AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lovers favourite proposal spot : പ്രണയം പറയാൻ ഇതിലും ബെസ്റ്റ് സ്ഥലം വേറെയില്ല, നേരേ വിട്ടോളൂ… ഇപ്പോൾ തന്നെ കമിതാക്കളുടെ തിരക്കാണിവിടെ

Dubai's Burj Khalifa Tops Global List of Most Romantic Spot: വിവാഹ അഭ്യർഥനയുടെ നിമിഷങ്ങൾ പകർത്തി വെക്കാൻ വൻ ക്യാമറ സംഘങ്ങളെയും ഇപ്പോൾ കമിതാക്കൾ ഉപയോഗിക്കുന്നുണ്ട്. ബുർജ് ഖലീഫ പോലുള്ള ഇടങ്ങളിൽ ഇത്തരം വീഡിയോ ഷൂട്ടുകൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്.

Lovers favourite proposal spot : പ്രണയം പറയാൻ ഇതിലും ബെസ്റ്റ് സ്ഥലം വേറെയില്ല, നേരേ വിട്ടോളൂ… ഇപ്പോൾ തന്നെ കമിതാക്കളുടെ തിരക്കാണിവിടെ
Burj KhalifaImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 08 Feb 2026 | 10:52 AM

ദുബായ്: പ്രണയം തുറന്നുപറയാനും വിവാഹ അഭ്യർഥന നടത്താനും ലോകത്തിലെ ഏറ്റവും മികച്ച ലൊക്കേഷനായി ദുബായിലെ ബുർജ് ഖലീഫ തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ ട്രാവൽ വെബ്സൈറ്റ് നടത്തിയ പഠനത്തിലാണ് ചരിത്ര സ്മാരകങ്ങളെയും പ്രണയ കുടീരങ്ങളെയും പിന്നിലാക്കി ബുർജ് ഖലീഫ ഒന്നാമതെത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന് മുന്നിൽ വെച്ച് പ്രണയം കൈമാറുന്നതിലെ സവിശേഷമായ ‘ത്രിൽ’ ആണ് കമിതാക്കളെ ഇവിടേക്ക് ആകർഷിക്കുന്നത്. വാലന്റൈൻസ് ഡേ അടുക്കുന്നതോടെ ഇവിടേക്കുള്ള പ്രണയിതാക്കളുടെ തിരക്ക് വർധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബുർജ് ഖലീഫയ്ക്ക് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രണയ ലൊക്കേഷനുകൾ പട്ടികയിൽ ഇടംപിടിച്ചു.

Also Read – തോന്നിയപോലെ ഇനി പറ്റില്ല, യൂറോപ്പിലെത്തുന്ന വിനോദസഞ്ചാരികളെ അച്ചടക്കം പഠിപ്പിക്കാനൊരുങ്ങുന്നു…

രണ്ടാം സ്ഥാനത്തുള്ളത് അരിസോണ ഗ്രാൻഡ് കാന്യൻ (അമേരിക്ക), അമാൽഫി കോസ്റ്റ് (ഇറ്റലി) എന്നിവയാണ്. കാലിഫോർണിയയിലെ ഡിസ്‌നിലാൻഡ്, ഓർലാൻഡോയിലെ വോൾട്ട് ഡിസ്‌നി വേൾഡ് എന്നിവയും ലിസ്റ്റിലുണ്ട്. പ്രണയത്തിന്റെ നിത്യസ്മാരകമായ ഇന്ത്യയിലെ താജ്മഹലും ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ റോമിലെ കൊളോസിയം, ജോർദാനിലെ പെട്ര എന്നിവയും പട്ടികയിലുണ്ട്.

 

ഷൂട്ടുകൾക്ക് വൻ ഡിമാൻഡ്

 

വിവാഹ അഭ്യർഥനയുടെ നിമിഷങ്ങൾ പകർത്തി വെക്കാൻ വൻ ക്യാമറ സംഘങ്ങളെയും ഇപ്പോൾ കമിതാക്കൾ ഉപയോഗിക്കുന്നുണ്ട്. ബുർജ് ഖലീഫ പോലുള്ള ഇടങ്ങളിൽ ഇത്തരം വീഡിയോ ഷൂട്ടുകൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനായി ദുബായിൽ നിരവധി ഏജൻസികൾ ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്നു.

Follow Us