AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dhul Al Hijjah 2026: രണ്ട് വർഷത്തെ പാപമോചനം നേടാൻ ഒരു ദിവസത്തെ നോമ്പ്, അറഫാ ദിനവും ബലിപെരുന്നാൾ തീയതികളും

Dhul Al Hijjah 2026 Updates: ദുൽഹജ്ജ് മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ഒൻപതാം രാവായ അറഫാ ദിനമാണ്. ഇത്തവണ മേയ് 26 ചൊവ്വാഴ്ചയാണ് പുണ്യമേറിയ അറഫാ ദിനം. ഹജ്ജ് തീർത്ഥാടകർ മക്കയിലെ അറഫാ മൈതാനിയിൽ ഒത്തുകൂടി പ്രാർത്ഥനകളിൽ മുഴുകുന്ന ദിവസമാണിത്. ഹജ്ജിൽ പങ്കെടുക്കാൻ കഴിയാത്തവർ ഈ ദിവസം നോമ്പ് അനുഷ്ഠിക്കുന്നത് വഴി കഴിഞ്ഞുപോയ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും ചെറിയ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.

Dhul Al Hijjah 2026: രണ്ട് വർഷത്തെ പാപമോചനം നേടാൻ ഒരു ദിവസത്തെ നോമ്പ്, അറഫാ ദിനവും ബലിപെരുന്നാൾ തീയതികളും
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 19 May 2026 | 05:01 PM

ദുബായ്: ലോകമെമ്പാടുമുള്ള 200 കോടിയിലധികം വരുന്ന മുസ്ലിം വിശ്വാസികൾക്ക് ആത്മീയമായി ഏറ്റവും പവിത്രമായ ദുൽഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിനങ്ങൾക്ക് തുടക്കമായി. റമദാൻ മാസത്തിന് ശേഷം പാപമോചനത്തിനും പുണ്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും വിശ്വാസികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവസരമായാണ് ഇസ്‌ലാമിക കലണ്ടറിലെ ഈ പത്ത് ദിനങ്ങളെ കണക്കാക്കുന്നത്. മേയ് 18 തിങ്കളാഴ്ചയാണ് വിശുദ്ധ മാസത്തിലെ ആദ്യ ദിനം ആരംഭിച്ചത്.

ഈ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന സൽപ്രവൃത്തികൾ ദൈവത്തിന് ഏറെ പ്രിയപ്പെട്ടതാണെന്ന് പ്രവാചകൻ മുഹമ്മദ് നബി (സ്വ) അരുളിച്ചെയ്തിട്ടുണ്ട്. വ്രതം, പ്രാർത്ഥനകൾ, ദാനധർമ്മങ്ങൾ, വിശുദ്ധ ഹജ്ജ് കർമ്മം എന്നിവയാൽ ധന്യമായ ഈ കാലയളവ് അറഫാ ദിനത്തോടെയും തുടർന്ന് വരുന്ന ബലിപെരുന്നാളോടെയുമാണ് (ഈദ് അൽ അദ്ഹ) പൂർത്തിയാകുന്നത്.

എന്തുകൊണ്ട് ഈ പത്ത് ദിനങ്ങൾ സവിശേഷമാകുന്നു?

ഇസ്‌ലാമിക ചാന്ദ്രവർഷത്തിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ് ദുൽഹജ്ജ്. വിശുദ്ധ ഖുർആനിൽ അല്ലാഹു ‘പത്ത് രാവുകളെ സാക്ഷി റെഡിച്ച്’ സത്യം ചെയ്തത് ഈ ദിനങ്ങളെക്കുറിച്ചാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു. പ്രാർത്ഥന, നോമ്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങിയ എല്ലാ പ്രധാന ആരാധനകളും ഒരുമിച്ചുവരുന്ന ഒരേയൊരു പുണ്യകാലമാണിത്. മക്കയിൽ ഹജ്ജ് കർമ്മത്തിൽ ഏർപ്പെടുന്നവർക്ക് മാത്രമല്ല, ലോകത്തിന്റെ ഏതു കോണിലുള്ള സാധാരണക്കാർക്കും ഈ നാളുകളിൽ പുണ്യം നേടാനാകും.

പുണ്യങ്ങളുടെ കിരീടം: അറഫാ ദിനം

ദുൽഹജ്ജ് മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ഒൻപതാം രാവായ അറഫാ ദിനമാണ്. ഇത്തവണ മേയ് 26 ചൊവ്വാഴ്ചയാണ് പുണ്യമേറിയ അറഫാ ദിനം. ഹജ്ജ് തീർത്ഥാടകർ മക്കയിലെ അറഫാ മൈതാനിയിൽ ഒത്തുകൂടി പ്രാർത്ഥനകളിൽ മുഴുകുന്ന ദിവസമാണിത്. ഹജ്ജിൽ പങ്കെടുക്കാൻ കഴിയാത്തവർ ഈ ദിവസം നോമ്പ് അനുഷ്ഠിക്കുന്നത് വഴി കഴിഞ്ഞുപോയ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും ചെറിയ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.

Also Read – UAE School Holiday: ദുബായിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു; മെയ് 25 മുതൽ ക്ലാസുകൾ ഉണ്ടാകില്ല

ഈ വർഷത്തെ ഏറ്റവും ഉത്തമമായ പ്രാർത്ഥന അറഫാ ദിനത്തിലെ പ്രാർത്ഥനയാണ്. അതിനാൽ നോമ്പ് നോൽക്കാൻ സാധിക്കാത്തവർ പോലും ഈ ദിവസം പരമാവധി പ്രാർത്ഥനകളിൽ മുഴുകാൻ ശ്രദ്ധിക്കുക.

ഈ ദിനങ്ങളിൽ വിശ്വാസികൾ ചെയ്യേണ്ട കാര്യങ്ങൾ

സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ തുടങ്ങിയ ദിക്റുകൾ അധികരിപ്പിക്കുക. അറഫാ ദിനത്തിന്റെ പുലർച്ചെ മുതൽ പെരുന്നാൾ കഴിഞ്ഞ് മൂന്നാം ദിവസത്തെ സൂര്യസ്തമയം വരെ പള്ളികളിലും വീടുകളിലും പ്രത്യേക തക്ബീർ ധ്വനികൾ മുഴങ്ങും. ഈ ദിവസങ്ങളിൽ നൽകുന്ന ചെറിയ സഹായങ്ങൾ പോലും അനേകം മടങ്ങ് പ്രതിഫലത്തോടെയാണ് തിരിച്ചുലഭിക്കുക. ദിവസവും ഖുർആൻ ഓതുന്നതിനൊപ്പം രാത്രിയിലെ തഹജ്ജുദ് നമസ്കാരത്തിനായി സമയം കണ്ടെത്തുക. ബലി കർമ്മം ( ഉദ്ഹിയ്യത്ത്/ഖുർബാനി ) നടത്താൻ ഉദ്ദേശിക്കുന്നവർ ദുൽഹജ്ജ് ഒന്നു മുതൽ ബലി കർമ്മം നിർവ്വഹിക്കുന്നത് വരെ നഖം, മുടി എന്നിവ മുറിക്കാതെ ഭക്തിയോടെയിരിക്കുന്നത് പ്രവാചക ചര്യയാണ്.

മേയ് 27 ന് ബലിപെരുന്നാൾ

ദുൽഹജ്ജ് പത്തായ മേയ് 27 ബുധനാഴ്ചയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. പ്രവാചകൻ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും സമാനതകളില്ലാത്ത ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. പെരുന്നാൾ ദിവസം രാവിലെ പള്ളികളിലെ പ്രത്യേക നമസ്കാരത്തിന് ശേഷം സാമ്പത്തിക ശേഷിയുള്ളവർ മൃഗബലി (ഖുർബാനി) നടത്തുന്നു. ഈ ഇറച്ചിയുടെ മൂന്നിലൊന്ന് സ്വന്തം കുടുംബത്തിനും, മൂന്നിലൊന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും, ബാക്കി മൂന്നിലൊന്ന് പാവപ്പെട്ടവർക്കുമായി വീതിച്ചു നൽകി സാമൂഹിക നന്മ ഉറപ്പാക്കുന്നു.

മുൻകരുതലുകൾ

ഈ നാളുകൾ അത്യധികം പവിത്രമായതിനാൽ തെറ്റായ പ്രവൃത്തികളിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുക. പ്രത്യേകിച്ച് നാവിനെ സൂക്ഷിക്കുക; പരദൂഷണം, തർക്കങ്ങൾ, ദേഷ്യം എന്നിവ ഒഴിവാക്കി കൂടുതൽ സഹിഷ്ണുതയോടെ ജീവിക്കാൻ ഈ ദിനങ്ങൾ നമ്മെ ശീലിപ്പിക്കുന്നു. വളരെ ചെറിയ സൽപ്രവൃത്തികൾ ആണെങ്കിൽ പോലും അത് മുടങ്ങാതെ ചെയ്ത് ഈ പുണ്യദിനങ്ങളെ ധന്യമാക്കാൻ വിശ്വാസികളോട് പണ്ഡിതർ ആഹ്വാനം ചെയ്യുന്നു.

English Summary

The sacred first ten days of Dhul Al Hijjah have commenced, offering over two billion Muslims globally a rare spiritual window for multiplied rewards, fasting, and charity. This highly revered period will culminate with the Day of Arafat on May 26 and the celebration of Eid Al Adha on May 27, 2026.

Follow Us