AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Saudi – UAE Trade rout: ഹോർമുസ് കടലിടുക്ക് ഒഴിവാക്കി യാത്രയോ? പുതിയ വ്യാപാര പാത ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും

Saudi and UAE Launch New Trade Route: ഹോർമുസ് കടലിടുക്ക് ഒഴിവാക്കി കടൽ-കര ഗതാഗതം സംയോജിപ്പിച്ചു കൊണ്ടുള്ള പുതിയ പാതയാണ് വികസിപ്പിക്കുന്നത്. നിലവിലെ യുദ്ധസാഹചര്യത്തിൽ ചരക്കുനീക്കം തടസ്സപ്പെടാതിരിക്കാൻ ഈ റൂട്ട് നിർണ്ണായകമാകും. അതേസമയം, ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇന്നും ആക്രമണമുണ്ടായി.

Saudi – UAE Trade rout: ഹോർമുസ് കടലിടുക്ക് ഒഴിവാക്കി യാത്രയോ? പുതിയ വ്യാപാര പാത ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും
Saudi UAE Trade RoutImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 24 Mar 2026 | 03:50 PM

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും കടുക്കുന്നതിനിടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചു. ഇതോടെ ആഗോള എണ്ണ-ചരക്ക് നീക്കം പ്രതിസന്ധിയിലായ സാഹചര്യത്തിൽ ബദൽ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദി അറേബ്യയും യുഎഇയും നീക്കം ആരംഭിച്ചു. ദമാം – ഷാർജ നേരിട്ട് കണക്റ്റിവിറ്റി ഉറപ്പാക്കുന്ന റൂട്ട് വഴി ചരക്കുനീക്കം സുഗമമാക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.

ഹോർമുസ് കടലിടുക്ക് ഒഴിവാക്കി കടൽ-കര ഗതാഗതം സംയോജിപ്പിച്ചു കൊണ്ടുള്ള പുതിയ പാതയാണ് വികസിപ്പിക്കുന്നത്. നിലവിലെ യുദ്ധസാഹചര്യത്തിൽ ചരക്കുനീക്കം തടസ്സപ്പെടാതിരിക്കാൻ ഈ റൂട്ട് നിർണ്ണായകമാകും. അതേസമയം, ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇന്നും ആക്രമണമുണ്ടായി. ഖുറംശഹർ പവർ പ്ലാന്റിന് നേരെയാണ് ആക്രമണം നടന്നതെങ്കിലും പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Also Read: Plane Collide with Truck: വിമാനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം!2 പേർ മരിച്ചു,നാലുപേർ ഗുരുതരാവസ്ഥയിൽ

രാജ്യത്തെ കടുത്ത പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകർന്ന് രണ്ട് കൂറ്റൻ ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു. ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ കപ്പലുകൾ സുരക്ഷിത പാതയിലൂടെ യാത്ര തുടരുന്നത്. ഫെബ്രുവരി അവസാന വാരം മുതൽ അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം കാരണം ഈ മേഖലയിലെ ഗതാഗതം പൂർണ്ണമായും നിലച്ചിരുന്നു.

എന്നാൽ ഇന്ത്യയുമായുള്ള നയതന്ത്ര ധാരണപ്രകാരം ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകുകയായിരുന്നു. സാധാരണയായി ഒമാൻ തീരത്തോട് ചേർന്നാണ് കപ്പലുകൾ സഞ്ചരിക്കാറുള്ളതെങ്കിലും, നിലവിലെ സാഹചര്യം പരിഗണിച്ച് ഇറാൻ തീരത്തെ ഖേഷ്മം, ലാറക് ദ്വീപുകൾക്ക് സമീപമുള്ള പാതയാണ് ഇന്ത്യൻ കപ്പലുകൾ തിരഞ്ഞെടുത്തത്. തങ്ങൾ ഇന്ത്യൻ കപ്പലുകളാണെന്ന് സിഗ്നലുകൾ വഴി നിരന്തരം അറിയിച്ചാണ് ഇവ സഞ്ചരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ കപ്പലുകൾ ഒമാൻ കടലിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Follow Us