TVS X EV: എന്നാ ഒരു ലുക്കാ..! 159 കിലോമീറ്റര്‍ റേഞ്ചും, ആരും കൊതിയ്ക്കുന്ന ടി.വി.എസ് എക്‌സ്
TVS new flagship EV scooter X : ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ മത്സരം കടുത്ത് വരുന്ന കാലമാണിത്. അടിയക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ദ്ധനവും എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്ന വഴിയുള്ള മൈലേജ് പ്രശ്‌നവുമെല്ലാം ആളുകളെ ഇലക്ട്രക് യുഗത്തിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തില്‍ ടിവിഎസ് തങ്ങളുടെ എക്‌സ് എന്ന ക്രോസ് ഓവര്‍ സ്‌കൂട്ടറിനെ അവതരിപ്പിച്ചിരിക്കുകയാണ്.
ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ മത്സരം കടുത്ത് വരുന്ന കാലമാണിത്. അടിയക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ദ്ധനവും എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്നത് വഴിയുള്ള മൈലേജ് പ്രശ്‌നവുമെല്ലാം ആളുകളെ ഇലക്ട്രക് യുഗത്തിലേക്ക് നയിക്കുകയാണ്. വിപ്ലവം സൃഷ്ടിച്ചുകൊണ്ട് രംഗ പ്രവേശനം ചെയ്ത ഓല ഒരു സൈഡിലേക്ക് ഒതുങ്ങിയെങ്കിലും ഏഥര്‍, റിവര്‍, ഹീറോ, ബജാജ്, ആംപിയര്‍ എന്നീ കമ്പനികള്‍ പരസ്പരം മത്സരിക്കുകയാണ്. ഐ ക്യൂബ് എന്ന മോഡല്‍ കൊണ്ട് ടി.വി.എസും നിറസാന്നിധ്യമായി സെഗ്മെന്റില്‍ ഉണ്ട്.
എന്നാല്‍ ഇപ്പോള്‍ എക്‌സ് എന്ന പുത്തന്‍ മോഡലിലൂടെ ഒരു പടികൂടി കടന്ന് പുതിയൊരു പോര്‍മുഖത്തിന് തുടക്കമിടുകയാണ് ടിവിഎസ്. ക്രോസ് ഓവര്‍ എന്നാണ് പുതിയ വാഹനത്തെ കമ്പനി വിശേഷിപ്പിക്കുന്നത്. ബൈക്കും സ്‌കൂട്ടറും കൂടി ചേര്‍ന്ന മോഡലാണ് ടിവിഎസ് എക്‌സ് എന്ന് വേണം പറയാന്‍. ഇന്ത്യയ്ക്ക് പുറത്ത് പലരാജ്യങ്ങിലും ഇത്തരം വാഹനങ്ങളുണ്ട്. മാക്‌സി സ്‌കൂട്ടറുകള്‍ എന്നാണ് പൊതുവെ ഈ മോഡലുകള്‍ അറിയപ്പെടുന്നത്.
Also Read: വീണ്ടും വിസ്മയം തീര്‍ക്കാന്‍ എക്‌സ് പള്‍സ്, പുതിയ മോഡല്‍ ഉടന്‍!
യുവാക്കള്‍ക്ക് എന്തായാലും പുതിയ മോഡല്‍ ഇഷപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം അത്രയും ഫ്യൂച്ചറിസ്റ്റിക്കായ രൂപത്തിലാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരു സ്‌പോര്‍ട്‌സ് ബൈക്കിനെ ഒക്കെ അനുസ്മരിപ്പിക്കുന്ന ലുക്കാണ് എല്ലാ വശത്ത് നിന്നും ലഭിക്കുന്നത്. ലുക്ക് മാത്രമല്ല, പെര്‍ഫോമന്‍സിലും ടിവിഎസ് എക്‌സ് പുലിയാണ്. വെറും നാലര സെക്കന്റുകൊണ്ട് 60 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ സ്‌കൂട്ടറിനാകും. എക്‌സെല്‍ടണ്‍ എന്ന ടിവിഎസിന്റെ ഏറ്റവും പുതിയ പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. 4.4 കിലോ വാട്ടിന്റെ ബാറ്ററി പാക്കാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. 11.7 ബിഎച്ച്പി പവറും വണ്ടിയ്ക്കുണ്ട്. ടിവിസ് സ്വന്തമായി ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച മോട്ടറാണ് വാഹനത്തിന് കരുത്തേകുന്നത്. ഫുള്‍ ചാര്‍ജില്‍ 159 കിലോമീറ്റാണ് വാഹനം നല്‍കുന്ന മൈലേജ്.
12 ഇഞ്ച് വലിപ്പമുള്ള ടയറുകളുള്ള വാഹനത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഡിസ്‌ക് ബ്രേക്ക് നല്‍കിയിട്ടുണ്ട്. സിംഗിള്‍ ചാനല്‍ എബിഎസും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മുന്നില്‍ ട്വിന്‍ ഷോക്കും പിന്നില്‍ മോണോ ഷോക്കുമാണ് ഉള്ളത്. വാഹനം ഓണ്‍ ചെയ്യാന്‍ ഫിസിക്കല്‍ കീ വേണ്ട, 10.25 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനില്‍ പാസ് വേഡ് നല്‍കി നിയന്ത്രിക്കാം. 130 കിലോ ഗ്രാം ഭാരമുള്ള വാഹനം മികച്ച സ്‌റ്റെബിലിറ്റിയും വാഗ്ദാനം ചെയ്യുന്നു. റൈഡര്‍ക്ക് മാത്രമല്ല പിന്നിലിരിക്കുന്ന ആള്‍ക്കും സുഖകരമായി രീതിയില്‍ യാത്ര ചെയ്യാന്‍ കഴിയും വിധമാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 26,6141 രൂപയാണ് ടിവിഎസ് എക്‌സിന്റെ എക്‌സ് ഷോറൂം വില.
English Summary
The competition in the electric scooter segment is getting tougher. The steep rise in fuel prices and the mileage issues caused by using ethanol-blended petrol are driving people towards the electric era. In this context, TVS has introduced its crossover scooter called X.