Whatsapp Noise Cancellation: കോളുകൾക്കിടയിലെ ‘നോയിസ്’ ഇനി ഔട്ട്! വാട്‌സ്ആപ്പിൻ്റെ പുത്തൻ ഫീച്ചർ ഇങ്ങനെ
Whatsapp Noise Cancellation Feature: വാട്‌സ്ആപ്പ് കോളുകൾ ആരംഭിക്കുമ്പോൾത്തന്നെ ഈ ഫീച്ചർ ഡിഫോൾട്ടായി നിങ്ങളുടെ ഫോണുകളിൽ പ്രവർത്തിച്ചുതുടങ്ങും. ഇതിനുള്ള ഓപ്ഷൻ കോളിംഗ് മെനുവിൽ തന്നെയാണ് കാണിക്കുന്നത്. വാഹനങ്ങളുടെ ശബ്ദമോ പുറത്തുനിന്നുള്ള കാറ്റോ ഒന്നും തന്നെ സംഭാഷണത്തിന് ശല്യമാകില്ല. എല്ലാ ശബ്ദത്തെയും ഫിൽറ്റർ ചെയ്ത് ഈ ഫീച്ചറിലൂടെ സാധിക്കും. വിളിക്കുന്ന രണ്ട് പേർക്കും വ്യക്തമായി കേൾക്കണമെങ്കിൽ രണ്ട് പേരും ഓപ്ഷൻ ഓൺ ചെയ്യണം.
നമ്മൾ മറ്റൊരാളോട് സംസാരിക്കുമ്പോൾ പുറത്തുനിന്നുള്ള ശബ്ദം അത് വളരെ അസൗകര്യമാണ്. എന്നാൽ ഇനി നിങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ വാട്‌സ്ആപ്പ് കോളും വീഡിയോ കോളും ചെയ്യാം. വാട്‌സ്ആപ്പ് കോളുകൾ ചെയ്യുമ്പോൾ ചുറ്റുമുള്ള ശബ്ദങ്ങൾ ഒഴിവാക്കി സംഭാഷണം കൂടുതൽ വ്യക്തത വരുത്താനുള്ള നോയിസ് കാൻസലേഷൻ ഫീച്ചറുമായാണ് മെറ്റ എത്തിയിരിക്കുന്നത്.
നിലവിൽ ആൻഡ്രോയിഡ് ബീറ്റ വേർഷൻ 2.26.14.1 ലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. വാട്‌സ്ആപ്പ് കോളുകൾ ആരംഭിക്കുമ്പോൾത്തന്നെ ഈ ഫീച്ചർ ഡിഫോൾട്ടായി നിങ്ങളുടെ ഫോണുകളിൽ പ്രവർത്തിച്ചുതുടങ്ങും. ഇതിനുള്ള ഓപ്ഷൻ കോളിംഗ് മെനുവിൽ തന്നെയാണ് കാണിക്കുന്നത്. വാഹനങ്ങളുടെ ശബ്ദമോ പുറത്തുനിന്നുള്ള കാറ്റോ ഒന്നും തന്നെ സംഭാഷണത്തിന് ശല്യമാകില്ല. എല്ലാ ശബ്ദത്തെയും ഫിൽറ്റർ ചെയ്ത് ഈ ഫീച്ചറിലൂടെ സാധിക്കും.
ALSO READ: 9000 രൂപ കമ്പനിയുടെ കുറവ്, വാങ്ങുമ്പോൾ ഇനിയും കുറയും, ഇതാണ് ടൈം
വിളിക്കുന്ന രണ്ട് പേർക്കും വ്യക്തമായി കേൾക്കണമെങ്കിൽ രണ്ട് പേരും ഓപ്ഷൻ ഓൺ ചെയ്യണം. ഒരാൾ മാത്രമേ ഇത് ഓൺ ചെയ്തിട്ടുള്ളൂ എങ്കിൽ മറുഭാഗത്തുള്ള വ്യക്തിക്ക് മാത്രമേ വ്യക്തമായി കേൾക്കാൻ സാധിക്കുകയുള്ളൂ. മികച്ച ഓഡിയോ എക്സ്പീരിയൻസ് ചെയ്യാൻ കോളിലുള്ള രണ്ടുപേരും നോയിസ് കാൻസലേഷൻ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യണം. വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കൾക്കും വാട്സ്ആപ്പ് ഈ ഫീച്ചർ ലഭ്യമാക്കാ തുടങ്ങും.
ട്വീറ്റിങ്ങനെ
📝 WhatsApp beta for Android 2.26.11.8: what’s new?
WhatsApp is working on a feature that enables built‑in noise cancellation for voice and video calling, and it will be available in a future update!https://t.co/X6PdR957EA pic.twitter.com/2yRW5ZyPkO
— WABetaInfo (@WABetaInfo) March 18, 2026
കഴിഞ്ഞ മാസം ആൻഡ്രോയിഡ് ആപ്പ് പതിപ്പ് 2.26.11.8-നുള്ള വാട്ട്സ്ആപ്പ് ബീറ്റയിലാണ് ഇത് ആദ്യമായി പരീക്ഷണത്തിന് എത്തിയത്. അതേസമയം മെറ്റാ, വാട്ട്സ്ആപ്പിനായി നിരവധി പുതിയ സവിശേഷതകൾ പുറത്തിറക്കിയിട്ടുണ്ട്. മാനേജ് സ്റ്റോറേജ് ഓപ്ഷൻ വഴി ചാറ്റുകൾക്കുള്ളിലെ വലിയ ഫയലുകൾ സ്വമേധയാ കണ്ടെത്താനും ഇല്ലാതാക്കാനും ആപ്പ് ഇപ്പോൾ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. വാട്സാപ്പിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയാണ് കമ്പനി, കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കാനാണ് കമ്പനി നിലവിൽ ശ്രമിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് കൂടുതൽ അപ്ഡേറ്റുകൾ നൽകിയിരിക്കുന്നത്.