AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Iran-Kuwait: ഇറാന്റെ ഡ്രോണ്‍ ചെന്നുവീണത് കുവൈത്ത് വിമാനത്താവളത്തിലെ ഫ്യുവല്‍ ടാങ്കില്‍; തീപിടിത്തം

Iranian drone attack in Kuwait: കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ടാങ്കില്‍ ഇറാന്റെ ഡ്രോണാക്രമണം. തീപിടിത്തമുണ്ടായതായി കുവൈത്ത് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്‌ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കി. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നു.

Iran-Kuwait: ഇറാന്റെ ഡ്രോണ്‍ ചെന്നുവീണത് കുവൈത്ത് വിമാനത്താവളത്തിലെ ഫ്യുവല്‍ ടാങ്കില്‍; തീപിടിത്തം
Image used for representation purpose onlyImage Credit source: Getty Images
Jayadevan AM
Jayadevan AM | Updated On: 25 Mar 2026 | 07:51 AM

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ടാങ്കില്‍ ഇറാന്റെ ഡ്രോണാക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ തീപിടിത്തമുണ്ടായതായി കുവൈത്ത് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്‌ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ രാജ്ഹി കുവൈറ്റ് വാർത്താ ഏജൻസിയോട് (കുന) പറഞ്ഞു.

അഗ്നിശമന സേന ഉടന്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം, മിസൈലാക്രമണങ്ങളെ എയര്‍ ഡിഫന്‍സ് സിസ്റ്റം വഴി നേരിടുന്നുണ്ടെന്ന് കുവൈത്ത് ആര്‍മി അറിയിച്ചു. സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നത് എയര്‍ ഡിഫന്‍സ് സിസ്റ്റം മിസൈലുകള്‍ തടയുന്നതുകൊണ്ടാണെന്നും സൈന്യം എക്‌സില്‍ വിശദീകരിച്ചു.

Also Read: Iran-US Conflict: ഇന്ത്യന്‍ പ്രവാസികള്‍ പട്ടിണിയില്‍; ദുബായിലെ സ്ഥിതി വളരെ മോശമോ?

ആറ് ഡ്രോണുകൾ തടഞ്ഞതായി കുവൈറ്റ് നാഷണൽ ഗാർഡ് (കെഎൻജി) വ്യക്തമാക്കി. അധികാരികൾ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കെഎൻജി വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജാദാൻ ഫാദേൽ പറഞ്ഞു.

മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ആക്രമണം

ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ബഹ്‌റൈനിലെ ഒരു കമ്പനി കേന്ദ്രത്തിലും തീപിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈനിൽ ഇറാനിയൻ മിസൈൽ ആക്രമണത്തിൽ യുഎഇ സായുധ സേനയിൽ ജോലി ചെയ്യുന്ന ഒരു സിവിലിയൻ കോൺട്രാക്ടർ കൊല്ലപ്പെടുകയും അഞ്ച് എമിറാത്തി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

മൊറോക്കൻ പൗരനായ കോൺട്രാക്ടറാണ് കൊല്ലപ്പെട്ടത്. കിഴക്കൻ മേഖലയിൽ എയര്‍ ഡിഫന്‍സ് സിസ്റ്റം എട്ട് ഡ്രോണുകൾ തടഞ്ഞു നശിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയിലും സമാന സംഭവങ്ങള്‍ അരങ്ങേറി.

Follow Us