂപ വരെയാകും, സ്പീക്കറുകള്‍ ഉള്‍പ്പെടെ. നിലവാരമുള്ള റിവേഴ് ക്യാമറ 3000 രൂപ മുതല്‍ ലഭ്യമാണ്. ഇതിന് പുറമെ പവര്‍വിന്റോ സീറ്റ് കവറുകള്‍, മാറ്റുകള്‍, പ്രൊജക്ടര്‍ ടൈപ് ഹെഡ് ലാംപ്, ഫോള്‍ഡിംഗ് മിറര്‍, റിമോര്‍ട്ട് ലോക്ക് തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തേണ്ടി വരും. ഇതിനെല്ലാം കൂടി ഏകദേശം ഒന്നര ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം, ഏകദേശ കണക്ക് മാത്രമാണിത്. എന്തായാലും ഷോറൂമില്‍ നിന്ന് ടോപ് മോഡല്‍ ഇറക്കുന്നതിനേക്കാള്‍ ഒന്നേകാല്‍ ലക്ഷം രൂപയുടെയെങ്കിലും കുറവ് ഉണ്ടാകും. മറ്റ് കമ്പനിയുടെ വാഹനങ്ങളുടെ കാര്യവും ഏകദേശം സമാനമാണ്.

പക്ഷേ ഇങ്ങനെ ചെയ്യുമ്പോള്‍ ചില വെല്ലുവിളികളും നേരിടേണ്ടതായി വരും. അതില്‍ ഒന്നാമത്തെ ഘടകം സുരക്ഷയാണ്. ബലെനോ ആല്‍ഫ എം.ടിയുടെ ഫുള്‍ ഓപ്ഷനില്‍ ആറ് എയര്‍ ബാഗുകളാണ് ഉള്ളത്. എന്നാല്‍ ബേസ് മോഡലില്‍ രണ്ടെണ്ണം മാത്രമേ വരുന്നുള്ളൂ. ആഫ്റ്റര്‍ മാര്‍ക്കറ്റില്‍ ഒരിക്കലും എയര്‍ബാഗുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ല. അടുത്തത് വാറന്റിയുടെ കാര്യമാണ്. വാഹനത്തിന്റെ ഓറിജിനല്‍ എലക്ടോണിക് ലൈനുകള്‍ മുറിക്കുകയോ മറ്റോ ചെയ്താല്‍ വാറന്റി നഷ്ടപ്പെടും. പിന്നെ എത്രയൊക്കെ ആണെങ്കിലും കമ്പനി മോഡലിന്റെ അത്ര ഫിനിഷിംഗ് അപ്‌ഗ്രേഡ് ചെയ്ത മോഡലിന് കിട്ടണമെന്നില്ല.

English Summary

The main doubt for those who are going to buy a car is which variant to choose. Many people will be thinking whether to buy the top variant or buy the base variant and upgrade to the top variant. Let’s check out which one is more profitable and what are the things to keep in mind.

Follow Us