AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“തോക്ക് വച്ചിരുന്ന സ്ഥലം എനിക്കറിയാമായിരുന്നു”; 10 വയസ്സുകാരൻ വെടിയുതിർത്തു, ഏഴുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Youngest Murder Suspect in State History: 10-Year-Old Faces Charges in Heartbreaking Missouri Shooting: സെൻ്റ് ലൂയീസിലെ ഒരു വീട്ടിൽ വെടിവെപ്പ് നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് സംഘം കിയോമി പാക്കർ എന്ന ഏഴുമാസം പ്രായമായ കുഞ്ഞിനെ തലയ്ക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

“തോക്ക് വച്ചിരുന്ന സ്ഥലം എനിക്കറിയാമായിരുന്നു”; 10 വയസ്സുകാരൻ വെടിയുതിർത്തു, ഏഴുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 30 Jun 2026 | 10:01 AM

മിസോറി: അമേരിക്കയിലെ മിസോറിയിൽ 10 വയസ്സുകാരൻ്റെ വെടിയേറ്റ് ഏഴ് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മരണപ്പെട്ട് കുഞ്ഞിൻ്റെ പിതാവ് തോക്ക് അശ്രദ്ധമായാണ് സൂക്ഷിച്ചിരുന്നത്. തോക്ക് സൂക്ഷിച്ചിരുന്ന സ്ഥലം അറിയാമായിരുന്ന പത്ത് പയസ്സുകാരൻ അതെടുത്ത് കളിക്കുന്നതിനെ അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ പത്ത് വയസുകാരനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സെൻ്റ് ലൂയീസിലെ ഒരു വീട്ടിൽ വെടിവെപ്പ് നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് സംഘം കിയോമി പാക്കർ എന്ന ഏഴുമാസം പ്രായമായ കുഞ്ഞിനെ തലയ്ക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിടപ്പുമുറിയിലെ ബെഡ്ഡിനടിയിൽ ഒളിപ്പിച്ച് വച്ചിരുന്ന തോക്കെടുത്ത് കളിക്കുന്നതിനിടെ അബന്ധത്തിൽ വെടിപൊട്ടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി കോടതി രേഖകളെ ഉദ്ധരിച്ച് “ഫസ്റ്റ് അലേർട്ട് 4” റിപ്പോർട്ട് ചെയ്യുന്നു. സംഭവം നടക്കുമ്പോൾ ഏഴ് വയസ്സുള്ള മറ്റൊരു കുട്ടിയും വീട്ടിലുണ്ടായിരുന്നു. മിസോറിൽ കൊലക്കുറ്റം ചുമത്തപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് നിലവിൽ പിടിയിലായ 10 വയസ്സുകാരൻ എന്ന് ‘ഫസ്റ്റ് അലേർട്ട് 4’ റിപ്പോർട്ടിൽ പറയുന്നു.

Also Read: India Slams Pakistan: അഫ്ഗാൻ മണ്ണിൽ ചോരപ്പുഴ ഒഴുക്കി പാകിസ്താൻ; പാക് അതിക്രമത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!

തോക്ക് എവിടെയാണ് സൂക്ഷിച്ചിരുന്നത് എന്ന് തനിക്കറിയാമായിരുന്നു എന്ന് പിടിയിലായ 10 വയസുകാരൻ പൊലീസിന് മൊഴി നൽകി. ആർക്കും എടുക്കാവുന്ന രീതിയാണ് തോക്ക് വച്ചിരുന്നത് എന്നും, മുൻപും തോക്ക് എടുത്ത് നോക്കിയിട്ടുണ്ടെന്നും കുട്ടി പൊലിസിനോട് പറഞ്ഞു. ബെഡ്ഡിനടിൽ താനാണ് തോക്ക് സൂക്ഷിച്ചിരുന്നത് എന്ന് മരണപ്പെട്ട കുഞ്ഞിൻ്റെ പിതാവ് 19 കാരനയ കമാരിയൻ പാവൽ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേസമയം 10 വയസുകാരനുമായി ഇയാൾക്കുള്ള ബന്ധം എന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

പിടിയിലായ കുട്ടിക്കെതിരെ ജുവനൈൽ കോടതി ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം കൊല്ലപ്പെട്ട കുഞ്ഞിൻ്റെ പിതാവ് കമാരിയൻ പാവലിനെതിരെ സെക്കൻഡ് ഡിഗ്രി കൊലപാതക കുറ്റവും ചുതത്തി. കുഞ്ഞിൻ്റെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള സാഹചരൂങ്ങൾ സൃഷ്ടിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മിസോറിയിൽ നിയമ പ്രകാരം കൊലക്കുറ്റത്തിന് സാധാരണ നിലയിൽ വിചാരണ നേരിടുന്നതിന് പ്രതിക്ക് 12 വയസ്സ് പൂർത്തിയാകേണ്ടതുണ്ട്. അതിനാൽ ജുവനൈൽ നിയമ പ്രകാരമായിരിക്കും കേസ് മുന്നോട്ടുപോവുക എന്നാണ് റിപ്പോർട്ടുകൾ.

English Summary

In a shocking incident in St. Louis, Missouri, a 10-year-old boy has been charged with first-degree murder in juvenile court after fatally shooting a seven-month-old baby, Kiyomi Parker. The incident is believed to be the youngest murder prosecution in the state’s history. According to police and court documents, the 10-year-old found a firearm hidden under a mattress, which he admitted to knowing about and handling previously. A 7-year-old child was also in the home at the time. The baby’s 19-year-old father, Ca’Marion Pawnell, admitted to placing the gun where the child could easily access it. Pawnell is currently being held without bond and faces multiple charges.

Follow Us