AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vivo X300 FE: ഇങ്ങനെയൊരു ഫോൺ ഇത്രയും വലിയ വിലക്ക് വിറ്റു പോകുമോ?

സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പാണ് വിവോ എക്സ് 300 എഫ്ഇയിൽ നൽകിയിരിക്കുന്നത്. കൂടാതെ ഒറിജിനൽ ഒഎസ് 6 നൊപ്പം ആൻഡ്രോയിഡ് 16 ലും ഇത് പ്രവർത്തിക്കും

Vivo X300 FE: ഇങ്ങനെയൊരു ഫോൺ ഇത്രയും വലിയ വിലക്ക് വിറ്റു പോകുമോ?
Vvo Vivo X300 Fe LaunchImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 05 Mar 2026 | 07:46 AM

വിവോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ പദ്ധതിയിടുകയാണ്. കഴിഞ്ഞ വർഷം ചൈനയിൽ പുറത്തിറക്കിയ വിവോ എസ് 50 പ്രോ മിനിയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണിത്. നിലവിൽ റഷ്യൻ മാർക്കറ്റിൽ ഫോൺ അവതരിപ്പിച്ചു കഴിഞ്ഞു എന്നതാണ് പ്രത്യേകത. സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പാണ് വിവോ എക്സ് 300 എഫ്ഇയിൽ നൽകിയിരിക്കുന്നത്. കൂടാതെ ഒറിജിനൽ ഒഎസ് 6 നൊപ്പം ആൻഡ്രോയിഡ് 16 ലും ഇത് പ്രവർത്തിക്കും. പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള പ്രതിരോധത്തിനായി ഐപി 68, ഐപി 69 റേറ്റിംഗുകളും ഫോണിനുണ്ട്. 6,500 എംഎഎച്ച് ബാറ്ററിയാണ് വിവോ എക്സ് 300 എഫ്ഇയിൽ നൽകിയിരിക്കുന്നത്. 90W ഫ്ലാഷ് ചാർജ് അഡാപ്റ്റർ ഉപയോഗിച്ച് ഫോൺ ചാർജ്ജ് ചെയ്യാം.

വിവോ X300 FE വില, ലഭ്യത

വിവോയുടെ റഷ്യൻ വെബ്സൈറ്റിൽ നിലവിൽ ഫോണിൻ്റെ വില സംബന്ധിച്ച് വിവരങ്ങളില്ല. എന്നാൽ 12GB റാം, 256GB സ്റ്റോറേജുള്ള ബേസിക് മോഡലിന് ഏകദേശം 71,000 രൂപയായിരിക്കും എന്നാണ് സൂചന. 512GB വേരിയൻ്റിന് വില യഥാക്രമം 76,000 രൂപയും ആകാം. ഫോൺ കൂൾ ലിലാക്ക്, ഗ്രാഫൈറ്റ് ബ്ലാക്ക്, മൂൺലൈറ്റ് വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും.

ALSO READ: കാത്തിരുന്ന് മടുത്തോ? ഇതാ 40,000 രൂപയ്ക്ക് സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പ്സെറ്റുള്ള ഫോൺ, ഐക്യൂ 15R വിപണിയിൽ എത്തി

1Hz മുതൽ 120Hz വരെയുള്ള റിഫ്രഷ് റേറ്റ് ഉള്ള ഫുൾ-എച്ച്ഡി+ (1,216×2,640 പിക്സലുകൾ) അമോലെഡ് സ്ക്രീനുള്ള 6.31 ഇഞ്ച് LTPO അമോലെഡ് സ്ക്രീൻ ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. 3nm ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. 256GB, 512GB സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ഫോൺ ലഭ്യമാണ്.

ക്യാമറയെ പറ്റി

f/1.57 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ പ്രൈമറി ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8-മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 3x ഒപ്റ്റിക്കൽ സൂമും f/2.65 അപ്പേർച്ചറും ഉള്ള 50-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫി, വീഡിയോ കോൾ എന്നിവക്കായി 50-മെഗാപിക്സൽ (f/2.0) ക്യാമറയുമുണ്ട്.

ബയോമെട്രിക്

ഫോണിൽ ഒരു ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സ്‌കാനർ കമ്പനി നൽകിയിട്ടുണ്ട്, Vivo-യുടെ 90W ഫ്ലാഷ്ചാർജ് അഡാപ്റ്ററിനെ സപ്പോർട്ട് ചെയ്യുന്നതിനൊപ്പം 40W വയർലെസ് ചാർജറും ഫോണിലുണ്ട്.

Follow Us