AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Etihad Rail: എത്തിഹാദ് റെയിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് ക്ലാസ്സുകൾ ഇങ്ങനെ, നിരക്കുകളിൽ 50 ശതമാനം ഇളവ്!

Etihad Rail Fares Revealed: Book Comfort Class at AED 55 With Introductory Discount: മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള 13 അത്യാധുനിക പാസഞ്ചർ ട്രെയിനുകളാണ് സർവീസിനായി തയ്യാറാക്കിയിരിക്കുന്നത്. ഒരു ട്രെയിനിൽ ഒരേസമയം 400 യാത്രക്കാർക്ക് വരെ സഞ്ചരിക്കാം. സൌജന്യ വൈഫൈ, കഫേകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകൾ, പ്രാർത്ഥനാ മുറികൾ തുടങ്ങിയവയെല്ലാം ട്രെയിനുകളിലും സ്റ്റേഷനുകളിലുമായി ഒരുക്കിയിട്ടുണ്ട്.

Etihad Rail: എത്തിഹാദ് റെയിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് ക്ലാസ്സുകൾ ഇങ്ങനെ, നിരക്കുകളിൽ 50 ശതമാനം ഇളവ്!
പ്രതീകാത്മക ചിത്രംImage Credit source: Alex Walker/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 24 Jun 2026 | 10:25 AM

അബുദാബി: യു.എ.ഇ നിവാസികൾ ഏറെ നാളായി കാത്തിരിക്കുന്ന എത്തിഹാദ് റെയിലിൻ്റെ പാസഞ്ചർ സർവീസുകൾക്കായുള്ള ടിക്കറ്റ് ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചു. യാത്രക്കാരെ ആകർഷിക്കുന്നതിൻ്റെ ഭാഗമായി ടിക്കറ്റ് നിരക്കുകളിൽ 50 ശതമാനം ഇളവാണ് ഉദ്ഘാടന ഓഫറായി പ്രഖ്യാപിച്ചിച്ചിരിക്കുന്നത്. 2026 ജൂൺ 30-നാണ് അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള ആദ്യത്തെ പാസഞ്ചർ സർവീസ് ആരംഭിക്കുന്നത്.

ടിക്കറ്റ് നിരക്കുകളും ക്ലാസുകളും

രണ്ട് പ്രധാന ക്ലാസുകളിലായാണ് യാത്രക്കാർക്ക് ടിക്കറ്റുകൾ ലഭ്യമാവുക. 109 ദിർഹമാണ് കംഫർട്ട് ക്ലാസിലെ ടിക്കക്ക് നിരക്ക് എന്നാൽ ഉദ്ഘാടന ഓഫർ പ്രകാരം ടിക്കറ്റുകൾ വെറും 55 ദിർഹത്തിന് ലഭിക്കും. 239 ദിർഹത്തിൻ്റെ പ്രീമിയം ക്ലാസ് ടിക്കറ്റുകൾ പകുതി വിലയിൽ 120 ദിർഹത്തിനും ബുക്ക് ചെയ്യാം.

മൂന്ന് വ്യത്യസ്ത ടിക്കറ്റ് ക്യാറ്റഗറികൾ

യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് സേവർ, വാല്യു, ഫ്ലെക്സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ടിക്കറ്റ് കാറ്റഗറികളാണ് ഒരുക്കിയിട്ടുള്ളത്. യാത്രാ പ്ലാനുകളിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ലാ എങ്കിൽ സേവർ ടിക്കറ്റ് ക്യാറ്റഗറി തിരഞ്ഞെടുക്കാം. ഇത്തരം ടിക്കറ്റുകളിൽ പിന്നീട് മാറ്റങ്ങൾ വരുത്താനാകില്ല. റീഫണ്ടും ലഭ്യമായിരിക്കില്ല. സീറ്റുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഈ ക്യാറ്റഗറിയിൽ ഉണ്ടായിരിക്കില്ല.

യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് വരെ യാതൊരു പിഴയുമില്ലാതെ ടിക്കറ്റുകളിൽ മാറ്റങ്ങൾ വരുത്താനാകും എന്നതാണ് വാല്യു ടിക്കറ്റ് ക്യാറ്റഗറിയുടെ പ്രത്യേകത. ഇഷ്ടമുള്ള സീറ്റുകൾ പ്രത്യേക ചാർജ്ജുകളേതും കൂടാതെ തിരഞ്ഞെടുക്കാനും സാധിക്കും. ഫ്ലെക്സ് ടിക്കറ്റ് ക്യാറ്റഗറിയിൽ യാത്രാ പ്ലാനുകളിൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരുത്താൻ സാധികും

Also Read: ഇന്ത്യക്കാർക്ക് സ്വാഗതം; എമിറേറ്റ്സ് എയർലൈൻസിൽ വമ്പൻ തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം!

യാത്രാ സമയവും സ്റ്റേഷനുകളും

റോഡ് മാർഗം സാധാരണഗതിയിൽ കൂടുതൽ സമയമെടുക്കുന്ന അബുദാബി-ഫുജൈറ യാത്ര പുതിയ ട്രെയിൻ വരുന്നതോടെ വെറും 1 മണിക്കൂറും 45 മിനിറ്റും കൊണ്ട് പൂർത്തിയാക്കാൻ കഴിയും. ഇരുവശത്തേക്കുമായി പ്രതിദിനം മൂന്ന് സർവീസുകളാണുള്ളത്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലുള്ള സ്റ്റേഷനിൽ നിന്നും രാവിലെ 8.19, ഉച്ചയ്ക്ക് 1.53, വൈകുന്നേരം 6.39 എന്നീ സമയങ്ങളിലാണ് ഫുജൈറയിലേക്കുള്ള ട്രെയിനുകൾ പുറപ്പെടുക. ഫുജൈറയിലെ അൽ ഹിലാൽ സിറ്റി സ്റ്റേഷനിൽ നിന്ന് രാവിലെ 5.34, 10.59, വൈകുന്നേരം 5.28 എന്നീ സമയങ്ങളിൽ അബുദാബിയിലേക്കും ട്രെയിനുകളുണ്ടാകും.

സ്റ്റേഷനിലേക്കുള്ള യാത്ര എളുപ്പമാക്കാൻ ഷട്ടിൽ സർവീസ്

അബുദാബിയിലെ പ്രധാന കേന്ദ്രങ്ങളായ കോർണിഷിലെ അഡ്‌നോക് ഹെഡ്ക്വാർട്ടേഴ്സ്, അഡ്‌നെക് സെന്റർ, റീം മാൾ എന്നിവിടങ്ങളിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പ്രത്യേക ഷട്ടിൽ ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. 10 ദിർഹമാണ് ഇതിന്റെ നിരക്ക്. ട്രെയിൻ ടിക്കറ്റിനൊപ്പം ഇതും മുൻകൂട്ടി ബുക്ക് ചെയ്യാം.

ബുക്കിങ് എങ്ങനെ ചെയ്യാം?

ഇത്തിഹാദ് റെയിലിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ ഉദ്ഘാടന ദിവസത്തെ മിക്ക ടിക്കറ്റുകളും വിറ്റുതീർന്നു.

മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള 13 അത്യാധുനിക പാസഞ്ചർ ട്രെയിനുകളാണ് സർവീസിനായി തയ്യാറാക്കിയിരിക്കുന്നത്. ഒരു ട്രെയിനിൽ ഒരേസമയം 400 യാത്രക്കാർക്ക് വരെ സഞ്ചരിക്കാം. സൌജന്യ വൈഫൈ, കഫേകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകൾ, പ്രാർത്ഥനാ മുറികൾ തുടങ്ങിയവയെല്ലാം ട്രെയിനുകളിലും സ്റ്റേഷനുകളിലുമായി ഒരുക്കിയിട്ടുണ്ട്. ജൂണിലെ ആദ്യ സർവീസിന് ശേഷം സെപ്റ്റംബർ 30-ന് ദുബായ്, അൽ ദൈദ് സ്റ്റേഷനുകളിലേക്കും ഡിസംബറിൽ അൽ ദഫ്രയിലേക്കും സർവീസ് വ്യാപിപ്പിക്കും.

English Summary

Ticket bookings for the highly anticipated Etihad Rail passenger service are officially open. Passengers can enjoy a massive 50% introductory discount on fares for the Abu Dhabi to Fujairah route, which launches on June 30, 2026. With the discount, Comfort Class tickets cost AED 55, and Premium Class is AED 120. Travelers can book their seats and shuttle services via the official Etihad Rail website or mobile app.

Follow Us