AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

UAE-Oman Rail Network: വെറും 100 മിനിറ്റിൽ യാത്ര; യു.എ.ഇ – ഒമാൻ റെയിൽവേ പദ്ധതിക്ക് അംഗീകാരം

Hafeet Rail: UAE-Oman Train Network Progresses Fast: പദ്ധതി പൂർത്തിയാകുന്നതോടെ സൊഹാറിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാസമയം വെറും 100 മിനിറ്റായി കുറയും. സൊഹാറിൽ നിന്ന് അൽ ഐനിലേക്ക് വെറും 47 മിനിറ്റ് കൊണ്ട് എത്താനാകും. പാസഞ്ചർ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാകും ഈ റൂട്ടിൽ സഞ്ചരിക്കുക. ഒരോ പാസഞ്ചർ ട്രെയിനിലും ഒരേസമയം 350 മുതൽ 400 പേർക്ക് വരെ യാത്ര ചെയ്യാനാകും

UAE-Oman Rail Network: വെറും 100 മിനിറ്റിൽ യാത്ര; യു.എ.ഇ – ഒമാൻ റെയിൽവേ പദ്ധതിക്ക് അംഗീകാരം
ഹഫീത് റെയിൽImage Credit source: Facebook Hafeet Rail
Sumeesh T Unneen
Sumeesh T Unneen | Published: 05 Sep 2026 | 10:31 AM

മസ്കറ്റ്: യു.എ.ഇയെയും ഒമാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വമ്പൻ റെയിൽവേ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം നൽകി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിലൂടെയാണ് 2.5 ബില്യൺ ഡോളറിൻ്റെ ബൃഹത്തായ ‘ഹഫീത് റെയിൽ’ പദ്ധതിക്ക് സുൽത്താൻ അംഗീകാരം നൽകിയത്. 2026 ജൂൺ 21-ന് ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാർ സെപ്റ്റംബർ 3 മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകും.

ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല ഇൻവെസ്റ്റ്‌മെൻ്റ് കമ്പനി എന്നിവർ സംയുക്തമായാണ് ഈ സ്വപ്ന പദ്ധതി നടപ്പിലാക്കുന്നത്. 238 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽവേ ലൈൻ ഒമാനിലെ സൊഹാറിനെ യു.എ.ഇയുടെ നാഷ്ണൽ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കും. പദ്ധതിക്കായി ഇതിനോടകം വിവിധ ബാങ്കുകളിൽ നിന്നായി 1.5 ബില്യൺ ഡോളറിൻ്റെ ഫണ്ടിംഗ് ലഭിച്ചുകഴിഞ്ഞു.

പദ്ധതി പൂർത്തിയാകുന്നതോടെ സൊഹാറിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാസമയം വെറും 100 മിനിറ്റായി കുറയും. സൊഹാറിൽ നിന്ന് അൽ ഐനിലേക്ക് വെറും 47 മിനിറ്റ് കൊണ്ട് എത്താനാകും. പാസഞ്ചർ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാകും ഈ റൂട്ടിൽ സഞ്ചരിക്കുക. ഒരോ പാസഞ്ചർ ട്രെയിനിലും ഒരേസമയം 350 മുതൽ 400 പേർക്ക് വരെ യാത്ര ചെയ്യാനാകും.

Also Read: ഷാർജ – ദുബായ് യാത്രക്കാർക്ക് ആശ്വാസം; അൽ താവൂൻ തുരങ്കത്തിൻ്റെ ആദ്യഘട്ടം നവംബറിൽ തുറക്കും

യു.എ.ഇക്കും ഒമാനും ഇടയിലുള്ള ചരക്ക് ഗതാഗതത്തിനും പദ്ധതി വലിയ രീതിയിൽ ഗുണകരമാകും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ചരക്ക് ട്രെയിനുകൾക്ക് 15,000 ടണ്ണിലധികം ഭാരം വഹിക്കാനാകും. അതായത് ഏകദേശം 270 കണ്ടെയ്നറുകൾ ഒരേസമയം കൊണ്ടുപോകാനാകും എന്ന് സാരം. മൈനിംഗ്, കൃഷി, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകൾക്ക് ഈ പാത വലിയ നേട്ടമാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 40 ശതമാനത്തോളം പൂർത്തിയായതായി കഴിഞ്ഞ ഏപ്രിലിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. മലനിരകളും താഴ്‌വരകളും നിറഞ്ഞ ഭൂപ്രകൃതിയിലൂടെയാണ് പദ്ധതി കടന്നുപോകുന്നത് എന്നതിനാൽ അത്യാധുനിക പാലങ്ങളും രണ്ടര കിലോമീറ്റർ നീളമുള്ള തുരങ്കങ്ങളും ഉൾപ്പെടെ നിർമ്മിച്ചാണ് പാതയൊരുക്കുന്നത്. രണ്ട് ഗൾഫ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജി.സി.സിയിലെ ആദ്യത്തെ റെയിൽവേ ശൃംഖലയാണിത്.

English Summary

Oman’s Sultan Haitham bin Tarik has officially ratified the agreement for the $2.5 billion Hafeet Rail project connecting the UAE and Oman. The 238-km railway network will reduce the travel time between Sohar and Abu Dhabi to just 100 minutes. The project’s construction, featuring a 200km/h passenger train speed, is progressing rapidly.

Follow Us