AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

China Nuclear Test: ചൈനയുടെ ആണവശേഷി വര്‍ധിക്കുന്നതില്‍ യുഎസിന് ആശങ്ക; ആക്രമണം താങ്ങാനാകുമോ ട്രംപിന്?

China's Rare Submarine Missile Test Raises Alarm Over Growing Nuclear Capability: ഫ്രഞ്ച് പോളിനേഷ്യയ്ക്ക് സമീപമുള്ള ജലാശയത്തിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ചൈന മറ്റൊരു പരീക്ഷണം നടത്തുന്നത്. 40 വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര ജലാശയത്തിന് മുകളില്‍ ഇത്തരമൊരു മിസൈല്‍ വിക്ഷേപണം നടത്തുന്നതും ഇതാദ്യമായാണ്.

China Nuclear Test: ചൈനയുടെ ആണവശേഷി വര്‍ധിക്കുന്നതില്‍ യുഎസിന് ആശങ്ക; ആക്രമണം താങ്ങാനാകുമോ ട്രംപിന്?
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Updated On: 07 Jul 2026 | 06:57 AM

വാഷിങ്ടണ്‍: ചൈനയുടെ ആണവശേഷിയില്‍ പകച്ച് യുഎസ്. പസഫിക് സമുദ്രത്തില്‍ ചൈന നടത്തിയ ഡമ്മി വാര്‍ഹെഡിന് പിന്നാലെ രാജ്യത്തിന്റെ ആണവ പദ്ധതിയില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ചൈനയുമായി സൗഹൃദത്തില്‍ മുന്നോട്ടുപോകാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അമേരിക്കയെ തങ്ങളുടെ മുഖ്യ എതിരാളിയായി കാണുന്ന ചൈനയുടെ നീക്കം ട്രംപ് ഭരണകൂടത്തിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

ഫ്രഞ്ച് പോളിനേഷ്യയ്ക്ക് സമീപമുള്ള ജലാശയത്തിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ചൈന മറ്റൊരു പരീക്ഷണം നടത്തുന്നത്. 40 വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര ജലാശയത്തിന് മുകളില്‍ ഇത്തരമൊരു മിസൈല്‍ വിക്ഷേപണം നടത്തുന്നതും ഇതാദ്യമായാണ്.

അമേരിക്കയുടെ ശ്രമങ്ങള്‍ പാഴാകുന്നു

ചൈനയെ ആണവ പദ്ധതിയില്‍ നിന്ന് തടയുന്നതിനായി അമേരിക്കയുടെ ഭാഗത്തുനിന്ന് കഴിഞ്ഞ കുറേകാലങ്ങളായി ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ സമീപമാസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഇതൊന്നും ചൈന വിലയ്‌ക്കെടുത്തില്ലെന്ന വിമര്‍ശനമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉയര്‍ത്തുന്നത്.

ആണവ വ്യാപനം തടയാനായി അമേരിക്ക നിലവില്‍ കഠിനമായി പരിശ്രമിക്കുകയാണ്. എന്നാല്‍ അതിനെല്ലാം വിപരീതമായ കാര്യങ്ങളാണ് ചൈന ചെയ്യുന്നത്. ചൈനയുടെ ദ്രുതവും അപകടകരവുമായ ആണവായുധ ശേഖരം മേഖലയ്ക്കും ലോകത്തിനും വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു.

റഷ്യയേക്കാള്‍ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ആണവായുധ ശേഖരമാണ് ചൈനയ്ക്കുള്ളതെന്ന കാര്യം അമേരിക്കയെ ആശങ്കപ്പെടുത്തുകയാണ്. ആയുധ നിയന്ത്രണ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ക്കും ബഹിരാകാശ വിക്ഷേപണങ്ങള്‍ക്കും, അറിയിപ്പ് സംവിധാനത്തില്‍ ഏര്‍പ്പെടാനും അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടു.

Also Read: Iran-US Conflict: യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല; അടുത്ത ഘട്ടം പാകിസ്ഥാനില്‍

എന്നാല്‍, മിസൈല്‍ വിക്ഷേപണത്തെ കുറിച്ച് ചൈന പസഫിക് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് ന്യൂസിലന്‍ഡ് പറയുന്നത്. അറിയിപ്പ് നല്‍കി രണ്ട് മണിക്കൂറിന് ശേഷമാണ് പരീക്ഷണം നടന്നതെന്നും രാജ്യം വ്യക്തമാക്കി. എന്നാല്‍ അമേരിക്കയ്ക്ക് ഇത്തരമൊരു മുന്നറിയിപ്പ് ചൈന നല്‍കിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ചൈനയുടെ നീക്കം ഭീഷണിയാകുമെന്ന വിലയിരുത്തല്‍ ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കുമുണ്ട്.

ചൈനയുടെ വാര്‍ഷിക സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് ആണവ പരീക്ഷണം നടന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നവെന്ന് ചൈനീസ് നാവിക വക്താവ് വാങ് സുമെങ് വീചാറ്റില്‍ വ്യക്തമാക്കി.

ചൈനയുടെ മിസൈല്‍ പരീക്ഷണം

പസഫിക് സമുദ്രത്തില്‍ അന്തര്‍വാഹനിയില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈലിന്റെ അപൂര്‍വ പരീക്ഷണം ചൈന നടത്തിയത്. ചൈനീസ് നാവിക സേന രണ്ടുതരം അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ജെഎല്‍-2, ജെഎല്‍-3 എന്നിവയാണവ. അമേരിക്കന്‍ ഐക്യനാടുകളെ ലക്ഷ്യമിടാന്‍ പോലും ഈ മിസൈലുകള്‍ക്ക് സാധിക്കും.

ജിന്‍ ക്ലാസ് ആണ് ചൈനയുടെ പ്രധാന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി, ടൈപ്പ് 094 ആണിത്. ആറ് കപ്പലുകളാണ് ഇതില്‍ ചൈന പ്രവര്‍ത്തിപ്പിക്കുന്നത്. വളരെ അപൂര്‍വമായി മാത്രമേ ചൈന മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താറുള്ളൂ. എന്നാല്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പറയുന്നത് അനുസരിച്ച് ജെഎല്‍-3 2018ല്‍ പിന്നീട് ഒരു വര്‍ഷത്തിന് ശേഷവും പരീക്ഷിച്ചിരുന്നു എന്നാണ്.

English Summary

China has carried out a rare submarine-launched ballistic missile (SLBM) test, raising fresh concerns in the United States. The launch is viewed as a sign of China’s expanding nuclear capabilities and growing military strength.

Follow Us