West Asia Conflict: ഇറാന്റെ നിർദേശങ്ങൾ തള്ളി ട്രംപ്; പശ്ചിമേഷ്യയില്‍ ആശങ്ക കനക്കുന്നു

Trump rejects Iran's response to US peace proposal: ഇറാനിലെ യുറേനിയം നശിപ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. യുറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ഇനിയും തകർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായം തന്നെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഉള്ളതെന്നും നെതന്യാഹു അവകാശപ്പെട്ടു. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ ഇരുപക്ഷവും തങ്ങളുടെ നിലപാടിൽ ഉറച്ച് നിൽക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.

West Asia Conflict: ഇറാന്റെ നിർദേശങ്ങൾ തള്ളി ട്രംപ്; പശ്ചിമേഷ്യയില്‍ ആശങ്ക കനക്കുന്നു

Donald Trump

Edited By: 

Arun Nair | Updated On: 11 May 2026 | 03:22 PM

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ യു.എസ് മുന്നോട്ട് വച്ച സമാധാന നിർദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി തള്ളി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന്റെ നിർദേശങ്ങള്‍ ഒട്ടും സ്വീകാര്യമല്ലെന്നാണ് ട്രംപ് പറഞ്ഞത്. കഴിഞ്ഞ 47 വർഷങ്ങളായി ഇറാൻ അമേരിക്കയെ കളിപ്പിക്കുകയാണെന്നും ഇനിയും അതിന് അനുവദിക്കില്ലെന്നും പറഞ്ഞു. മധ്യസ്ഥർ മുഖേനെ ഇറാന്റെ ഭരണാധികാരികള്‍ അയച്ച മറുപടി വായിച്ചു, അത് തികച്ചും അസ്വീകാര്യമാണെന്നും അതിലെ വ്യവസ്ഥകളോട് തനിക്ക് വിയോജിപ്പാണെന്നും ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

പാകിസ്ഥാൻ വഴിയാണ് ഇറാൻ ഡോണാള്‍ഡ് ട്രംപിന് മറുപടി നൽകിയത്. ഇറാന്റെ ആണവ ശേഷി പൂർണമായി ഇല്ലാതാക്കുക എന്ന അമേരിക്കയുടെ ആവശ്യത്തെ ടെഹ്റാൻ ശക്തമായി എതിർത്തു. ഇറാന്റെ പ്രതികരണം ലഭിച്ചതിന് പിന്നാലെ ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ വിളിച്ച് ചർച്ച നടത്തിയിരുന്നു.

ALSO READ: യുഎസ് ആസ്ഥാനത്ത് മിസൈല്‍ വര്‍ഷം; സമാധാനത്തിനായി ഇറാനെ കാത്ത് ട്രംപ്

പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇനിയെന്ത്?

ഇറാനിലെ യുറേനിയം നശിപ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. യുറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ഇനിയും തകർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ, തന്റെ അഭിപ്രായം തന്നെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഉള്ളതെന്നും നെതന്യാഹു അവകാശപ്പെട്ടിരുന്നു.

യുറേനിയം നീക്കം ചെയ്യുന്നതടക്കമുള്ള യു.എസ് നിർദേശങ്ങൾ ഇറാൻ തള്ളിയതായാണ് വിവരം. നാവിക ഉപരോധം നീക്കണം, മരവിപ്പിച്ച ആസ്തികൾ മുപ്പത് ദിവസത്തിനുള്ളിൽ വിട്ട് നൽകണം ,തുടങ്ങിയ കാര്യങ്ങളും ഇറാന്റെ മറുപടിയിൽ ഉണ്ടെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ലെബനനിലെ ഇസ്രായേലിന്റെ സൈനിക നടപടി അവസാനിപ്പിക്കാൻ ടെഹ്‌റാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

അതേസമയം, വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ ഇരുപക്ഷവും തങ്ങളുടെ നിലപാടിൽ ഉറച്ച് നിൽക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. കൂടാതെ ശാശ്വതമായ വെടിനിർത്തൽ സാധ്യതയും ഇല്ലാതാകുന്നുണ്ട്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകള്‍ പരാജയപ്പെട്ടതോടെ ഇനി എന്ത് എന്നാണ് ലോകം ഉറ്റുനോക്കുന്നത്. വരുംദിവസങ്ങളിൽ അമേരിക്ക നടപടികൾ കർശനമാക്കിയേക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ‘ഇറാൻ ഇനി നമ്മളെ നോക്കി ചിരിക്കില്ല’ എന്ന ട്രംപിന്റെ വാക്കുകൾ യുദ്ധഭീതി കൂട്ടുകയാണ്.

യുഎസ് – ചൈന കൂടിക്കാഴ്ച

സംഘർഷം നിലനിൽക്കുന്നതിനിടെ ഡോണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഈ ആഴ്ച കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ട്രംപ് ബുധനാഴ്ച ബീജിംഗിലെത്തുന്നത്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന ഉപഭോക്താവാണ് ചൈന. അതുകൊണ്ട് തന്നെ ലോകരാഷ്ട്രങ്ങൾ ഈ കൂടിക്കാഴ്ച ഉറ്റുനോക്കുകയാണ്.

ക്രൂഡ് ഓയിൽ വില കുതിക്കുന്നു

ഇറാന്റെ നിർദേശങ്ങൾ തള്ളിയതോടെ ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. നിലവിലെ കണക്കുകൾ പ്രകാരം, ബ്രെന്റ് ക്രൂഡ് വില 3.33 ശതമാനം വർധിച്ച് ബാരലിന് 104.60 ഡോളറിലെത്തി. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് വില 3.35 ശതമാനം ഉയർന്ന് 98.62 ഡോളറിലുമെത്തി.

English Summary:

US President Donald Trump has rejected Iran’s response to a US-backed peace proposal aimed at ending the ongoing West Asia conflict, calling Tehran’s terms totally unacceptable. Israeli Prime Minister Benjamin Netanyahu said the conflict is not over, insisting Iran’s nuclear capabilities remain a major concern.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി