AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Express More Sale: ഗള്‍ഫ് മലയാളികള്‍ക്ക് ആഘോഷക്കാലം; വിമാന ടിക്കറ്റില്‍ വന്‍ കിഴിവ്

Air India Express Flight Ticket Offer: എക്‌സ്പ്രസ് ലൈറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ കാബിന്‍ ബാഗേജ് കൂടാതെ അധിക ചെക്ക് ഇന്‍ ലഗേജ് ഉണ്ടെങ്കില്‍ ആഭ്യന്തര യാത്രകളില്‍ 15 കിലോ ബാഗേജിന് 1,500 രൂപയും, രാജ്യാന്തര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 2,500 രൂപയും മാത്രമേ ഈടാക്കൂ.

Express More Sale: ഗള്‍ഫ് മലയാളികള്‍ക്ക് ആഘോഷക്കാലം; വിമാന ടിക്കറ്റില്‍ വന്‍ കിഴിവ്
Air India Image Credit source: PTI
Shiji M K
Shiji M K | Published: 02 Feb 2026 | 08:15 AM

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 20 ശതമാനം കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എക്‌സ്പ്രസ് മോര്‍ സെയില്‍ എന്ന പേരിലാണ് ഓഫര്‍. ഫെബ്രുവരി 11 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഫെബ്രുവരി അഞ്ച് വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അവസരമുണ്ട്.

1,550 രൂപ മുതല്‍ നിരക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ക്കും, 6,510 രൂപ വരെ വിലയുള്ള രാജ്യാന്തര വിമാന ടിക്കറ്റുകള്‍ക്കുമാണ് ഓഫര്‍ ബാധകം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ലെന്നും കമ്പനി അറിയിച്ചു. മാത്രമല്ല ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനുമാകും.

എക്‌സ്പ്രസ് ലൈറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ കാബിന്‍ ബാഗേജ് കൂടാതെ അധിക ചെക്ക് ഇന്‍ ലഗേജ് ഉണ്ടെങ്കില്‍ ആഭ്യന്തര യാത്രകളില്‍ 15 കിലോ ബാഗേജിന് 1,500 രൂപയും, രാജ്യാന്തര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 2,500 രൂപയും മാത്രമേ ഈടാക്കൂ. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ 17 രാജ്യാന്തര സര്‍വീസുകളാണ് എയര്‍ ഇന്ത്യ നിലവില്‍ നടത്തുന്നത്.

Also Read: Saudi Arabia Job Ban: സൗദിയില്‍ ജനറല്‍ മാനേജരാകാന്‍ പോകേണ്ട, ജോലിക്കെടുക്കില്ല

ഫെബ്രുവരി അഞ്ചിനുള്ളില്‍ ടിക്കറ്റെടുക്കുന്ന ന്യൂപാസ് അംഗങ്ങള്‍ക്ക് ബിസ് ക്ലാസ് നിരക്കില്‍ 25 ശതമാനം വരെ കിഴിവ് ലഭിക്കും. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റെടുക്കുന്ന വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, സായുധ സേനാംഗങ്ങള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് പ്രത്യേക കിഴിവ് ലഭിക്കും. കൂടാതെ തിരഞ്ഞെടുത്ത വിസ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 250,600 രൂപ വരെ കിഴിവും ലഭിക്കും.

Follow Us