Whatsapp Update: ഇനി ആൾക്കൂട്ടത്തിനു നടുവിൽ നിന്നും വ്യക്തമായി ആയി സംസാരിക്കാം, പുതിയ വാട്സ്ആപ്പ് ഫീച്ചർ എത്തുന്നു

WhatsApp to Launch Noise Cancellation : നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലെ ആൻഡ്രോയിഡ് 2.26.14.1 ബീറ്റ വേർഷൻ ഉപയോഗിക്കുന്ന പരിമിതമായ ആളുകൾക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുള്ളൂ. ബീറ്റാ പരിശോധനകൾ പൂർത്തിയാകുന്നതോടെ വരും ആഴ്ചകളിൽ എല്ലാ ഉപയോക്താക്കളിലേക്കും ഈ സേവനം എത്തും. ഘട്ടം ഘട്ടമായാകും ഫീച്ചറിന്റെ ആഗോള ലോഞ്ച് നടക്കുക.

Whatsapp Update: ഇനി ആൾക്കൂട്ടത്തിനു നടുവിൽ നിന്നും വ്യക്തമായി ആയി സംസാരിക്കാം, പുതിയ വാട്സ്ആപ്പ് ഫീച്ചർ എത്തുന്നു

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 22 Apr 2026 | 02:40 PM

ന്യൂഡൽഹി: വാട്‌സ്ആപ്പ് വോയ്‌സ്, വീഡിയോ കോളുകൾ കൂടുതൽ മികവുറ്റതാക്കാൻ പുതിയ നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ അവതരിപ്പിക്കുന്നു. സംഭാഷണങ്ങൾക്കിടയിൽ കേൾക്കുന്ന അനാവശ്യമായ പശ്ചാത്തല ശബ്ദങ്ങളെ ഒഴിവാക്കി ശബ്ദ വ്യക്തത ഉറപ്പാക്കുകയാണ് ഈ ഫീച്ചറിന്റെ ലക്ഷ്യം. പ്രമുഖ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ട്രാക്കറായ വാബീറ്റ ഇൻഫോ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

കാറ്റിന്റെ ശബ്ദം, വാഹനങ്ങളുടെ ഹോൺ, തിരക്കേറിയ സ്ഥലങ്ങളിലെ മറ്റ് സംസാരങ്ങൾ തുടങ്ങിയവ ഫിൽട്ടർ ചെയ്ത് മാറ്റാൻ ഈ ഫീച്ചറിന് സാധിക്കും. സംസാരിക്കുന്ന വ്യക്തിയുടെ ശബ്ദത്തിന് ഇത് യാതൊരു തടസ്സവും വരുത്തില്ല. ഒരു കോൾ ആരംഭിക്കുമ്പോൾ തന്നെ ഈ ഫീച്ചർ സ്വമേധയാ പ്രവർത്തിച്ചു തുടങ്ങും. ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ സെറ്റിങ്‌സിൽ പോയി ഇത് നിയന്ത്രിക്കാനുമാകും. പ്രത്യേകം മൈക്രോഫോണുകളോ മറ്റ് ഉപകരണങ്ങളോ ഇല്ലാതെ തന്നെ ഏത് സാഹചര്യത്തിലും വ്യക്തമായ സംഭാഷണം സാധ്യമാകും.

Also Read : 10000 രൂപ കിഴിവ്, ഐഫോൺ വാങ്ങാതെ പിക്സൽ 10 വാങ്ങണോ?

നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലെ ആൻഡ്രോയിഡ് 2.26.14.1 ബീറ്റ വേർഷൻ ഉപയോഗിക്കുന്ന പരിമിതമായ ആളുകൾക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുള്ളൂ. ബീറ്റാ പരിശോധനകൾ പൂർത്തിയാകുന്നതോടെ വരും ആഴ്ചകളിൽ എല്ലാ ഉപയോക്താക്കളിലേക്കും ഈ സേവനം എത്തും. ഘട്ടം ഘട്ടമായാകും ഫീച്ചറിന്റെ ആഗോള ലോഞ്ച് നടക്കുക. കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്‌സ്ആപ്പ് കൊണ്ടുവരുന്ന ഈ മാറ്റം യാത്ര ചെയ്യുന്നവർക്കും ശബ്ദമലിനീകരണമുള്ള സാഹചര്യങ്ങളിൽ സംസാരിക്കുന്നവർക്കും വലിയ സഹായമാകും.

അറിയാൻ

 

പ്രധാന പ്രശ്നം

പല കോളിംഗ് ആപ്പുകൾക്കും ബാക്ക്ഗ്രൌണ്ട് നോയിസ് വളരെ അധികം അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്.  ഇത്തരം പ്രശ്നങ്ങൾക്കാണ് വാട്സാപ്പ് നേരിട്ടൊരു പരിഹാരം കൊണ്ടു വരുന്നത്. ബീറ്റാ വേർഷൻ ടെസ്റ്റുകൾ പൂർത്തിയായാൽ എല്ലാ ഒഎസിലും ഇത് ലഭ്യമാകും.

Follow Us
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്