AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dubai Aviation Rules: ദുബായ് വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; യാത്രക്കാരുടെ അവകാശങ്ങളിൽ വൻ മാറ്റം

New Rights and Stronger Protections Announced for Passengers At Dubai : കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, യുദ്ധം തുടങ്ങിയ എയർലൈനുകളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാരണങ്ങളാൽ വിമാനം വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനികൾ ബാധ്യസ്ഥരല്ല. എന്നാൽ ഇത്തരം സാഹചര്യങ്ങളിലും യാത്രക്കാർക്ക് വേണ്ട സഹായങ്ങളും ബദൽ യാത്രാ സൗകര്യങ്ങളും 72 മണിക്കൂർ വരെ നൽകേണ്ടതുണ്ട്.

Dubai Aviation Rules: ദുബായ് വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; യാത്രക്കാരുടെ അവകാശങ്ങളിൽ വൻ മാറ്റം
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 02 May 2026 | 04:35 PM

ദുബായ്: ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് ഇനി കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നു. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ അവർക്ക് കൃത്യമായ സഹായം ഉറപ്പാക്കുന്നതിനുമായി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (D C A A) പുതിയ നിയമങ്ങൾ നിലവിൽ വരുത്തി. ഏവിയേഷൻ കൺസ്യൂമർ വെൽഫെയർ ഡയറക്ടീവ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ചട്ടം ഏപ്രിൽ 28 മുതലാണ് പ്രാബല്യത്തിൽ വന്നത്. ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനികൾക്കും വിദേശ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജന്റുകൾക്കും ഈ നിയമം ബാധകമാണ്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… പുതിയ നിയമത്തിലെ പുതിയ മാറ്റങ്ങൾ

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകണം എന്നതാണ് പ്രധാന മാറ്റം. ഇതിൽ ടാക്സുകൾ, സർചാർജുകൾ, മറ്റ് ഫീസുകൾ എന്നിവ ഉൾപ്പെടെയുള്ള ആകെ തുക വെളിപ്പെടുത്തണം. കൂടാതെ ടിക്കറ്റ് റദ്ദാക്കിയാൽ ലഭിക്കുന്ന റീഫണ്ട് തുകയെക്കുറിച്ചും പിഴകളെക്കുറിച്ചും വ്യക്തമാക്കണം. ലഗേജ് പരിധി, അധിക ലഗേജിനുള്ള നിരക്ക് എന്നിവ അറിയിക്കണം എന്നതാണ് മറ്റൊന്ന്. കണക്ഷൻ ഫ്ലൈറ്റുകൾ ഉണ്ടെങ്കിൽ ആ വിവരങ്ങൾ മുൻകൂട്ടി നൽകണം.

Also Read: Iran War: ആണവ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; ട്രംപിന്റെ മുന്നില്‍ ഉപാധികള്‍ നിരത്തി ഇറാന്‍

വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാരെ ആ വിവരം കൃത്യസമയത്ത് അറിയിക്കാൻ എയർലൈനുകൾ ബാധ്യസ്ഥരാണ്. ഇതിന് പുറമെ യാത്രക്കാർക്ക് താഴെ ചില സൗകര്യങ്ങൾ അവർക്ക് നിർബന്ധമായും ഒരുക്കി നൽകിയിരിക്കണം. അതിൽ ആദ്യത്തേത് അതേ വിമാനക്കമ്പനിയുടെ അടുത്ത ലഭ്യമായ ഫ്ലൈറ്റിൽ യാത്ര സൗകര്യപ്പെടുത്തു എന്നതാണ്. സാധ്യമെങ്കിൽ മറ്റൊരു വിമാനക്കമ്പനി വഴി യാത്ര പുനഃക്രമീകരിക്കുകയും വേണം. ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകുക അല്ലെങ്കിൽ വൗച്ചർ നൽകുക എന്നതാണ് മറ്റൊരു കാര്യം.

ഭക്ഷണവും താമസസൗകര്യവും

വിമാനം മൂന്ന് മുതൽ എട്ട് മണിക്കൂർ വരെ വൈകുകയാണെങ്കിൽ യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണവും പാനീയങ്ങളും നൽകണം. ആശയ വിനിമയത്തിനുള്ള സൗകര്യങ്ങളും (ഫോൺ, ഇന്റർനെറ്റ്) ഒരുക്കണം. വിമാനം അടുത്ത ദിവസത്തേക്ക് മാറ്റുകയാണെങ്കിൽ യാത്രക്കാർക്ക് ഹോട്ടൽ താമസവും വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള യാത്രാ സൗകര്യവും എയർലൈൻ നൽകേണ്ടതുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് വിമാനക്കമ്പനികൾ മുൻഗണന നൽകണം. ഭിന്നശേഷിക്കാർ, തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരാണ് ഈ വിഭാ​ഗത്തിൽ പെടുക.

അടിയന്തര സാഹചര്യങ്ങളും

കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, യുദ്ധം തുടങ്ങിയ എയർലൈനുകളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാരണങ്ങളാൽ വിമാനം വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനികൾ ബാധ്യസ്ഥരല്ല. എന്നാൽ ഇത്തരം സാഹചര്യങ്ങളിലും യാത്രക്കാർക്ക് വേണ്ട സഹായങ്ങളും ബദൽ യാത്രാ സൗകര്യങ്ങളും 72 മണിക്കൂർ വരെ നൽകേണ്ടതുണ്ട്. യാത്രക്കാർക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അത് പരിഹരിക്കാനോ മധ്യസ്ഥത വഹിക്കാനോ ഉള്ള കൃത്യമായ സംവിധാനവും പുതിയ നിയമത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. ഡുബായ് ഇന്റർനാഷണൽ എയർപോർട്ട് (D X B) വഴി യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഈ നിയമം വലിയ ആശ്വാസമാകും.

English Summary

The Dubai Civil Aviation Authority has introduced the Aviation Consumer Welfare Directive, a new framework that strengthens passenger rights regarding ticket transparency, refunds, and mandatory care during flight disruptions. Under these rules, airlines must provide meals, communication, and hotel accommodation for significant delays, while travel agents share the responsibility of ensuring services or providing comparable alternatives

Follow Us