AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India-Malaysia: ഇരട്ടത്താപ്പില്ല, വിട്ടുവീഴ്ചയില്ല; ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി ഇന്ത്യയും മലേഷ്യയും

PM Modi Anwar Ibrahim Meeting: അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചുള്ള പരാമര്‍ശം, പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങളെ അക്കമിട്ട് നിരത്താന്‍ ഇന്ത്യയെ സഹായിക്കും. ഐക്യരാഷ്ട്രസഭയിലും എഫ്എടിഎഫിലും ഉള്‍പ്പെടെ ഭീകരതയെ നേരിടുന്നതില്‍ ഉഭയകക്ഷി, ബഹുമുഖ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയും പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.

India-Malaysia: ഇരട്ടത്താപ്പില്ല, വിട്ടുവീഴ്ചയില്ല; ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി ഇന്ത്യയും മലേഷ്യയും
നരേന്ദ്ര മോദി, അന്‍വര്‍ ഇബ്രാഹിം Image Credit source: PTI
Shiji M K
Shiji M K | Updated On: 09 Feb 2026 | 06:10 AM

കോലാലംപൂര്‍: അതിര്‍ത്തി കടന്നുള്ള ഭീകരതയെ ശക്തമായി അപലപിച്ച് ഇന്ത്യയും മലേഷ്യയും. ഭീകരതയ്‌ക്കെതിരെ ഇരട്ടത്താപ്പും വിട്ടുവീഴ്ചയുമില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2015, 2017, 2024 വര്‍ഷങ്ങളില്‍ നടന്ന ഉച്ചകോടി യോഗങ്ങള്‍ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനകളിലും ഭീകരതയ്‌ക്കെതിരെയുള്ള നിലപാട് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രസ്താവനയില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെന്ന് പ്രത്യേക പരാമര്‍ശമുണ്ട്.

അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചുള്ള പരാമര്‍ശം, പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങളെ അക്കമിട്ട് നിരത്താന്‍ ഇന്ത്യയെ സഹായിക്കും. ഐക്യരാഷ്ട്രസഭയിലും എഫ്എടിഎഫിലും ഉള്‍പ്പെടെ ഭീകരതയെ നേരിടുന്നതില്‍ ഉഭയകക്ഷി, ബഹുമുഖ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയും പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.

ഇരുരാജ്യങ്ങളും തമ്മില്‍ ഒട്ടനവധി കരാറുകളിലും ധാരണയായിട്ടുണ്ട്. പ്രതിരോധം, സുരക്ഷ, സെമികണ്ടക്ടറുകള്‍, ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള സാമൂഹിക സുരക്ഷ, യുഎന്‍ സമാധാന പരിപാലനം, ദുരന്തനിവാരണം, അഴിമതിക്കെതിരായ പോരാട്ടം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിനായുള്ള പ്രഖ്യാപനങ്ങളും ഉണ്ടായി.

സുരക്ഷാ മേഖല, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കല്‍, സമുദ്ര സുരക്ഷ എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തും. പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിനായി പഹല്‍ഗാം ഭീകരാക്രമണത്തെയും ചെങ്കോട്ട സ്‌ഫോടനത്തെയും ശക്തമായി അപലപിച്ചതിന് മോദി ഇബ്രാഹിമിന് നന്ദി പറഞ്ഞു.

Also Read: India-US Trade Deal: ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ നേട്ടം മാത്രം; റൂബിയോയുമായി ചര്‍ച്ച നടത്തി ജയശങ്കര്‍

ആഗോള അനിശ്ചിത്വത്തിനിടയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വളരുന്നതിന്റെ പ്രധാന്യവും പ്രധാനമന്ത്രി ചൂട്ടിക്കാട്ടി. വ്യാപാരത്തിനും നിക്ഷേപത്തിനും പുതിയ വഴികള്‍ തുറക്കുന്ന സിഇഒ ഫോറത്തിലും മോദിയും ഇബ്രാഹിമും പങ്കെടുത്തും. എഐ, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ക്കൊപ്പം, സെമികണ്ടക്ടറുകള്‍, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയിലെ പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുമെന്നും ഇരുരാജ്യങ്ങളും തീര്‍ച്ചപ്പെടുത്തി.

Follow Us