AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Saudi Arabia Job Ban: സൗദിയില്‍ ജനറല്‍ മാനേജരാകാന്‍ പോകേണ്ട, ജോലിക്കെടുക്കില്ല

General Manager Jobs in Saudi Arabia: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനായി, സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. മാര്‍ക്കറ്റിങ്, സെയില്‍സ് പോലുള്ള മേഖലകളില്‍ തൊഴിലുകള്‍ ഉയര്‍ത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

Saudi Arabia Job Ban: സൗദിയില്‍ ജനറല്‍ മാനേജരാകാന്‍ പോകേണ്ട, ജോലിക്കെടുക്കില്ല
സൗദി അറേബ്യ Image Credit source: Social Media
Shiji M K
Shiji M K | Updated On: 31 Jan 2026 | 07:13 AM

ജിദ്ദ: സൗദി അറേബ്യയില്‍ ജോലി തേടി പോകുന്നവര്‍ക്ക് നിരാശ സമ്മാനിച്ച് പുതിയ നീക്കം. ജനറല്‍ മാനേജര്‍, പര്‍ച്ചേസിങ് മാനജേര്‍ തുടങ്ങിയ ജോലികളിലേക്ക് ഇനി വിദേശികളെ ജോലിക്കെടുക്കില്ല. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നീക്കം. സ്വദേശികള്‍ക്ക് മാത്രമായിരിക്കും ഇനി ഇത്തരം ജോലികളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നത്, വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

ഇത്തരം ജോലികളിലേക്ക് പ്രവാസികള്‍ക്ക് വിസ നല്‍കുന്നത് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ഖിവാ പ്ലാറ്റ്‌ഫോം നിര്‍ത്തിവെച്ചു. ജനറല്‍ മാനേജര്‍, പര്‍ച്ചേസിങ് മാനേജര്‍ എന്നിവയ്ക്ക് പുറമെ സെയില്‍സ് റപ്രസന്റേറ്റീവ്, മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ് എന്നീ ജോലികളിലും വിദേശികള്‍ക്ക് വിലക്കുണ്ട്.

ജനറല്‍ മാനേജര്‍ ജോലികള്‍ ചെയ്യുന്നവരെ സിഇഒ അല്ലെങ്കില്‍ ബോര്‍ഡ് ചെയര്‍മാന്‍ പോലുള്ള മറ്റ് പ്രൊഫഷനുകളിലേക്ക് മാറ്റാമെന്ന് ഖിവാ വ്യക്തമാക്കുന്നു. എന്നാല്‍ ആ സ്ഥാപനത്തില്‍ അതേ പ്രൊഫഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൗദി പൗരന്മാര്‍ ഇല്ലാത്തപക്ഷം മാത്രമേ ഇതിന് സാധിക്കുകയുള്ളൂ.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനായി, സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. മാര്‍ക്കറ്റിങ്, സെയില്‍സ് പോലുള്ള മേഖലകളില്‍ തൊഴിലുകള്‍ ഉയര്‍ത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

Also Read: Amazon: ആമസോണിൽ വീണ്ടും വൻ പിരിച്ചുവിടൽ: 16,000 ജീവനക്കാരെ പുറത്താക്കുന്നു; ഇന്ത്യക്കാരെയും ബാധിക്കും!

ജനുവരി 19 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വന്നു. സ്വകാര്യ മേഖലയിലെ മാര്‍ക്കറ്റിങ് പ്രൊഫഷണുകളില്‍ സൗദിവത്കരണ നിരക്ക് 60 ശതമാനമായി ഉയര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. മാര്‍ക്കറ്റിങ് ജോലികളിലേക്ക് മൂന്നോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണ്. ഇവരുടെ കുറഞ്ഞ വേതനം 5,500 റിയാലായും നിശ്ചയിച്ചു.

മാര്‍ക്കറ്റിംഗ് മാനേജര്‍, പരസ്യ ഏജന്റ്, പരസ്യ മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍, പരസ്യ ഡിസൈനര്‍, പബ്ലിക് റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ്, പരസ്യ സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, പബ്ലിക് റിലേഷന്‍സ് മാനേജര്‍, ഫോട്ടോഗ്രാഫര്‍ എന്നിങ്ങനെയുള്ള ജോലികളിലും ഇത് ബാധകമാണ്.