AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran Israel Conflict: ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ അവശിഷ്ടം വീണു; ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരിക്ക്

Iranian Drone Attack Near Dubai Airport: അപകടത്തിന് പിന്നാലെ വിമാനത്താവള പരിസരത്ത് സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തെ സംഭവം ബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. സാധാരണ സർവീസ് നടത്തുന്ന വിമാനങ്ങൾ നിശ്ചയിച്ച പ്രകാരം സർവീസ് നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Iran Israel Conflict: ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ അവശിഷ്ടം വീണു; ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരിക്ക്
Iran Israel ConflictImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 11 Mar 2026 | 03:04 PM

ദുബായ്: ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം രണ്ട് ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്. ബുധനാഴ്ച (ഇന്ന്) രാവിലെയാണ് സംഭവം നടന്നതെന്ന് ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റവരിൽ ഒരു ഇന്ത്യൻ സ്വദേശിയും ഉൾപ്പെടുന്നു.

ഇദ്ദേഹത്തെ കൂടാതെ രണ്ട് ഘാന സ്വദേശികൾക്കും ഒരു ബംഗ്ലാദേശ് സ്വദേശിക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. ദുബായ് വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്താണ് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചത്.

ALSO READ: ഇറാനില്‍ വ്യാപക ആക്രമണവുമായി ഇസ്രായേല്‍; ലക്ഷ്യങ്ങള്‍ വെളിപ്പെടുത്തി ഐഡിഎഫ്‌

സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും എമർജൻസി ടീമും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തെ സംഭവം ബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. സാധാരണ സർവീസ് നടത്തുന്ന വിമാനങ്ങൾ നിശ്ചയിച്ച പ്രകാരം സർവീസ് നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

നിലവിൽ വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. എങ്കിലും, വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് മുൻപായി തങ്ങളുടെ എയർലൈനുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്താൻ യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം. അപകടത്തിന് പിന്നാലെ വിമാനത്താവള പരിസരത്ത് സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

Follow Us