AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Middle East Conflict: യുഎസ് ആസ്ഥാനത്ത് മിസൈല്‍ വര്‍ഷം; സമാധാനത്തിനായി ഇറാനെ കാത്ത് ട്രംപ്

Middle East Conflict Update: ഇസ്ലാമിക് റിപ്പബ്ലിക് കടലിടുക്ക് വീണ്ടും പൂര്‍ണമായി തുറക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. എന്നാല്‍ ഈ നിര്‍ദേശങ്ങളെല്ലാം പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് പറഞ്ഞു. ഇറാനില്‍ നിന്ന് അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നുണ്ടെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപിന്റെ പ്രതികരണം.

Middle East Conflict: യുഎസ് ആസ്ഥാനത്ത് മിസൈല്‍ വര്‍ഷം; സമാധാനത്തിനായി ഇറാനെ കാത്ത് ട്രംപ്
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Published: 10 May 2026 | 06:51 AM

ടെഹ്‌റാന്‍: അമേരിക്കയെ ലക്ഷ്യംവെച്ച് മിസൈലുകള്‍ തൊടുക്കാനൊരുങ്ങി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്. അമേരിക്കന്‍ കപ്പലുകളെയും കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ഉത്തരവിനായി കാത്തിരിക്കുയാണ് തങ്ങളെന്ന് ഐആര്‍ജിസി കമാന്‍ഡര്‍ പറഞ്ഞു. കഴിഞ്ഞ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയച്ച സമാധാന പദ്ധതിയില്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്ലാമിക് റിപ്പബ്ലിക് കടലിടുക്ക് വീണ്ടും പൂര്‍ണമായി തുറക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. എന്നാല്‍ ഈ നിര്‍ദേശങ്ങളെല്ലാം പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് പറഞ്ഞു. ഇറാനില്‍ നിന്ന് അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നുണ്ടെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപിന്റെ പ്രതികരണം.

ഇറാന്റെ ആണ പദ്ധതിയെ കുറിച്ച് കരാറില്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന കാര്യവും ട്രംപ് മുന്നോട്ടുവെച്ച കരാറില്‍ പറയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മാസത്തോളമായി നീളുന്ന യുദ്ധം അവസാനിപ്പിച്ച് സമാധാന കരാറില്‍ എത്തിച്ചേരാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ യുഎസ്. ഉചിതമായ സമയത്ത് പ്രതികരണം ഉണ്ടാകുമെന്ന് മാത്രമാണ് വിഷയത്തില്‍ ഇപ്പോള്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഹോര്‍മുസില്‍ വെടിനിര്‍ത്തല്‍ പാലിക്കണം

ഹോര്‍മുസ് കടലിടുക്കില്‍ ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കണം. ഇത് സംഘര്‍ഷം ലഘൂകരിക്കാനുള്ള നിര്‍ണായകമായ നിമിഷമാണ്. കൂടുതല്‍ ആക്രമണങ്ങളിലേക്ക് കടക്കാതിരിക്കാന്‍ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കേണ്ടതുണ്ടെന്ന് വക്താവ് സ്റ്റീഫന്‍ ഡുജാറികും പറഞ്ഞു.

ഹോര്‍മുസില്‍ പുതിയ നിയമം

ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്ക് മേല്‍ ഇറാന്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണെന്നാണ് വിവരം. ഹോര്‍മുസ് കടിലിടുക്ക് കടക്കുന്നതിനുള്ള പുതിയ നിയമം പാലിക്കാന്‍ എല്ലാ ഷിപ്പര്‍മാരോടും ഇറാന്‍ ആവശ്യപ്പെട്ടു, അല്ലാത്തപക്ഷം ആക്രമണം നേരിടേണ്ടതായി വരുമെന്നും മുന്നറിയിപ്പുണ്ട്.

Also Read: Strait of Hormuz: ഹോര്‍മുസില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; കടലിടുക്കിലെ ഏറ്റുമുട്ടല്‍ സ്‌നേഹത്തല്ലെന്ന് ട്രംപ്

നിലവിലെ നിയമം അനുസരിച്ച്, ഹോര്‍മുസ് കടലിടുക്കിലൂടെ പോകാന്‍ ഉദ്ദേശിക്കുന്ന എല്ലാ കപ്പലുകള്‍ക്കും പുതുതായി രൂപീകരിച്ച പേര്‍ഷ്യന്‍ ഗള്‍ഫ് കടലിടുക്ക് അതോറിറ്റിയുമായി (പിജിഎസ്എ) ബന്ധിപ്പിച്ചിട്ടുള്ള മേല്‍വിലാസത്തില്‍ നിന്നും ഇമെയില്‍ വഴി സന്ദേശം ലഭിക്കും. ഇതുവഴിയാണ് കടലിടുക്ക് വഴി പോകുന്നതിനുള്ള മാര്‍ഗനിര്‍ദേങ്ങള്‍ അറിയിക്കുക. ഈ ജലപാത മുറിച്ച് കടക്കുന്നതിന് മുമ്പ് കപ്പലുകള്‍ ട്രാന്‍സിറ്റ് പെര്‍മിറ്റ് നേടേണ്ടതായിട്ടുമുണ്ട്.

ലെബനനില്‍ ഇസ്രായേലിന്റെ കനത്ത ആക്രമണം

ലെബനനിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍. ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളും ബെയ്‌റൂട്ടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളും ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ആക്രമണം. മൂന്നാഴ്ചയായി ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ വെടിനിര്‍ത്തല്‍ ഉണ്ടെങ്കിലും, അത് പാലിക്കാന്‍ ഇസ്രായേല്‍ ഇതുവരെ തയാറായിട്ടില്ല.

ലെബനനില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി രണ്ട് തവണയെങ്കിലും വടക്കന്‍ ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹിസ്ബുള്ളയും മിസൈലുകള്‍ തൊടുത്തു.

English Summary

Tensions between the US and Iran continue to rise as Donald Trump awaits Tehran’s response to a proposed peace deal. Meanwhile, Iran’s IRGC has warned that missiles are prepared for potential US targets if diplomacy fails.

Follow Us