AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dubai’s Al Maktoum airport: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബായിലോ? ഒന്നാം ഘട്ടം 2032-ൽ തുറക്കും

Dubai’s Al Maktoum International Airport on Track for Phase 1 Launch in 2032: നിലവിൽ 13 ബില്യൺ ദിർഹത്തിന്റെ നിർമ്മാണ കരാറുകൾ പുരോഗമിക്കുകയാണ്. അടുത്ത ഘട്ടത്തിൽ 55 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള തന്ത്രപ്രധാന കരാറുകൾ കൂടി അനുവദിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. വിമാനത്താവളം പൂർണ്ണ സജ്ജമാകുന്നതോടെ പ്രതിവർഷം 26 കോടിയിലധികം യാത്രക്കാരെയും 1.2 കോടി ടൺ എയർ കാർഗോയും കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാകും.

Dubai’s Al Maktoum airport: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബായിലോ? ഒന്നാം ഘട്ടം 2032-ൽ തുറക്കും
Dubai Al Maktoum International AirportImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 16 Jun 2026 | 06:42 PM

ദുബായ്: ആഗോള വ്യോമയാന ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ദുബായ്. ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഹബ്ബായി മാറാനിരിക്കുന്ന അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട വികസന പ്രവർത്തനങ്ങൾ നിശ്ചയിച്ച സമയക്രമത്തിൽ തന്നെ പുരോഗമിക്കുന്നതായും 2032-ഓടെ ഇവിടെനിന്നുള്ള സർവീസുകൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

നിലവിൽ 13 ബില്യൺ ദിർഹത്തിന്റെ നിർമ്മാണ കരാറുകൾ പുരോഗമിക്കുകയാണ്. അടുത്ത ഘട്ടത്തിൽ 55 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള തന്ത്രപ്രധാന കരാറുകൾ കൂടി അനുവദിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. വിമാനത്താവളം പൂർണ്ണ സജ്ജമാകുന്നതോടെ പ്രതിവർഷം 26 കോടിയിലധികം യാത്രക്കാരെയും 1.2 കോടി ടൺ എയർ കാർഗോയും കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാകും. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ പദ്ധതി ദുബായുടെ ദീർഘകാല സാമ്പത്തിക തന്ത്രങ്ങൾക്ക് വലിയ ഊർജ്ജം നൽകുമെന്ന് വ്യക്തമാക്കി.

വികസന പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ

കഴിഞ്ഞ 15 മാസത്തിനിടെ 1 കോടിയിലധികം തൊഴിൽ മണിക്കൂറുകൾ സൈറ്റിൽ പൂർത്തിയാക്കിക്കഴിഞ്ഞു. നിലവിൽ 9,000 ജീവനക്കാരാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. പദ്ധതി അതിന്റെ ഏറ്റവും സജീവമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇത് 1,20,000 ആയി ഉയരും. വെസ്റ്റേൺ പാസഞ്ചർ ടെർമിനൽ, നാലാമത്തെ എയർക്രാഫ്റ്റ് കോൺകോഴ്സ് കെട്ടിടം, ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ സിസ്റ്റം, അത്യാധുനിക ബാഗേജ് ഹാൻഡ്‌ലിങ് സിസ്റ്റം എന്നിവ അടുത്ത ഘട്ടത്തിൽ നിർമ്മിക്കും. കൂടാതെ വിമാനത്താവളത്തിലെ രണ്ടാമത്തെ റൺവേയുടെ നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്.

യാത്രക്കാർക്ക് ലഭിക്കുന്ന അത്യാധുനിക സൗകര്യങ്ങൾ

പൂർണ്ണമായി പ്രവർത്തനസജ്ജമാകുന്നതോടെ ഈ വിമാനത്താവളത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന 5 സമാന്തര റൺവേകൾ, 2 പാസഞ്ചർ ടെർമിനലുകൾ, 430-ലധികം എയർക്രാഫ്റ്റ് സ്റ്റാൻഡുകളുമായി ബന്ധിപ്പിച്ചിട്ടുള്ള 7 കോൺകോഴ്സുകൾ എന്നിവ ഉണ്ടാകും.

ALSO READ: എൽ നിനോ വില്ലനായി, ശക്തമായ മഴ രണ്ട് ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ

യാത്രക്കാർക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ ട്രെയിൻ സൗകര്യവും ഒപ്പം റോഡ്, റെയിൽ ശൃംഖലകളുമായി ബന്ധിപ്പിച്ചുള്ള മൾട്ടിമോഡൽ കണക്റ്റിവിറ്റിയും ഇതിന്റെ പ്രത്യേകതയാണ്. നിലവിലുള്ള ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) നിന്നുള്ള സർവീസുകൾ ഘട്ടം ഘട്ടമായി പുതിയ വിമാനത്താവളത്തിലേക്ക് മാറ്റാനാണ് ദുബായ് ലക്ഷ്യമിടുന്നത്. ഇതിനായി ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലും ഫ്ലൈദുബായ് സർവീസുകൾക്കായി ഡിഡബ്ല്യുസിയിലുമായി (D W C) 16 ബില്യൺ ദിർഹത്തിന്റെ മറ്റ് നവീകരണ പ്രവർത്തനങ്ങളും സമാന്തരമായി നടക്കുന്നുണ്ട്.

English Summary

Dubai’s Al Maktoum International Airport expansion is on track to open its first phase in 2032, supported by Dh13 billion in active contracts and another Dh55 billion planned for the next phase. Once fully completed, it aims to become the world’s largest aviation hub, handling over 260 million passengers annually across five parallel runways and world-class logistics networks.

Follow Us