Iran War: ഹോർമുസിൽ ടോൾ കൊണ്ടുവരാൻ ഒരുങ്ങി ഇറാൻ; കരാറിൽ എത്തിയില്ലെങ്കിൽ ഖേദിക്കും എന്ന് ട്രംപ്
Iran May Impose Toll on Strait of Hormuz Shipping, Trump Reacts Sharply: ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും മൊത്തം ആവശ്യകതയുടെ 20 ശതമാനവും ഹോർമുസ് വഴിയാണ് കടന്നുപോകുന്നത്. യുദ്ധം ആരംഭിച്ചതിനുശേഷം കപ്പൽ ഗതാഗതത്തിൽ തടസം നേരിട്ടതോടെ എണ്ണവിലയിൽ കുതിച്ചുചാട്ടവും സംഭവിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിൽ കൂടുതലലുണ്ട് ഇപ്പോൾ.
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് ടോൾ കൊണ്ടുവരാൻ ഒരുങ്ങി ഇറാൻ. കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുക, ഇതുവഴി പോകുന്ന കപ്പലുകളിൽ നിന്ന് നിശ്ചിത തുക ഈടാക്കുക എന്നിവയ്ക്കായി പുതിയ ആവിഷ്കരിക്കാനാണ് നീക്കം. പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും ഇറാൻ അറിയിച്ചു.
എന്നാൽ ഇറാൻ എത്രയും വേഗം ഒരു കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ വളരെ മോശം പ്രതികരണങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്ക് ശത്രുക്കൾക്ക് മുന്നിൽ മാത്രമാണ് അടച്ചിരിക്കുന്നത് എന്നാണ് ഇറാൻ്റെ പ്രതികരണം. മറ്റ് രാജ്യങ്ങളുടെ കപ്പലുകൾ ഇതുവഴി സുഗമമായി കടന്നുപോകുന്നു. എന്നാൽ കടന്നുപോകുന്ന കപ്പലുകൾ എല്ലാം ഇറാൻ സൈന്യവുമായി സഹകരിക്കണമെന്നും രാജ്യം അറിയിച്ചു.
ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം ഗണ്യമായി വർധിച്ചിരിക്കുകയാണ്. എന്നാൽ യുദ്ധത്തിന് മുമ്പുള്ള എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ ഉള്ളത് വളരെ കുറവാണ്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനും ടോൾ ഈടാക്കുന്നതിനും ഉൾപ്പെടെ പുതിയ പദ്ധതി കൊണ്ടുവരാനുള്ള ശ്രമങ്ങളും ഇറാനിൽ നടക്കുന്നു. സമാധാന കരാറിൽ ഉടൻ എത്തിയില്ലെങ്കിൽ വളരെ മോശം സമയം നേരിടേണ്ടി വരുമെന്ന ട്രംപിൻ്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാൻ്റെ നീക്കം.
ഹോർമുസിൽ ടോൾ വന്നാൽ…
യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം 3,000 കപ്പലുകൾ എല്ലാ മാസവും ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയിരുന്നു എന്നാണ് സമുദ്ര ഡാറ്റ കമ്പനിയായ ലോയ്ഡ്സ് ലിസ്റ്റ് ഇൻ്റലിജൻസ് പറയുന്നത്. എന്നാൽ ഏപ്രിൽ മാസത്തിൽ അത് വെറും 191 കപ്പലുകളായി ചുരുങ്ങി.
ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും മൊത്തം ആവശ്യകതയുടെ 20 ശതമാനവും ഹോർമുസ് വഴിയാണ് കടന്നുപോകുന്നത്. യുദ്ധം ആരംഭിച്ചതിനുശേഷം കപ്പൽ ഗതാഗതത്തിൽ തടസം നേരിട്ടതോടെ എണ്ണവിലയിൽ കുതിച്ചുചാട്ടവും സംഭവിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിൽ കൂടുതലലുണ്ട് ഇപ്പോൾ.
ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാൻ ടോൾ കൂടി ഏർപ്പെടുത്തുന്നത് സ്ഥിതിഗതികൾ മോശമാക്കും എന്ന കാര്യം ഉറപ്പ്. ഇത് സംഭവിച്ചാൽ ക്രൂഡ് ഓയിൽ വില ഇനിയും വർധിച്ചേക്കും. ഇറാൻ്റെ ഏതൊരു നടപടിയും ഈ ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും വൻതോതിൽ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്.
ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ധനവില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇന്ധനവില വര്‍ധനവ് ജനങ്ങളെ പലതരത്തില്‍ ബാധിക്കും, സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉള്‍പ്പെടെ വില ഉയരാനാണ് പോകുന്നത്. അതിനോടൊപ്പം ടോള്‍ കൂടി എത്തുന്നത് ജനജീവിതം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന കാര്യം ഉറപ്പ്.
English Summary
Iran is reportedly considering imposing toll charges on ships passing through the Strait of Hormuz, one of the world’s most crucial oil shipping routes. The move has triggered global attention after Donald Trump warned that Iran could face serious consequences amid rising regional tensions.