AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Iran Attack On Abu Dhabi: അബുദാബിയിൽ ഇറാൻ്റെ മിസൈൽ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരുക്ക്

Iran Attack On Abu Dhabi Economic Zones: അബുദാബിയിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയാണ് കെസാദ്. ഇതാദ്യമായാണ് ഇവിടേയ്ക്ക് ഇറാൻ ആക്രമണം നടത്തുന്നത്. ടെഹ്റാനെതിരായ ആക്രമണം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. പിന്നാലെ ഇതിന് തിരിച്ചടി നൽകുമെന്നും ഇറാൻ വ്യക്തമാക്കി.

Iran Attack On Abu Dhabi: അബുദാബിയിൽ ഇറാൻ്റെ മിസൈൽ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരുക്ക്
Iran Attack On Abu DhabiImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 28 Mar 2026 | 12:59 PM

അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്ക്ക് സമീപം ഇറാൻ്റെ മിസൈൽ ആക്രമണം. മിസൈൽ ആക്രമണത്തിൽ രണ്ടിടത്താണ് തീപിടിത്തമുണ്ടായത്. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർത്തതായി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ പ്രദേശത്ത് മിസൈലിൻ്റെ അവശിഷ്ടങ്ങൾ പതിച്ച് നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിവരം. സംഭവത്തിന് പിന്നാലെ അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു.

പരിക്കേറ്റവരെ വിദ​ഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും പ്പോർട്ടുണ്ട്. നിലവിൽ സിവിൽ ഡിഫൻസ് വിഭാഗം മേഖലയിലെ തീ പൂർണമായും അണച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. മിസൈലുകൾ ആകാശത്തുവച്ചുതന്നെ പ്രതിരോധ സേന തകർത്തത് വലിയ അപകടങ്ങൾ ഒഴിവായി.

ALSO READ: വീണ്ടും യുദ്ധഭീതി; ട്രംപിൻ്റെ വാക്കിന് വിലയില്ല, ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം

അബുദാബിയിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയാണ് കെസാദ്. ഇതാദ്യമായാണ് ഇവിടേയ്ക്ക് ഇറാൻ ആക്രമണം നടത്തുന്നത്. ടെഹ്റാനെതിരായ ആക്രമണം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. പിന്നാലെ ഇതിന് തിരിച്ചടി നൽകുമെന്നും ഇറാൻ വ്യക്തമാക്കി.

ഇറാന്റെ ആണവായുധ നിർമാണ പദ്ധതികളിൽ നിർണായക പങ്കുവഹിക്കുന്ന അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടർ കോംപ്ലക്സിന് നേരെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. സൗദി അറേബ്യയിലെ സൈനിക താവളത്തിന് നേരെയും ഇറാൻ ആക്രമണം നടത്തിയകായാണ് വിവരം. ഇതിൽ അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചയാതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഊർജ്ജ സൗകര്യങ്ങളെയും സിവിലിയൻ മേഖലകളെയും ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളിൽ നിരവധി ഗൾഫ് രാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭയിൽ ആശങ്ക പ്രകടിപ്പിച്ചത്. ഇത്തരം ആക്രമണങ്ങൾ പ്രാദേശിക, ആഗോള സുരക്ഷയ്ക്ക് അസ്തിത്വ ഭീഷണി ഉയർത്തുന്നുവെന്നും പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണെന്നും കുവൈറ്റ് അംബാസഡർ നാസർ അബ്ദുല്ല എച്ച് എം അൽഹയാൻ മുന്നറിയിപ്പ് നൽകി.

Follow Us