AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Middle East Conflict: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ; വിശ്വസിക്കുന്നുവെന്ന് ഇറാന്‍

Iran Urges India’s Role in Easing Middle East Tensions: സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതില്‍ ഇന്ത്യയ്ക്ക് ഫലപ്രദവും പോസിറ്റീവുമായ പങ്കുവഹിക്കാന്‍ കഴിയും. പശ്ചിമേഷ്യയിലെ ഒരു പ്രധാന ഘടകമെന്ന നിലയിലും ഇന്ത്യയുടെ സന്തുലിതമായ വിദേശനയവും കണക്കിലെടുക്കുമ്പോള്‍ പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനും ചര്‍ച്ചകള്‍ സുഗമമാക്കുന്നതിലും ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Middle East Conflict: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ; വിശ്വസിക്കുന്നുവെന്ന് ഇറാന്‍
നരേന്ദ്ര മോദി Image Credit source: PTI
Shiji M K
Shiji M K | Updated On: 25 Mar 2026 | 02:30 PM

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതില്‍ ഇന്ത്യയ്ക്ക് വിശ്വസനീയമായ കക്ഷിയാകാന്‍ സാധിക്കുമെന്ന് ഇറാന്‍ വിശ്വസിക്കുന്നു. ഇന്ത്യയ്ക്ക് അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ എന്നിവരുമായി ചരിത്രപരവും തന്ത്രപരവുമായ ബന്ധമുണ്ട്. ഇത് സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ഫത്താലി.

സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതില്‍ ഇന്ത്യയ്ക്ക് ഫലപ്രദവും പോസിറ്റീവുമായ പങ്കുവഹിക്കാന്‍ കഴിയും. പശ്ചിമേഷ്യയിലെ ഒരു പ്രധാന ഘടകമെന്ന നിലയിലും ഇന്ത്യയുടെ സന്തുലിതമായ വിദേശനയവും കണക്കിലെടുക്കുമ്പോള്‍ പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനും ചര്‍ച്ചകള്‍ സുഗമമാക്കുന്നതിലും ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ രാജ്യങ്ങളുമായി ഇന്ത്യ ചരിത്രപരവും തന്ത്രപരവുമായ ബന്ധം നിലനിര്‍ത്തുന്നു. ഇത് പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും നയതന്ത്രപാതകള്‍ ശക്തിപ്പെടുന്നതിലും വിശ്വസ്തനായ പങ്കാളിയായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നുവെന്നും ഫത്താലി അഭിപ്രായപ്പെട്ടു.

അതേസമയം, സംഘര്‍ഷങ്ങള്‍ക്ക് താത്കാലിക വിരാമമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ പ്രതിനിധിയുടെ പ്രസ്താവനയെത്തിയത്. ഇറാനുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ട്രംപ് അറിയിച്ചു.

Also Read: Middle East Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷം; മോദിയുമായി സംസാരിച്ച് ട്രംപ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന്റെ പ്രാധാന്യവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഹോര്‍മുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവുമായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം മോദി പ്രതികരിച്ചു.

 

Follow Us