AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

യു.എ.ഇയിലെ മലയാളികളുടെ ശ്രദ്ധയ്ക്ക്, പാസ്പോർട്ട് വിസ സേവനങ്ങൾ സാധാരണ നിലയിലാകാൻ ഇനിയും കാത്തിരിക്കണം

Transition Delay: Indian Missions in UAE to Handle Only Emergency Cases : ബി.എൽ.എസ് ഇൻ്റർനാഷണൽ, എസ്‌.ജി.ഐ.വി.എസ് ഗ്ലോബൽ എന്നീ ഏജൻസികളാണ് നേരത്തെ യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകിവന്നിരുന്നത്. ഇതാണ് ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ ഏറ്റെടുത്തിരിക്കുന്നത്. മാറ്റത്തിൻ്റെ ഭാഗമായി ബി.എൽ.എസ്, എസ്‌.ജി.ഐ.വിഎസ് എന്നിവർ ജൂൺ 25 വൈകുന്നേരത്തോടെ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ചിരുന്നു

യു.എ.ഇയിലെ മലയാളികളുടെ ശ്രദ്ധയ്ക്ക്, പാസ്പോർട്ട് വിസ സേവനങ്ങൾ സാധാരണ നിലയിലാകാൻ ഇനിയും കാത്തിരിക്കണം
പ്രതീകാത്മക ചിത്രം Image Credit source: Armin Weigel/picture alliance via Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 30 Jun 2026 | 08:15 AM

പാസ്പോർട്ട് വിസ അറ്റസ്റ്റേഷൻ സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമായി തുടങ്ങുന്നതിന് യു.എ.ഇയിലെ മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ പ്രവാസികൾ അൽപ്പം കൂടീ കാത്തിരിക്കണം. എന്നാൽ അടിയന്തര സേവനങ്ങൾ ജൂലൈ 1 വരെ ലഭ്യമായിരിക്കുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. ജൂൺ 26 മൂതൽ 30 വരെ സേവനങ്ങൾ തടസ്സപ്പെടുമെന്ന് നേരത്തെ തന്നെ കാര്യാലയങ്ങൾ അറിയിച്ചിരുന്നു. എന്നാൽ പുതിയ അറിയിപ്പ് പ്രകാരം നിയന്ത്രണങ്ങൽ ജൂലൈ ഒന്ന് വരെ നീളും.

ബി.എൽ.എസ് ഇൻ്റർനാഷണൽ, എസ്‌.ജി.ഐ.വി.എസ് ഗ്ലോബൽ എന്നീ ഏജൻസികളാണ് നേരത്തെ യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകിവന്നിരുന്നത്. ഇതാണ് ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ ഏറ്റെടുത്തിരിക്കുന്നത്. മാറ്റത്തിൻ്റെ ഭാഗമായി ബി.എൽ.എസ്, എസ്‌.ജി.ഐ.വിഎസ് എന്നിവർ ജൂൺ 25 വൈകുന്നേരത്തോടെ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. സേവനങ്ങൾ അൽ ഹിന്ദിലേക്ക് മാറ്റുന്നതിൻ്റെ ഭാഗമായി ജൂൺ 26 മുതൽ 30 വരെ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ എന്നിവയ്ക്കുള്ള സാധാരണ അപ്പോയിന്മെൻ്റുകൾ ലഭ്യമായിരിക്കില്ല എന്ന് നേരത്തെ എംബസി അറിയിച്ചിരുന്നു.

പുതിയ ഏജൻസി ജൂലൈ രണ്ട് മുതലായിരിക്കും പ്രവർത്തനം ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രവാസികളെ അറിയിക്കുമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.

അടിയന്തര ആവശ്യങ്ങൾക്ക് എംബസിയെ സമീപിക്കാം

മെഡിക്കൽ എമേർജെൻസി ഉൾപ്പടെയുള്ള അത്യാവശ്യ ഘട്ടങ്ങളിൽ സേവനങ്ങൾക്കായി അബുദാബിയിലെ ഇന്ത്യൻ എംബസിയെയോ, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെയോ നേരിട്ട് സമീപിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:

  • ടോൾ ഫ്രീ നമ്പർ: 800 46342 (800 INDIA)

  • വാട്ട്സ്ആപ്പ് നമ്പർ: +971 54 309 0571

  • ഇമെയിൽ: pbsk.dubai@mea.gov.in

സേവനങ്ങൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അറിയാൻ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിൻ്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ, വെബ്സൈറ്റുകൾ എന്നിവയെ മാത്രമേ ആശ്രയിക്കാവൂ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: Iran-US Conflict: ഒരു ചര്‍ച്ചയുമില്ല, ട്രംപിന്റെ മോഹം നടക്കില്ല; ദോഹ കൂടിക്കാഴ്ച വാദം തള്ളി ഇറാന്‍

സേവനങ്ങൾ ജൂലൈ 2 മുതൽ ലഭ്യമാവുക ഐ.സി.എ.സി വഴി

‘ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെൻ്റ്ർ എന്ന പേരിൽ പുതിയ ഏകീകൃത സംവിധാനമാണ് കൊൺസുലർ സേവനങ്ങൾക്കായി അൽഹിന്ദ് ട്രാവൽസ് ഒരുക്കിയിരിക്കുന്നത്. പാസ്‌പോർട്ട് പുതുക്കൽ, ഒ.സി.ഐ കാർഡ്, വിസ അപേക്ഷകൾ, പി.സി.സി. വിവിധ രേഖകളുടെ അറ്റസ്റ്റേഷൻ എന്നി സേവനങ്ങൾ ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും. ഓരോ ട്രാൻസാക്ഷനും 19 ദിർഹം മാത്രമായിരിക്കും സേവന നിരക്കായി ഈടാക്കുക.

പ്രവാസികൾക്ക് കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി യു.എ.ഇയിലെ 7 എമിറേറ്റുകളിലുമായി 16 പുതിയ സേവന കേന്ദ്രങ്ങളാണ് അൽ ഹിന്ദ് ആരംഭിക്കുന്നത്. അബുദാബിയിൽ ആറും, ദുബായിലും ഷാർജയിലും രണ്ട് വീതവും കേന്ദ്രങ്ങൾ ഉണ്ടാകും. കൂടാതെ അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലും അൽ ഹിന്ദിൻ്റെ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കും.

English Summary

Indian expats in the UAE will face a slight delay in regular consular services. The Indian Embassy in Abu Dhabi and the Consulate General in Dubai have announced an extension on the suspension of routine passport, visa, and attestation services until July 1, 2026.

Follow Us