യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട് വിസാ സേവനങ്ങളിൽ വീണ്ടും മാറ്റം; ഇക്കാാര്യങ്ങൾ ശ്രദ്ധിക്കുക!
Transition Delay: Indian Missions in UAE Step In with Temporary Walk-In Services: ജൂലൈ ഒന്ന് മുതൽ അൽഹിന്ദിൻ്റെ നേതൃത്വത്തിൽ പുതിയ സംവിധാനം ആരംഭിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മാറ്റത്തിൻ്റെ ഭാഗമായി പുതിയ അപേക്ഷകൾ സ്കീകരികുന്നത് മുൻ സേവന ദാതാക്കളായിരുന്ന ബി.എൽ.എസ്, എസ്.ജി.ഐ.വി.എസ് എന്നിവർ ജൂൺ 25ന് തന്നെ അവസാനിപ്പിച്ചിരുന്നു. തുടർന്ന് ജൂൺ 30 വരെ സേവനങ്ങൾ തടസ്സപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു.
അബുദാബി: മലയാളികൾ ഉൾപ്പടെ ഇന്ത്യക്കാർക്കുള്ള കോൺസുലാർ സേവനങ്ങൾ സംബന്ധിച്ച് പുതിയ നിർദ്ദേശം പുറത്തിറക്കി അബുദാബിയിലെ ഇന്ത്യൻ എംബസി. അബുദാബിയിലെ ഇന്ത്യൻ എംബസിയും, ദുബായിലെ ഇന്ത്യൻ കോൻസുലേറ്റും പരിമിതമായ രീതിയിൽ കോൺസുലർ സർവീസുകൾ നേരിട്ട് നൽകും എന്നാണ് പുതിയ അറിയിപ്പ്. പുതിയ സേവന ദാതാക്കളായ അൽഹിന്ദിൻ്റെ സംവിധാനം പ്രവർത്തനം ആരംഭിക്കുന്നത് വൈകും എന്നതിനാലാണ് താൽക്കാലികമായി നേരിട്ട് സേവനങ്ങൾ നൽകുന്നത്.
ജൂലൈ ഒന്ന് മുതൽ അൽഹിന്ദിൻ്റെ നേതൃത്വത്തിൽ പുതിയ സംവിധാനം ആരംഭിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മാറ്റത്തിൻ്റെ ഭാഗമായി പുതിയ അപേക്ഷകൾ സ്കീകരികുന്നത് മുൻ സേവന ദാതാക്കളായിരുന്ന ബി.എൽ.എസ്, എസ്.ജി.ഐ.വി.എസ് എന്നിവർ ജൂൺ 25ന് തന്നെ അവസാനിപ്പിച്ചിരുന്നു. തുടർന്ന് ജൂൺ 30 വരെ സേവനങ്ങൾ തടസ്സപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു. ഈ കാലയളവിൽ അടിയന്തര സേവനങ്ങൾ മാത്രമാണ് അബുദാബിയിലെ ഇന്ത്യൻ എംബസിയും, ദുബായിലെ ഇന്ത്യൻ കോൻസുലേറ്റും നേരിട്ട് നൽകിയിരുന്നത്. എന്നാൽ പുതിയ സംവിധാനം പ്രവർത്തനം ആരംഭിക്കുന്നത് വൈകുന്നതിനെ തുടർന്ന് സേവനങ്ങൾ നേരിട്ട് ഉറപ്പാക്കാൻ യു.എ.ഇയിലെ ഇന്ത്യൻ മിഷനുകൾ തീരുമാനിക്കുകയായിരുന്നു.
ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
നിലവിൽ ഇന്ത്യൻ മിഷനുകൾ നേരിട്ട് നൽകുന്ന സേവനങ്ങൾക്ക് മുൻകൂട്ടി ബുക്കിംഗ് ആവശ്യമില്ല. ആദ്യം എത്തുന്നവർക്ക് ആദ്യം സേവനം നൽകുക എന്നതായിരിക്കും രീതി. രാവിലെ 9 മുതൽ ഉച്ചക്ക് 12:30 വരെയായിരിക്കും എംബസിയും കോൺസുലേറ്റും തുറന്ന് പ്രവർത്തിക്കുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക. സേവനങ്ങൾ ലഭ്യമാകുന്നതിന് പ്രവാസികൾ അബുദാബിയിലെ ഇന്ത്യൻ എംബസിയിലോ, ദുബായിലെ ഇന്ത്യൻ കോൻസുലേറ്റിലോ നേരിട്ട് എത്തേണ്ടതുണ്ട്. പൂരിപ്പിച്ച അപേക്ഷാ ഫോമുകളും കൃത്യമായി കരുതണം.
Also Read: Iran-US Conflict: യുദ്ധത്തിന് വയ്യ! ഇറാനുമായി ചര്‍ച്ചകള്‍ തുടരാന്‍ ട്രംപ്, പോസ്റ്റീവ് ട്രാക്കിലെന്ന് ഖത്തര്‍
ഫീസുകൾ പണമായി മാത്രമേ നിലവിൽ സ്വീകരിക്കൂ. അതിനാൽ ആവശ്യമായ തുക പണമായി തന്നെ കയ്യിൽ കരുതേണ്ടതുണ്ട്. പാസ്പോർട്ട് സേവന നിരക്കുകളിൽ ജൂലൈ ഒന്ന് മുതൽ വർധന വന്നിട്ടുണ്ട് എന്ന കാര്യം ശ്രദ്ധിക്കുക. അതിനാൽ സാധ്യമെങ്കിൽ അൽപ്പം പണം കൂടുതൽ കയ്യിൽ കരുതാവുന്നതാണ്. തിരക്ക് ഒഴിവാക്കുന്നതിനായി അപേകകർക്ക് മാത്രമേ എംബസിക്കും കോൺസുലേറ്റിനും ഉള്ളിലേക്ക് പ്രവേശനം ഉണ്ടാവുകയൊള്ളു.
അതേസമയം ബി.എൽ.എസ്, എസ്.ജി.ഐ.വി.എസ് എന്നിവയുടെ യു.എ.ഇയിലെ മുഴുവൻ സേവന കേന്ദ്രങ്ങളും അടച്ചു. നിലവിൽ ചുമതല ഏറ്റെടുത്തിട്ടുള്ള അൽഹിന്ദ് എന്ന് മുതൽ ശെവനങ്ങൾ നൽകിത്തുടങ്ങുമെന്നത് പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
-
ടോൾ ഫ്രീ നമ്പർ: 800 46342 (800 INDIA)
-
വാട്ട്സ്ആപ്പ് നമ്പർ: +971 54 309 0571
-
ഇമെയിൽ: pbsk.dubai@mea.gov.in
സേവനങ്ങൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അറിയാൻ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിൻ്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ, വെബ്സൈറ്റുകൾ എന്നിവയെ മാത്രമേ ആശ്രയിക്കാവൂ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary
The Indian Embassy and Consulate in the UAE will temporarily provide limited walk-in consular services for passports and visas starting July 2, from 9 AM to 12:30 PM. This temporary arrangement follows a delay in transitioning to a new outsourcing partner, Alhind. Applicants must visit in person, carry exact cash for revised fees, and avoid relying on unverified information.