AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ബജറ്റ് വിലയിൽ നല്ല 5G ഫോൺ കിട്ടാനില്ലെന്നോ? ദേ ഇങ്ങോട്ട് നോക്ക്! മാറ്റ് കുറയാതെ സാംസങ് ഗാലക്സി M17e 5G

Samsung Galaxy M17e 5G Amazon price: സാംസങ് ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ മോഡലാണ് സാംസങ് ഗാലക്സി M17e 5ജി. ബജറ്റ് വിലയിൽ ഒരു മികച്ച 5ജി ഫോൺ തേടുന്ന സാംസങ് ആരാധകർക്ക് പരിഗണിക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് ഇത്. ഇതിന്റെ 4GB+128GB വേരിയന്റ് 13,999 രൂപ വിലയിലും 6GB + 128GB വേരിയന്റ് 15499 രൂപ വിലയിലും ആമസോണിൽ വാങ്ങാൻ ലഭ്യമാണ്.

ബജറ്റ് വിലയിൽ നല്ല 5G ഫോൺ കിട്ടാനില്ലെന്നോ? ദേ ഇങ്ങോട്ട് നോക്ക്! മാറ്റ് കുറയാതെ സാംസങ് ഗാലക്സി M17e 5G
Samsung Galaxy M17e 5g Amazon PriceImage Credit source: Samsung Galaxy website, Amazon
Prasanth Kumar
Prasanth Kumar | Published: 17 Jun 2026 | 07:00 PM

സ്മാർട്ട്ഫോണുകളുടെ നിർമാണച്ചെലവ് വർധിച്ചതോടെ ബജറ്റ് വിലയിൽ 5ജി ഫോണുകൾ ഇറങ്ങുന്നത് ഏതാണ്ട് നിലച്ചിരിക്കുകയാണ്, ഇടയ്ക്ക് ഒന്ന് രണ്ട് മോഡലുകൾ ഇറങ്ങുന്നുണ്ടെങ്കിലും ഒരു ആറ് മാസം മുമ്പ് ഇറങ്ങിയിരുന്ന ബജറ്റ് 5ജി മോഡലുകളെ അ‌പേക്ഷിച്ച് പുതിയ ബജറ്റ് 5ജി മോഡലുകളിൽ ​കുറവുകൾ ഏറെയുണ്ട്. ഉദാഹരണത്തിന്, മുമ്പ് 8000 രൂപയിൽ താഴെ വിലയിൽ ഇറങ്ങിയ ഒരു ബജറ്റ് 5ജി ഫോണിന്റെ ഫീച്ചറുകൾ ആണ് ഇന്ന് 13000 രൂപയ്ക്ക് മുകളിൽ വിലയിൽ എത്തുന്ന 5ജി ഫോണുകളിൽ ഉള്ളത് എന്ന് പറയാം. അ‌തിനാൽ ചില പുതിയ ബജറ്റ് 5ജി മോഡലുകളെക്കാൾ ലാഭം നേരത്തെ ലോഞ്ച് ചെയ്യപ്പെട്ട ശേഷം പിന്നീട് ചെറിയ തോതിൽ വില വർധിപ്പിക്കപ്പെട്ട് ഇപ്പോഴും വിപണിയിൽ ലഭ്യമായിട്ടുള്ള മോഡലുകളാണ്.

സാംസങ് ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ മോഡലാണ് സാംസങ് ഗാലക്സി M17e (Samsung Galaxy M17e 5G). ബജറ്റ് വിലയിൽ ഒരു മികച്ച 5ജി ഫോൺ തേടുന്ന സാംസങ് ആരാധകർക്ക് പരിഗണിക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് ഇത്. ലോഞ്ച് ചെയ്യപ്പെട്ടപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ വെറും 500 രൂപയുടെ വില വർധന മാത്രമേ ഈ ഫോണിന് ഉണ്ടായിട്ടുള്ളൂ.

Also Read: ഇത് വമ്പൻ കോളാണ്! പുത്തൻ റിയൽമി P4R 5G ഡിസ്കൗണ്ട് സഹിതം ഇന്ത്യയിൽ വിൽപ്പന തുടങ്ങി

ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുമ്പോൾ സാംസങ് ഗാലക്‌സി M17e 5G 4GB+128GB വേരിയന്റിന് 12,999 രൂപയായിരുന്നു വില. എന്നാലിപ്പോൾ ഇതിന്റെ 4GB+128GB വേരിയന്റ് 13,999 രൂപ വിലയിലും 6GB + 128GB വേരിയന്റ് 15499 രൂപ വിലയിലും ആമസോണിൽ വാങ്ങാൻ ലഭ്യമാണ്. 15000 രൂപയിൽ താഴെ വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് ഈ ആമസോൺ ഡീൽ പരിഗണിക്കാവുന്നതാണ്.

എന്നാൽ സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ ഈ മോഡലുകൾക്ക് ഇപ്പോൾ വില കൂടുതലാണ്. അ‌ടിസ്ഥാന മോഡൽ 15499 രൂപ വിലയിലും ടോപ് മോഡൽ 17499 രൂപ വിലയിലുമാണ് സാംസങ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തിനാൽ ഗാലക്സി M17e 5G വാങ്ങാൻ മികച്ച ഡിസ്കൗണ്ട് വില ലഭ്യമായിരിക്കുന്നത് ആമസോണിൽ ആണ്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി M17e 5ജിയിൽ ഉള്ളത്. അ‌തിൽ 50MP മെയിൻ ക്യാമറ (F1.8), 2MP ഡെപ്ത് സെൻസർ (F2.4), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും ഈ സാംസങ് ഫോണിലുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.7″ (720 x 1600 പിക്സലുകൾ) HD+ ഇൻഫിനിറ്റി-യു എൽസിഡി സ്ക്രീൻ എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8.0-ൽ ആണ് പ്രവർത്തനം. 6 ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭിക്കും. കൂടാതെ ജെമിനി ലൈവ് ഫീച്ചറുകളും ഉണ്ട്.

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5 എംഎം ഓഡിയോ ജാക്ക്, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G SA/ NSA (12 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ബ്ലിറ്റ്സ് ബ്ലൂ, ​വൈബ് ​വൈലറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

English Summary

The Samsung Galaxy M17e 5G is a smartphone model launched by Samsung in India in March this year. It is a great option for Samsung fans looking for a great 5G phone at a budget price. Its 4GB+128GB variant is available for purchase on Amazon for Rs 13,999 and the 6GB + 128GB variant is available for Rs 15,499. It is available in two color options – Blitz Blue and Vibe Violet.

Follow Us