AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Russia Knife Attack: റഷ്യയില്‍ നടന്ന ആക്രമണത്തില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്‌

Indian Students Injured in Russia: ഉഫയിലെ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്ക് കൗമാരക്കാരന്‍ കത്തിയുമായി അതിക്രമിച്ച് കയറുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Russia Knife Attack: റഷ്യയില്‍ നടന്ന ആക്രമണത്തില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്‌
പ്രതീകാത്മക ചിത്രം Image Credit source: Caspar Benson/Getty Images
Shiji M K
Shiji M K | Published: 08 Feb 2026 | 06:05 AM

മോസ്‌കോ: റഷ്യയിലെ ഉഫയില്‍ നടന്ന കത്തിയാക്രമണത്തില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം എക്‌സ് വഴി അറിയിച്ചത്. റഷ്യയിലെ ബാഷ്‌കോര്‍ട്ടോസ്ഥാന്‍ റിപ്പബ്ലിക്കിലെ സര്‍വകലാശാലയിലെ വിദേശ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ വെച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉഫയില്‍ വെച്ച് ദൗര്‍ഭാഗ്യകരമായ ആക്രമണമുണ്ടായി, നിരവധിയാളുകള്‍ക്ക് പരിക്കേറ്റു, അതില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. എംബസി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നതിനായി കസാനിലെ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉഫയിലേക്ക് തിരിച്ചു, ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇന്ത്യന്‍ എംബസിയുടെ പോസ്റ്റ്‌

ഉഫയിലെ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്ക് കൗമാരക്കാരന്‍ കത്തിയുമായി അതിക്രമിച്ച് കയറുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read: India-US Trade Deal: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രാബല്യത്തില്‍; ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പ്രതിയെ കീഴടക്കാനെത്തിയ രണ്ട് പോലീസുകാര്‍ക്കും കുത്തേറ്റു. ഇയാള്‍ സ്വയം ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുമുണ്ടെന്ന് റഷ്യയുടെ ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ ഐറിന വോള്‍ക്ക് വാര്‍ത്താ വെബ്‌സൈറ്റായ ആര്‍ടിവിയോട് പറഞ്ഞു.

അതേസമയം, ആക്രമണത്തില്‍ രണ്ടുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാനാണ് സാധ്യതയെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. പിടിയിലായ ആള്‍ക്ക് വെറും 15 വയസ് മാത്രമാണ് പ്രായം. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വയം മുറിവേല്‍പ്പിച്ചതിനാല്‍ തന്നെ പരിക്കുകള്‍ ഗുരുതരമാണ്.

Follow Us